‘ഭാരത് അരി’ വാങ്ങാൻ തിരക്കോടു തിരക്ക്; 10 കിലോഗ്രാമിന്റെ പച്ചരിച്ചാക്കിനു വില 290 രൂപ
10 കിലോഗ്രാമിന്റെ പച്ചരിച്ചാക്കിനു വില 290 രൂപ പാലക്കാട് ∙ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ‘ഭാരത് റൈസ്’ പച്ചരി പാക്കറ്റുകൾ വാങ്ങാൻ തിരക്കോടു തിരക്ക്. ഏറെപ്പേരാണ് സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്ത് അരി വാങ്ങാൻ കാത്തിരുന്നത്. 10 കിലോയുടെ പാക്കറ്റുകളാണു വിതരണം ചെയ്തത്. കിലോയ്ക്ക് 29 രൂപയാണു വില. 290 രൂപ

പാലക്കാട് ∙ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ‘ഭാരത് റൈസ്’ പച്ചരി പാക്കറ്റുകൾ വാങ്ങാൻ തിരക്കോടു തിരക്ക്. ഏറെപ്പേരാണ് സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്ത് അരി വാങ്ങാൻ കാത്തിരുന്നത്. 10 കിലോയുടെ പാക്കറ്റുകളാണു വിതരണം ചെയ്തത്. കിലോയ്ക്ക് 29 രൂപയാണു വില. 290 രൂപ കൊടുത്താൽ ആർക്കും പാക്കറ്റ് വാങ്ങാം. ഒരാൾക്ക് ഒരു പാക്കറ്റ് വീതമാണു വിതരണം. 1000 പാക്കറ്റുകളാണ് (10 ടൺ) ഇന്നലെ വിതരണം ചെയ്തത്.
നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്), നാഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു വിതരണം. കർണാടകയിൽ നിന്നു വരുന്ന അരി എൻസിസിഎഫിന്റെ കാലടി ഗോഡൗണിൽ നിന്നാണു പാക്കിങ് ഉൾപ്പെടെ നടത്തുന്നത്.
വൈകാതെ വിവിധ ജില്ലകളിൽ എൻസിസിഎഫിന്റെ ഔട്‍ലെറ്റുകളും തുടങ്ങാനാണു തീരുമാനമെന്ന് അധികൃതർ പറഞ്ഞു. നിലവിൽ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ വാഹനങ്ങളിൽ എത്തിച്ചു വിതരണം ചെയ്യുന്നതുമൂലം അനുഭവപ്പെടുന്ന തിരക്ക്, സൂപ്പർമാർക്കറ്റുകൾ വഴിയും വിതരണം ആരംഭിക്കുന്നതോടെ നിയന്ത്രിക്കാനാകും.
ജില്ലാതല ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, ജനറൽ സെക്രട്ടറി പി.വേണുഗോപാൽ, നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ, ഇ.കൃഷ്ണദാസ്, എ.കെ.ഓമനക്കുട്ടൻ, സി.പ്രഭാകരൻ, സി.മധു, പ്രശാന്ത് ശിവൻ, ബാബു വെണ്ണക്കര എന്നിവർ പങ്കെടുത്തു.