അക്ഷരവഴിയിലെ ഗുരുസ്പർശം പ്രതിഭാ കോളജ് സ്ഥാപകൻ എസ്പി സാറിനെ ഇന്ന് നാട് ആദരിക്കും
പത്തനംതിട്ട ∙ അക്ഷരസ്‌പർശമുള്ള മണ്ണിനെ താലോലിച്ച പത്തനംതിട്ടയ്ക്ക് മറക്കാനാകാത്ത പേരാണ് എസ്പി സാർ എന്ന എസ്.പങ്കജാക്ഷൻ നായരുടേത്. സമാന്തര വിദ്യാഭ്യാസ രംഗത്ത് പതിനായിരങ്ങളുടെ മാർഗദർശിയായ അദ്ദേഹത്തെ തേടി മാവടി മുരളി സ്മാരക സംസ്ഥാനതല പുരസ്കാരവും എത്തി. ഗാനരചയിതാവ് ഒഎൻവി കുറുപ്പിന്റെ പ്രിയ ശിഷ്യനാണ്

പത്തനംതിട്ട ∙ അക്ഷരസ്‌പർശമുള്ള മണ്ണിനെ താലോലിച്ച പത്തനംതിട്ടയ്ക്ക് മറക്കാനാകാത്ത പേരാണ് എസ്പി സാർ എന്ന എസ്.പങ്കജാക്ഷൻ നായരുടേത്. സമാന്തര വിദ്യാഭ്യാസ രംഗത്ത് പതിനായിരങ്ങളുടെ മാർഗദർശിയായ അദ്ദേഹത്തെ തേടി മാവടി മുരളി സ്മാരക സംസ്ഥാനതല പുരസ്കാരവും എത്തി. ഗാനരചയിതാവ് ഒഎൻവി കുറുപ്പിന്റെ പ്രിയ ശിഷ്യനാണ് എസ്പി. എഴുത്തുകാരനായ ബെന്യാമിന്റെ ഗുരുനാഥൻ. അങ്ങനെ അദ്ദേഹത്തിനു വിശേഷണങ്ങൾ ഏറെ അരനൂറ്റാണ്ടിലേറെ അധ്യാപന രംഗത്ത് നിറസാന്നിധ്യമായിരുന്നു. അദ്ദേഹമാണ് പ്രതിഭാ കോളജ് സ്ഥാപകൻ. 1968ൽ ഒരു ചെറിയ മുറിയിൽ 5 ജോഡി ഡസ്കും ബെഞ്ചുമായാണ് പ്രതിഭ കോളജിന്റെ തുടക്കം
വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റങ്ങൾക്കൊപ്പം കോളജിനെ അദ്ദേഹം മാറ്റിയെടുത്തു. സംസ്കൃതം, മലയാളം, ഇംഗ്ലിഷ് എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന പണ്ഡിതനാണ്. നർമം കലർത്തിയ അവതരണത്തിലൂടെ ഇംഗ്ലിഷ് വ്യാകരണത്തിന്റെ കയ്പ് മാറ്റിയെടുത്തു. ഇംഗ്ലിഷ് സാഹിത്യ രചനകൾ കുട്ടികൾക്കു മുന്നിൽ അനായാസവും രസകരവുമായി അവതരിപ്പിച്ചു. ഷേക്സ്പിയർ നാടകം കാണാപാഠമായിരുന്നു.
സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽനിന്നു ബിരുദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു ബിരുദാനന്തര ബിരുദവും നേടി. മഹാകവി പുത്തൻകാവ് മാത്തൻ തരകൻ, തിരുനല്ലൂർ കരുണാകരൻ, എൻ.കൃഷ്ണപിള്ള, കെ.എം.ദാനിയേൽ എന്നിവരുടെ അരുമ ശിഷ്യനായിരുന്നു. എന്നാലും ഇംഗ്ലിഷ്, മറ്റു ഭാഷകൾ എന്നിവയിൽ തനിക്കുള്ള താത്പര്യം വളർത്തിയെടുത്ത തങ്കമ്മ ടീച്ചറെ അദ്ദേഹത്തിനു മറക്കാൻ കഴിയില്ല. 1966ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് എംഎ പഠനം പൂർത്തിയാക്കി കോളജ് അധ്യാപകനാകാൻ ശ്രമിച്ചു.
പല കാരണങ്ങളാൽ നടന്നില്ല. അതോടെയാണ് സമാന്തര വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്ന ആശയം മനസ്സിലുദിച്ചത്. ആദ്യം മലയാളം വിദ്വാൻ ക്ലാസ് തുടങ്ങി. പിന്നെ എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ട്യൂഷൻ തുടങ്ങി. 1981 മുതൽ ശിഷ്യൻ കൂടിയായ കെ.ആർ.അശോക് കുമാറും ഒപ്പമുണ്ട്. എസ്പിക്ക് ഇന്ന് രാവിലെ 10ന് പ്രതിഭ കോളജിൽ നടക്കുന്ന ചടങ്ങളിൽ എഴുത്തുകാരൻ ബെന്യാമിൻ അവാർഡ് സമ്മാനിക്കും.