സപ്തതി നിറവിൽ കാതോലിക്കേറ്റ് കോളജ്
പത്തനംതിട്ട ∙ മലയോര ജില്ലയിലെ കലാലയ മുത്തശ്ശിയായ പത്തനംതിട്ട കാതോലിക്കേറ്റ് സപ്തതി നിറവിൽ. ഓർത്തഡോക്സ് സഭയുടെ പ്രഥമ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി 1952 ഓഗസ്റ്റ് ഒന്നിന് സ്ഥാപിതമായ ഈ കലാലയം അക്കാദമിക മികവുകൊണ്ടും പാരമ്പര്യ പ്രൗഢികൊണ്ടും ജില്ലയിൽ മുൻനിരയിലാണ്. തുടക്കകാലത്ത് തിരുവിതാംകൂർ
പത്തനംതിട്ട ∙ മലയോര ജില്ലയിലെ കലാലയ മുത്തശ്ശിയായ പത്തനംതിട്ട കാതോലിക്കേറ്റ് സപ്തതി നിറവിൽ. ഓർത്തഡോക്സ് സഭയുടെ പ്രഥമ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി 1952 ഓഗസ്റ്റ് ഒന്നിന് സ്ഥാപിതമായ ഈ കലാലയം അക്കാദമിക മികവുകൊണ്ടും പാരമ്പര്യ പ്രൗഢികൊണ്ടും ജില്ലയിൽ മുൻനിരയിലാണ്. തുടക്കകാലത്ത് തിരുവിതാംകൂർ
പത്തനംതിട്ട ∙ മലയോര ജില്ലയിലെ കലാലയ മുത്തശ്ശിയായ പത്തനംതിട്ട കാതോലിക്കേറ്റ് സപ്തതി നിറവിൽ. ഓർത്തഡോക്സ് സഭയുടെ പ്രഥമ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി 1952 ഓഗസ്റ്റ് ഒന്നിന് സ്ഥാപിതമായ ഈ കലാലയം അക്കാദമിക മികവുകൊണ്ടും പാരമ്പര്യ പ്രൗഢികൊണ്ടും ജില്ലയിൽ മുൻനിരയിലാണ്. തുടക്കകാലത്ത് തിരുവിതാംകൂർ
പത്തനംതിട്ട ∙ മലയോര ജില്ലയിലെ കലാലയ മുത്തശ്ശിയായ പത്തനംതിട്ട കാതോലിക്കേറ്റ് സപ്തതി നിറവിൽ. ഓർത്തഡോക്സ് സഭയുടെ പ്രഥമ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി 1952 ഓഗസ്റ്റ് ഒന്നിന് സ്ഥാപിതമായ ഈ കലാലയം അക്കാദമിക മികവുകൊണ്ടും പാരമ്പര്യ പ്രൗഢികൊണ്ടും ജില്ലയിൽ മുൻനിരയിലാണ്. തുടക്കകാലത്ത് തിരുവിതാംകൂർ സർവകലാശാലയ്ക്ക് കീഴിലും പിന്നീട് കേരള സർവകലാശാലയ്ക്ക് കീഴിലുമായി അഫിലിയേറ്റ് ചെയ്തിരുന്ന കോളജ് 1983 മുതൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്.
നിലവിൽ 13 ബിരുദ കോഴ്സുകളും 16 ബിരുദാനന്തര ബിരുദ കോഴ്സുകളും 8 ഗവേഷണ വിഭാഗങ്ങളും വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളും വ്യത്യസ്ത നൈപുണി വികസന പദ്ധതികളും കോളജിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.കോളജിൽ അവസാനമായി നാക് അക്രഡിറ്റേഷൻ നടന്ന 2016ൽ സിജിപിഎ 3.60 എന്ന ഉയർന്ന സ്കോറോടെ എ ഗ്രേഡ് സ്വന്തമാക്കി അക്കാദമിക മികവ് തെളിയിച്ചിരുന്നു. നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) ദേശീയ തലത്തിലുള്ള പുറത്തിറക്കുന്ന മികവിന്റെ പട്ടികയിൽ കഴിഞ്ഞ 3 വർഷമായി ആദ്യ 150ന് ഉള്ളിൽ ഇടം നേടാനും കാതോലിക്കേറ്റിന് സാധിച്ചിട്ടുണ്ട്.
ജില്ലയിൽ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് രണ്ടോ മൂന്നോ കോളജുകൾ മാത്രമാണെന്നുള്ളത് കാതോലിക്കേറ്റിന്റെ മികവ് വിളിച്ചോതുന്നു. 2012ൽ ക്രിസ്ത്യൻ മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻ പദവിയും സ്വന്തമാക്കിയ കാതോലിക്കേറ്റ് കലാകായിക രംഗങ്ങളിലും വളരെ മുന്നിലാണ്. സോഫ്റ്റ് ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങി വിവിധ കായിക ഇനങ്ങളിൽ കാതോലിക്കേറ്റിലെ കുട്ടികൾ സർവകലാശാല തലത്തിൽ മുൻനിരയിലാണ്. കഴിഞ്ഞ ഏപ്രിലിൽ നടന്ന എംജി സർവകലാശാലാ കലോത്സവത്തിന് ആതിഥ്യമരുളിയതും കാതോലിക്കേറ്റ് കോളജാണ്.
കോളജിന്റെ ആദ്യ പ്രിൻസിപ്പൽ ദാനിയേൽ റമ്പാൻ (ദാനിയൽ മാർ പീലക്സീനോസ്) ആയിരുന്നു. അദ്ദേഹം കോളജിന്റെ മാനേജർ ആയി ചുമതലയേറ്റ ശേഷം ഓക്സ്ഫഡ് സർവകലാശാല പ്രഫസറും റഷ്യൻ സ്വദേശിയുമായ ഡോ. നിക്കോളാസ് സെർനോവ്, ബ്രിട്ടനിൽ നിന്നുള്ള ഡോ.പീറ്റർ എസ്. റൈറ്റ് എന്നിവർ കാതോലിക്കേറ്റിന്റെ പ്രിൻസിപ്പൽമാരായി സേവനം അനുഷ്ടിച്ചിരുന്നു.വിദേശീയരായ പ്രിൻസിപ്പൽമാർ ചുമതല വഹിച്ചിരുന്ന പാരമ്പര്യമുള്ള കാതോലിക്കേറ്റിൽ ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സർവകലാശാലകളുമായി സ്റ്റുഡന്റ് എക്സ്ചേഞ്ച് പദ്ധതിയും നടപ്പാക്കിവരുന്നുണ്ട്.
വിദ്യാർഥികൾക്ക് കൂടുതൽ വ്യാവസായിക സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനായി വിവിധ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നുള്ള പദ്ധതികളും കോളജിൽ നടത്തിവരുന്നുണ്ട്. ഇത്തരം പദ്ധതികൾക്ക് വിവിധ ഏജൻസികൾ ഫണ്ടിങ്ങും ലഭ്യമാക്കുന്നുണ്ട്. വിദ്യാർഥികൾ അവതരിപ്പിക്കുന്ന പ്രോജക്ടുകളെ പരമാവധി പ്രായോഗിക തലത്തിലെത്തിക്കാനും കോളജ് ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സർവകലാശാലകളുമായും ടെക്നിക്കൽ മേഖലയിലെ കോളജുകളുമായും സഹകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. കോളജിന്റെ പേരിൽ വിവിധ മേഖലകളിൽ നിന്നുള്ള പേറ്റന്റ് അപേക്ഷകളും നിലവിലുണ്ട്.
കലാ-സാഹിത്യ-രാഷ്ട്രീയ–സാമുദായിക-സാംസ്കാരിക മേഖലകളിലെ ഒട്ടേറെ പ്രഗത്ഭർക്ക് പരിശീലന കളരിയായിട്ടുള്ള ഈ കലാലയത്തിലേക്ക് അതിഥികളായി എത്തിയിട്ടുള്ളവരും ഒട്ടേറെയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും നടൻ പ്രേംനസീറും ഇക്കൂട്ടത്തിൽ ഉൾപ്പെടും. നിലവിൽ കോളജിന്റെ മാനേജരായി എംഒസി കോളജുകളുടെ മാനേജർ ആയ ഡോ.സഖറിയാസ് മാർ അപ്രേമും റസിഡന്റ് മാനേജരായി കുര്യാക്കോസ് മാർ ക്ലിമ്മീസും പ്രിൻസിപ്പൽ ആയി ഡോ.ഫിലിപ്പോസ് ഉമ്മനും ബർസാറായി ഡോ.സുനിൽ ജേക്കബും സേവനമനുഷ്ഠിക്കുന്നു.
പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പൊലീത്തയുടെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ് കാതോലിക്കേറ്റ് കോളജ് പിറവിയെടുത്തത്. അന്നത്തെ മലങ്കര മെത്രാപ്പൊലീത്ത പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായായിരുന്നു ഈ സ്ഥാപനം സാക്ഷാത്കരിച്ചത്. ചിത്തിര തിരുനാൾ ബാലരാമവർമയാണ് കോളജ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. കെ.സി.മാമ്മൻ മാപ്പിള, ടി.എം.വർഗീസ്, തിരുവിതാംകൂർ സർവകലാശാല വൈസ് ചാൻസലർ രാമസ്വാമി മുതലിയാർ, കുമ്പളത്ത് ശങ്കുപ്പിള്ള, പനമ്പള്ളി ഗോവിന്ദമേനോൻ, വി. മാധവൻ, മന്നത്ത് പത്മനാഭൻ, ജോൺ ഫിലിപ്പോസ്, പുത്തൻകാവ് മാത്തൻ തരകൻ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ഒട്ടേറെ പ്രമുഖർ ഈ കലാലയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.
ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന്
കോളജിന്റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് 10ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ.സഖറിയാസ് മാർ അപ്രേം അധ്യക്ഷനാകും. സപ്തതി സ്കോളർഷിപ് പദ്ധതി മന്ത്രി വീണോ ജോർജ് ഉദ്ഘാടനം ചെയ്യും. ഭവനരഹിതർക്കായി സ്നേഹവീട് എന്ന പേരിൽ ഭവനനിർമാണ പദ്ധതി മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. കോളജിന്റെ മാർഗദർശികളായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ, പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ്, ദാനിയൽ മാർ പീലക്സിനോസ് എന്നിവരുടെ നാമധേയത്തിലാണ് പദ്ധതി. കുര്യാക്കോസ് മാർ ക്ലിമ്മീസ്, ആന്റോ ആന്റണി എംപി തുടങ്ങിയവർ പങ്കെടുക്കും.