അഗ്നിരക്ഷാ സേനയിൽ ഇനി വനിതകളും: വിപ്ലവകരമായ മാറ്റമെന്ന് മന്ത്രി റിയാസ്
അടൂർ ∙ ഫയർഫോഴ്സിൽ സർക്കാർ വിപ്ലകരമായ മാറ്റമാണ് വരുത്തി കൊണ്ടിരിക്കുന്നതെന്നും ഇതിന്റെ ഭാഗമായി ഫയർ വുമൺ തസ്തിക സൃഷ്ടിച്ച് റിക്രൂട്മെന്റ് നടത്തി ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അടൂർ അഗ്നിരക്ഷാനിലയത്തിന്റെ കെട്ടിട നിർമാണോദ്ഘാടനം ഓൺലൈനായി

അടൂർ ∙ ഫയർഫോഴ്സിൽ സർക്കാർ വിപ്ലകരമായ മാറ്റമാണ് വരുത്തി കൊണ്ടിരിക്കുന്നതെന്നും ഇതിന്റെ ഭാഗമായി ഫയർ വുമൺ തസ്തിക സൃഷ്ടിച്ച് റിക്രൂട്മെന്റ് നടത്തി ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അടൂർ അഗ്നിരക്ഷാനിലയത്തിന്റെ കെട്ടിട നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളം പ്രളയത്തിൽ പകച്ച് നിന്നപ്പോൾ ഏറ്റവും ഫലപ്രദമായി ദുരന്ത മുഖത്ത് ഇടപെട്ട സേനയാണ് ഫയർഫോഴ്‌സ്. ആധുനിക ഉപകരണങ്ങളും സൗകര്യങ്ങളും നൽകി സേനയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അത്തരം പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. 4.81 കോടി രൂപ ചെലവിൽ സമയബന്ധിതമായി അഗ്നിരക്ഷാനിലയത്തിന്റെ നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്നും അടൂരിന്റെ എല്ലാ മേഖലകളിലും വലിയ വികസനമാണ് നടക്കുന്നതെന്നും ശിലാഫലകം അനാശ്ഛാദനം ചെയ്ത ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, ഉപാധ്യക്ഷ രാജി ചെറിയാൻ, കൗൺസിലർമാരായ ഡി സജി, ബിന്ദുകുമാരി, ലാലി സജി, വി.എസ്. രമേശ്കുമാർ വരിയ്ക്കോലിൽ, അപ്സര സനിൽ, അനിതാദേവി, അനു വസന്തൻ, രാഷ്ട്രീപാർട്ടി പ്രതിനിധികളായ എസ്. ബിനു, എസ്. മനോജ്, രാജൻ സുലൈമാൻ, പി. രവീന്ദ്രൻ, റീജനൽ ഫയർഫോഴ്സ് ഓഫിസർ എ.ആർ. അരുൺകുമാർ, അടൂർ സ്റ്റേഷൻ ഓഫിസർ വിനോദ്കുമാർ, പിഡബ്ല്യുഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്റ്റെമേഴ്സൺ തോമസ് എന്നിവർ പ്രസംഗിച്ചു.