പൊളിച്ചുമാറ്റാതെ പൊലീസിന്റെ പഴയ കാര്യാലയം
കോഴഞ്ചേരി∙ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഇൻസ്പെക്ടർ ഓഫ് പൊലീസിന്റെ പഴയ കാര്യാലയം ജീർണാവസ്ഥയിൽ. മൺകൂനകൾ കാരണം ആർക്കും പ്രയോജനമില്ലാത്ത നിലയിലുള്ള സ്റ്റേഡിയം പോലെ മറ്റൊരു അവശേഷിപ്പായി മാറിയിരിക്കുകയാണ് ഈ കെട്ടിടവും. പൊലീസ് സ്റ്റേഷന്റെ ചുമതല എസ്ഐക്ക് പകരം സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറിയതിനു പിന്നാലെയാണ്

കോഴഞ്ചേരി∙ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഇൻസ്പെക്ടർ ഓഫ് പൊലീസിന്റെ പഴയ കാര്യാലയം ജീർണാവസ്ഥയിൽ. മൺകൂനകൾ കാരണം ആർക്കും പ്രയോജനമില്ലാത്ത നിലയിലുള്ള സ്റ്റേഡിയം പോലെ മറ്റൊരു അവശേഷിപ്പായി മാറിയിരിക്കുകയാണ് ഈ കെട്ടിടവും. പൊലീസ് സ്റ്റേഷന്റെ ചുമതല എസ്ഐക്ക് പകരം സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറിയതിനു പിന്നാലെയാണ് കെട്ടിടം അടഞ്ഞത്. പ്രളയകാലത്ത് ഇവിടെയുണ്ടായിരുന്ന ഫയലുകൾ വീണ്ടെടുക്കാനാകാതെ നശിച്ചും പോയി.
ആഭ്യന്തര വകുപ്പിന്റെ ഫണ്ടുപയോഗിച്ച് പണിത കെട്ടിടം കോഴഞ്ചേരി പഞ്ചായത്തുവക സ്ഥലത്താണ് നിലകൊള്ളുന്നത്. ഇതിനാൽ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം പൊലീസിനാണെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കുന്നു. കാടും പച്ചിലപ്പടർപ്പും നിറഞ്ഞ നിലയിലാണ് കെട്ടിടം. മേൽക്കൂരയിലെ ചോർച്ചയും ഭിത്തിയിലെ വിള്ളലും ജീർണതയുടെ അടയാളമാണ്. സമീപത്തെ ഷെഡ്ഡും നശിച്ച നിലയിലുണ്ട്. തെരുവ്നായ്ക്കൾ ഇവിടെ തമ്പടിക്കുന്നു.
ചെറിയ കാലയളവിൽ പഞ്ചായത്തിന്റെ ജനകീയ ഹോട്ടൽ നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നു. കരാറിലെ പ്രശ്നങ്ങൾ കാരണം പ്രവർത്തനം നിലച്ചു. ജനകീയ ഹോട്ടലിന്റെ പ്രവർത്തനം ഇവിടെ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ആലോചന സജീവമാണെന്ന് കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ് പറഞ്ഞു.