വാളയാർ കേസിലെ പ്രതിയുടെ മരണം: ഒരാൾ റിമാൻഡിൽ
ആലുവ∙ വാളയാർ കേസിലെ പ്രതി പാലക്കാട് അട്ടപ്പള്ളം സ്വദേശി മധു (29) എടയാറിൽ ആത്മഹത്യ ചെയ്ത കേസിൽ പ്രേരണക്കുറ്റം ചുമത്തി കുന്നത്തുനാട് പെരിങ്ങാല പുത്തേത്തുമുകൾ ചൂളപ്പറമ്പിൽ സി.എസ്. നിയാസിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. മധു ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സൂപ്പർവൈസറാണ് നിയാസ്. പൂട്ടിപ്പോയ ബിനാനി സിങ്ക്

ആലുവ∙ വാളയാർ കേസിലെ പ്രതി പാലക്കാട് അട്ടപ്പള്ളം സ്വദേശി മധു (29) എടയാറിൽ ആത്മഹത്യ ചെയ്ത കേസിൽ പ്രേരണക്കുറ്റം ചുമത്തി കുന്നത്തുനാട് പെരിങ്ങാല പുത്തേത്തുമുകൾ ചൂളപ്പറമ്പിൽ സി.എസ്. നിയാസിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. മധു ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സൂപ്പർവൈസറാണ് നിയാസ്.
പൂട്ടിപ്പോയ ബിനാനി സിങ്ക് കമ്പനി വളപ്പിൽ നിന്നു മധു ചെമ്പു കമ്പി മോഷ്ടിച്ചുവെന്ന് ആരോപിച്ചും നഷ്ടപരിഹാരം ആവശ്യപ്പെട്ടും നിയാസ്, മധുവിനെ കെട്ടിടത്തിനുള്ളിൽ പൂട്ടിയിട്ടു ദിവസങ്ങളോളം ഭീഷണിപ്പെടുത്തി വരികയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടർന്നാണ് ജീവനൊടുക്കിയത്.
ബിനാനിപുരം ഇൻസ്പെക്ടർ വി.ആർ. സുനിൽ, എസ്ഐമാരായ എം.കെ. പ്രദീപ്കുമാർ, കെ.വി. സോജി, എഎസ്ഐമാരായ റഷീദ്, വി.എസ്. പ്രമോദ്, സീനിയർ സിപിഒ ടി.എ. രജീഷ്, സിപിഒ രതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. നിയാസിനെ കോടതി റിമാൻഡ് ചെയ്തു.