കാഡകനാലുകൾ നന്നാക്കിയില്ല; പാടങ്ങളിലേക്കും വെള്ളം എത്തുകയില്ലെന്ന് ആശങ്ക
ചിറ്റിലഞ്ചേരി∙ പോത്തുണ്ടി വലതുകര കനാൽ ഇന്നും ഇടതുകര കനാൽ 15 നും തുറക്കാനിരിക്കെ കാഡ കനാലുകൾ നന്നാക്കാത്തതു മൂലം ഭൂരിഭാഗം പാടങ്ങളിലേക്കും വെള്ളം എത്തുകയില്ലെന്ന് ആശങ്ക. കാഡ കനാലുകൾ നന്നാക്കാൻ നടപടി സ്വീകരിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോത്തുണ്ടി ഡാമിൽ നിന്നു പുഴയിലേക്ക്

ചിറ്റിലഞ്ചേരി∙ പോത്തുണ്ടി വലതുകര കനാൽ ഇന്നും ഇടതുകര കനാൽ 15 നും തുറക്കാനിരിക്കെ കാഡ കനാലുകൾ നന്നാക്കാത്തതു മൂലം ഭൂരിഭാഗം പാടങ്ങളിലേക്കും വെള്ളം എത്തുകയില്ലെന്ന് ആശങ്ക. കാഡ കനാലുകൾ നന്നാക്കാൻ നടപടി സ്വീകരിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോത്തുണ്ടി ഡാമിൽ നിന്നു പുഴയിലേക്ക് തുറന്നിരിക്കുന്ന ഷട്ടറുകൾ അടച്ച് അത് കനാലിലേക്കു തുറക്കാൻ തീരുമാനമായി. ഇന്നലെ കലക്ടറുടെ അധ്യക്ഷതയിൽ നടന്ന ജലസേചന വകുപ്പ് അധികൃതരുടെയും പദ്ധതി ഉപദേശക സമിതി അംഗങ്ങളുടെയും യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പ്രധാന കനാലും സബ് കനാലുകളും ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നന്നാക്കി തുടങ്ങിയിട്ടുണ്ട്. അത് അവസാനഘട്ടത്തിലാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് നന്നാക്കൽ നടത്തുന്നത്.
കനാലുകളിലെ മണ്ണും ചെടികളും നീക്കിയാണ് നന്നാക്കൽ നടത്തുന്നത്. ആവർത്തന പണികൾ നടത്താൻ പാടില്ലെന്ന് വന്നതോടെയാണ് കാഡ കനാലുകൾ നന്നാക്കുന്നത് നിന്നത്. മുൻ വർഷം പല കർഷകരും തങ്ങളുടെ കയ്യിൽ നിന്നു പണം ചെലവാക്കിയാണ് കനാലുകൾ നന്നാക്കിയത്. എന്നാൽ കൃഷി നഷ്ടത്തിലാകുന്ന ഘട്ടത്തിൽ ഇത്തവണ അതിനു സാധിക്കില്ലെന്ന അവസ്ഥയിലാണ് കർഷകർ. പലയിടത്തും കാഡ കനാലുകൾ പൊട്ടിപ്പൊളിഞ്ഞും കാടുപിടിച്ചും കിടക്കുകയാണ്. അതിലൂടെ വെള്ളത്തിന്റെ ഒഴുക്ക് നേരാംവണ്ണം നടക്കുകയുമില്ല.
ഇത് പാടത്തേക്കു വെള്ളം എത്താത്ത അവസ്ഥ വരുത്തും. വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ പല കർഷകരും ഞാറ്റടി തയാറാക്കി കഴിഞ്ഞു. ആയക്കെട്ട് പരിധിയിൽ 7 പഞ്ചായത്തുകളിലായി 250 ന് അടുത്ത് കിലോമീറ്ററിലാണ് കാഡ കനാലുള്ളത്. ചില പഞ്ചായത്തുകൾ കാഡ കനാലുകൾ നന്നാക്കി തുടങ്ങിയതായി കർഷകർ പറയുന്നു. ഇപ്പോൾ ഡാമിൽ 54 അടി വെള്ളമാണ് ഉള്ളത്. അതിനാൽ ശരിയായ ജലവിതരണത്തിലൂടെ രണ്ടാം വിള സുഗമമായി നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.