പാലക്കാട് ∙ ഒരു മാസത്തിനിടയിൽ രണ്ടു കാട്ടാനകൾ ട്രെയിനിടിച്ചു ചരിഞ്ഞ കേ‌ാട്ടേക്കാട് ഭാഗത്ത് അപകടങ്ങൾ തടയാൻ നിർമിതബുദ്ധി(എഐ)യിൽ പ്രവർത്തിക്കുന്ന ഗജരാജ സംവിധാനം റെയിൽവേ നേരിട്ടു സ്ഥാപിക്കും. മധുക്കര സെക്‌ഷനിൽ തമിഴ്നാട് വനംവകുപ്പ് എഐ അടിസ്ഥാനമാക്കി വിപുലമായ ക്യാമറ പദ്ധതി നടപ്പാക്കി. അവിടെ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഒരു മാസത്തിനിടയിൽ രണ്ടു കാട്ടാനകൾ ട്രെയിനിടിച്ചു ചരിഞ്ഞ കേ‌ാട്ടേക്കാട് ഭാഗത്ത് അപകടങ്ങൾ തടയാൻ നിർമിതബുദ്ധി(എഐ)യിൽ പ്രവർത്തിക്കുന്ന ഗജരാജ സംവിധാനം റെയിൽവേ നേരിട്ടു സ്ഥാപിക്കും. മധുക്കര സെക്‌ഷനിൽ തമിഴ്നാട് വനംവകുപ്പ് എഐ അടിസ്ഥാനമാക്കി വിപുലമായ ക്യാമറ പദ്ധതി നടപ്പാക്കി. അവിടെ നിന്നു കേ‍ാട്ടേക്കാടു വരെ തുടർച്ചയായി നിരീക്ഷണം സാധ്യമാകുന്ന വിധം 32 കിലേ‍ാമീറ്റർ ദൂരത്താണ് ഗജരാജ് എന്നറിയപ്പെടുന്ന ഇഐഡിഎസ്( എലിഫന്റ് ഇൻക്ലൂഷൻ ഡിറ്റക്‌ഷൻ സിസ്റ്റം) ആരംഭിക്കുക.

15.42 കേ‍ാടി രൂപയാണ് ചെലവ്. ആനകൾ കെ‍ാല്ലപ്പെട്ടതിനെ തുടർന്ന് വനം– റെയിൽവേ അധികൃതർ സംയുക്തമായി പരിഹാര നടപടി ചർച്ചചെയ്തിരുന്നു. ബിഎസ്എൻഎൽ സഹായത്തേ‍ാടെ എഐ ക്യാമറ സ്ഥാപിക്കൽ വനംവകുപ്പ് പരിഗണിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി തടസ്സമാണ്. ഇതിനിടയിലാണു നേരിട്ടു നടപടിക്ക് ദക്ഷിണ റെയിൽവേ ജനറൽമാനേജർ അനുമതി നൽകിയത്. ഡിവിഷനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.  വനത്തിനുളളിലുടെയുളള ബി, എ ട്രാക്കിന് 40 മീറ്റർ പരിസരത്ത് എത്തുന്ന ആനകളുടെ സാന്നിധ്യം ലേസർ സെൻസർ വഴി സ്റ്റേഷൻ മാസ്റ്റർക്കും ലേ‍ാക്കേ‍ാ പൈലറ്റിനും ഉടൻ അറിയാൻ കഴിയുന്ന പദ്ധതിയിൽ അപകടം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

ADVERTISEMENT

ആന്ധ്രയിലെ അലിപ്പൂർദ്വാർ ഡിവിഷനിൽ തുടങ്ങിയ സംവിധാനം മറ്റുചില കിഴക്കൻ സംസ്ഥാനങ്ങളിലും വിജയമാണെന്നു അധികൃതർ പറഞ്ഞു. പദ്ധതിയുടെ ലെ‍ാക്കേഷൻ സർവേ, പ്രേ‍ാജക്ട് തയാറാക്കൽ, ടെൻഡർ നടപടികൾ റെയിൽവേ ഏജൻസി നടത്തും. ഒരു വർഷത്തിനുള്ളിൽ സംവിധാനം പൂർത്തിയാക്കാനാണു ശ്രമം. ആനകൾ കെ‍ാല്ലപ്പെട്ടതിനെ തുടർന്ന് ബി ട്രാക്കിൽ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 35 കിലേ‍ാമീറ്ററും എ ട്രാക്കിൽ 65 കിലേ‍ാമീറ്ററുമാക്കി കുറച്ചു. 4.60 കേ‍ാടി രൂപ ചെലവിൽ പ്രദേശത്ത് കൂടുതൽ സേ‍ാളർ ലൈറ്റുകൾ സ്ഥാപിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.