പത്തനംതിട്ട ∙ വിദ്യാലയങ്ങളിൽ ക്ലാസുകൾ തുടങ്ങി ഒരു മാസം പിന്നിട്ടു.പല സ്കൂളുകളുടെയും സമീപത്തെ റോഡുകൾ ഇപ്പോഴും തകർന്ന അവസ്ഥയിലാണ്. പല പദ്ധതികളുമായി ബന്ധപ്പെട്ട് റോഡ് കുഴിക്കുകയും പൊളിക്കുകയും ചെയ്യുമ്പോൾ ദുരിതത്തിലാകുന്നത് കുട്ടികളും അധ്യാപകരുമാണ്.മഴക്കാലത്ത് വെള്ളക്കെട്ട് കൂടിയാകുമ്പോൾ പ്രശ്നം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ വിദ്യാലയങ്ങളിൽ ക്ലാസുകൾ തുടങ്ങി ഒരു മാസം പിന്നിട്ടു.പല സ്കൂളുകളുടെയും സമീപത്തെ റോഡുകൾ ഇപ്പോഴും തകർന്ന അവസ്ഥയിലാണ്. പല പദ്ധതികളുമായി ബന്ധപ്പെട്ട് റോഡ് കുഴിക്കുകയും പൊളിക്കുകയും ചെയ്യുമ്പോൾ ദുരിതത്തിലാകുന്നത് കുട്ടികളും അധ്യാപകരുമാണ്. മഴക്കാലത്ത് വെള്ളക്കെട്ട് കൂടിയാകുമ്പോൾ പ്രശ്നം കൂടുതൽ വഷളാകുന്നു. വീതി കുറഞ്ഞ റോഡുകളിൽ മഴക്കാലത്ത് വാഹനങ്ങൾ അപകടത്തിൽപെടുമോയെന്ന ആശങ്ക രക്ഷിതാക്കൾക്കുമുണ്ട്.

വികസന പദ്ധതികളുമായി ബന്ധപ്പെട്ട് റോഡിന്റെ വശങ്ങൾ പൊളിക്കേണ്ടി വന്നാൽ എത്രയും വേഗം പൂർവസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കലഞ്ഞൂർ എൽ.പി. സ്കൂളിന്റെ പ്രവേശനവഴിയായ സി.പി.റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് ആറു മാസം. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടുന്ന സർക്കാർ എൽപി സ്കൂളിലേക്കുള്ള വഴിക്കാണ് ദുരിതത്തിന്റെ കഥ പറയാൻ ഉള്ളത്.

ADVERTISEMENT

മുൻപ് വീതി കുറവിന്റെ പരിമിതിയിൽ നട്ടം തിരിയുമ്പോഴാണ് കൂനിന്മേൽ കുരുവെന്ന പോലെ സി.പി. റോഡിന് ഈ ദുർഗതി. വീതി കുറഞ്ഞ റോഡിന്റെ വശങ്ങൾ തകർന്നുകിടക്കുന്നതോടെ സ്കൂളിലേക്കും പ്രദേശത്തെ മറ്റു വീടുകളിലേക്കുമുള്ള യാത്രയും ബുദ്ധിമുട്ടിലാവുകയാണ്. നിലവിലെ ദുരിതത്തോടൊപ്പം മഴക്കാലം കൂടിയെത്തിയതോടെ കുട്ടികളടക്കമുള്ളവരുടെ യാത്ര ദുഷ്കരമാവുകയാണ്. കേന്ദ്ര ജല ജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിനായാണ് സി.പി.റോഡിന്റെ ഒരു വശം പൊളിച്ചുകളഞ്ഞത്.എന്നാൽ പഞ്ചായത്തിൽ ജല ജീവൻ പദ്ധതി ആരംഭിക്കാൻ കടമ്പകൾ ഇനിയുമേറെയുണ്ട്.

തൽസ്ഥിതി തുടരുന്നത് കുട്ടികളെയും പ്രദേശവാസികളെയും ദുരിതത്തിലാക്കിയിട്ടുണ്ട്. കൃത്യമായ ആസൂത്രണമില്ലായ്മയാണ് നിലവിലെ പ്രശ്നത്തിന് കാരണം എന്ന ആക്ഷേപം ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതുകൊണ്ടാണ് പണികൾ നടക്കാത്തതെന്നും തകർന്ന ഭാഗങ്ങൾ ഉടൻ തന്നെ കോൺക്രീറ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിക്കുമെന്നും പ‍ഞ്ചായത്ത് അധികൃതർ അറിയിച്ചു.പദ്ധതി സർക്കാരിന്റെ പരിഗണനയിലാണെന്നും അനുമതി കിട്ടുന്ന മുറയ്ക്ക് ജലജീവൻ പദ്ധതി പഞ്ചായത്തിൽ പുനരാരംഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ADVERTISEMENT

കോഴഞ്ചേരി പുളിയിലേത്ത് മുക്ക് -സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ- പുല്ലേലികടവ് റോഡ് തകർന്ന് യാത്ര ദുഷ്കരം. 2018-ൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റീ ടാറിങ് നടത്തിയതാണ്. കോഴഞ്ചേരി പഞ്ചായത്തിലെ  1, 4, 13  വാർഡുകളിൽ കൂടി കടന്ന് പോകുന്ന റോഡ് ജലജീവൻ പദ്ധതിയുടെ ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിക്കാൻ കുത്തിപ്പൊളിച്ച് ഇട്ടിരിക്കുകയാണ്. മഴ പെയ്തതോടെ പാത താറുമാറായി പല ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ് വാഹനം പോകുമ്പോൾ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നത് പതിവാണ്. റോഡിന്റെ തകരാർ പരിഹരിക്കുന്നതിന് വകുപ്പുകൾ നടപടി സ്വീകരിക്കുന്നില്ല. ബിഎസ്എൻഎൽ ഓഫിസിൽ പോകുന്ന റോഡ് കൂടിയാണ്.