മോട്ടർ വാഹനവകുപ്പിന്റെ റിപ്പോർട്ട്: എതിരെ വന്ന ലോറി അമിതവേഗത്തിൽ
പാലക്കാട് ∙ പനയംപാടത്തു വിദ്യാർഥികൾക്കു മേൽ മറിഞ്ഞ സിമന്റ് ലോറിയിൽ ഇടിച്ച ലോറി അമിതവേഗത്തിലായിരുന്നെന്നു മോട്ടർ വാഹനവകുപ്പിന്റെ റിപ്പോർട്ട്. സിമന്റ് കയറ്റി വന്ന ലോറിയെ ഇടിച്ച മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള ലോറിയാണ് അമിതവേഗത്തിൽ വന്നത്. അപകടമുണ്ടാക്കിയ രണ്ടു ലോറി ഡ്രൈവർമാർക്കെതിരെയും നരഹത്യയ്ക്ക്

പാലക്കാട് ∙ പനയംപാടത്തു വിദ്യാർഥികൾക്കു മേൽ മറിഞ്ഞ സിമന്റ് ലോറിയിൽ ഇടിച്ച ലോറി അമിതവേഗത്തിലായിരുന്നെന്നു മോട്ടർ വാഹനവകുപ്പിന്റെ റിപ്പോർട്ട്. സിമന്റ് കയറ്റി വന്ന ലോറിയെ ഇടിച്ച മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള ലോറിയാണ് അമിതവേഗത്തിൽ വന്നത്. അപകടമുണ്ടാക്കിയ രണ്ടു ലോറി ഡ്രൈവർമാർക്കെതിരെയും നരഹത്യയ്ക്ക് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
മഹാരാഷ്ട്ര റജിസ്ട്രേഷൻ ലോറിയുടെ ഡ്രൈവർ അപകടസമയത്തു മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നോ എന്നും സംശയമുണ്ട്. ഇക്കാര്യം പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. പൊലീസ് മോട്ടർ വാഹന വകുപ്പിനു നൽകിയ വിവരത്തിൽ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ സൂചനകളുണ്ട്. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള ലോറി നിലമ്പൂർ സ്വദേശി പ്രജീഷ് ജോൺ ആണ് ഓടിച്ചിരുന്നത്.
മുന്നിലുണ്ടായിരുന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പൊടുന്നനെ ബ്രേക്ക് ചവിട്ടി. ഇതോടെ തിരിഞ്ഞ ലോറിയുടെ പിൻവശം എതിരെ വന്ന സിമന്റ് ലോറിയുടെ മുൻവശത്ത് ഇടിച്ചു. സിമന്റ് ലോറിയുടെ ചില്ലു തകരുകയും നിയന്ത്രണം വിട്ടു മറിയുകയുമായിരുന്നു. സിമന്റ് ലോറി 45 കിലോമീറ്റർ വേഗത്തിലായിരുന്നു. ഇടവേളയ്ക്കു ശേഷം പെയ്ത മഴയും മിനുസമുള്ള പ്രതലവും മഹാരാഷ്ട്ര റജിസ്ട്രേഷൻ ലോറി ബ്രേക്കിട്ടപ്പോൾ തെന്നാൻ കാരണമായെന്നും മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
കുട്ടികളുടെ മുകളിലേക്കു മറിഞ്ഞ സിമന്റ് ലോറി ഡ്രൈവർ മഹീന്ദ്രപ്രസാദ്, ഈ ലോറിയിൽ ഇടിച്ച ലോറിയുടെ ഡ്രൈവർ പ്രജീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. സിമന്റ് ലോറിയിൽ ഇടിച്ച ലോറിയുടെ ഡ്രൈവർ പിഴവു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പനയംപാടത്ത് പൊലീസും മോട്ടർ വാഹന വകുപ്പും പൊതുമരാമത്തു വകുപ്പും ചേർന്നു സംയുക്ത സുരക്ഷാ പരിശോധന നടത്തും.