മിന്നൽവേഗത്തിൽ വൈദ്യുതി കണക്ഷൻ; ചരിത്രമെഴുതി പത്തിരിപ്പാല കെഎസ്ഇബി
കേരളശ്ശേരി ∙ മിന്നൽവേഗത്തിൽ വൈദ്യുതി കണക്‌ഷൻ നൽകി ചരിത്രമെഴുതി പത്തിരിപ്പാല കെഎസ്ഇബി. അപേക്ഷിച്ചു നിമിഷങ്ങൾക്കകം വൈദ്യുതി കണക്‌ഷൻ എത്തിച്ചാണ് ഇവർ ആധുനികതയ്ക്കൊപ്പം കുതിച്ചത്. തടുക്കശ്ശേരി, പോത്തൻകുന്നു വീട്ടിൽ പി.എസ്.അബ്ദുൽ ഖാദറിനാണ് അപേക്ഷിച്ചതിനു പിന്നാലെ വെളിച്ചമെത്തിയത്. ഇന്നലെ രാവിലെ 10.13നാണു

കേരളശ്ശേരി ∙ മിന്നൽവേഗത്തിൽ വൈദ്യുതി കണക്‌ഷൻ നൽകി ചരിത്രമെഴുതി പത്തിരിപ്പാല കെഎസ്ഇബി. അപേക്ഷിച്ചു നിമിഷങ്ങൾക്കകം വൈദ്യുതി കണക്‌ഷൻ എത്തിച്ചാണ് ഇവർ ആധുനികതയ്ക്കൊപ്പം കുതിച്ചത്. തടുക്കശ്ശേരി, പോത്തൻകുന്നു വീട്ടിൽ പി.എസ്.അബ്ദുൽ ഖാദറിനാണ് അപേക്ഷിച്ചതിനു പിന്നാലെ വെളിച്ചമെത്തിയത്. ഇന്നലെ രാവിലെ 10.13നാണു പുതിയ വീട്ടിൽ വൈദ്യുതി ലഭിക്കാൻ ഡിപ്പോസിറ്റ് തുക ഉൾപ്പെടെ അടച്ചത്. അതേസമയത്തു തന്നെ, അതായത് 10.13നു കണക്‌ഷൻ നൽകിയാണു കെഎസ്ഇബി അധികൃതർ കയ്യടി നേടിയത്.
പതിവിനു വ്യത്യസ്തമായി വൈദ്യുതി ലഭിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നേരത്തെ സജ്ജമാക്കി. ഇതോടെ അനായാസം കാര്യം നടന്നു. ഉദ്യോഗസ്ഥര്രുടെ ശ്രദ്ധയും ഇടപെടലും നേട്ടമായി. സാധാരണ രേഖകൾ, തുക എന്നിവ നൽകിയാലും കണക്‌ഷൻ ലഭിക്കാൻ ചെറിയ താമസം ഉണ്ടാകാറുണ്ട്.
ആ പതിവാണ് ഇവിടെ തിരുത്തിയത്.
അതേസമയം, ഉപഭോക്തൃ സേവന വാരാചരണത്തിന്റെ ഭാഗമായി ശുചീകരണം, ഓഫിസ് കെട്ടിടം പെയിന്റിങ് എന്നിവ ജീവനക്കാർ നടത്തി. കൂടാതെ ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾക്കു രൂപം നൽകിയിട്ടുണ്ടെന്നും അസി.എൻജിനീയർ കെ.പ്രേംകുമാർ അറിയിച്ചു. അതിവേഗം നൽകിയ വൈദ്യുതി കണക‌്ഷൻ കേരളശ്ശേരി പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.വി.ഫെബിൻ റഹ്മാൻ സ്വിച്ച് ഓൺ നടത്തി. കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ കെ.പ്രേംകുമാർ, മറ്റു ജീവനക്കാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.