‘ബുധനാഴ്ച രാത്രി 12 മണിക്ക് വീടിനു 25 മീറ്റർ അകലെ കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് വീടിനു പുറത്തിറങ്ങുന്നത്. അതുവരെ കേട്ട ശബ്ദം പെട്ടെന്നു നിലച്ചു. കുറേസമയം ഞാനും നിശബ്ദനായി നിന്നു. ആളനക്കം ഇല്ലെന്നു മനസ്സിലായതിനാലാവാം ആന വീടിനു സമീപത്തേക്കു നടന്ന് വന്ന് പറമ്പിലെ കൃഷിയെല്ലാം നശിപ്പിച്ചു.

‘ബുധനാഴ്ച രാത്രി 12 മണിക്ക് വീടിനു 25 മീറ്റർ അകലെ കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് വീടിനു പുറത്തിറങ്ങുന്നത്. അതുവരെ കേട്ട ശബ്ദം പെട്ടെന്നു നിലച്ചു. കുറേസമയം ഞാനും നിശബ്ദനായി നിന്നു. ആളനക്കം ഇല്ലെന്നു മനസ്സിലായതിനാലാവാം ആന വീടിനു സമീപത്തേക്കു നടന്ന് വന്ന് പറമ്പിലെ കൃഷിയെല്ലാം നശിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ബുധനാഴ്ച രാത്രി 12 മണിക്ക് വീടിനു 25 മീറ്റർ അകലെ കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് വീടിനു പുറത്തിറങ്ങുന്നത്. അതുവരെ കേട്ട ശബ്ദം പെട്ടെന്നു നിലച്ചു. കുറേസമയം ഞാനും നിശബ്ദനായി നിന്നു. ആളനക്കം ഇല്ലെന്നു മനസ്സിലായതിനാലാവാം ആന വീടിനു സമീപത്തേക്കു നടന്ന് വന്ന് പറമ്പിലെ കൃഷിയെല്ലാം നശിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ബുധനാഴ്ച രാത്രി 12 മണിക്ക് വീടിനു 25 മീറ്റർ അകലെ കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് വീടിനു പുറത്തിറങ്ങുന്നത്. അതുവരെ കേട്ട ശബ്ദം  പെട്ടെന്നു നിലച്ചു. കുറേസമയം ഞാനും നിശബ്ദനായി നിന്നു. ആളനക്കം ഇല്ലെന്നു മനസ്സിലായതിനാലാവാം ആന വീടിനു സമീപത്തേക്കു നടന്ന് വന്ന് പറമ്പിലെ കൃഷിയെല്ലാം നശിപ്പിച്ചു. അയൽവാസിയായ ബന്ധുവിനെയും കൂട്ടി സമീപത്തേക്കു ചെന്ന് ബഹളം കൂട്ടിയപ്പോൾ ആന പതുക്കെ നടന്ന് സമീപത്തെ പുരയിടത്തിലേക്കു പോയി.’ സീതത്തോട് അള്ളുങ്കൽ തൈക്കൂട്ടത്തിൽ ഏബ്രഹാം മാത്യു (ബേബി) പറയുന്നു. പോയ പോക്കിനു  വട്ടക്കൂട്ടത്തിൽ പൊടിമോന്റെ കൃഷികളും നശിപ്പിച്ചാണ് അള്ളുങ്കൽ വനത്തിലേക്കു കാട് കയറിയത്. 

ഊട്ടുപാറ വനത്തിൽ നിന്നാണ് ഈ പ്രദേശത്ത് കാട്ടാന എത്തുന്നതെന്ന് സ്ഥലവാസികൾ പറയുന്നു. സീതത്തോട്ടിൽനിന്നു പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ജീവനക്കാർ കഴിഞ്ഞ ആഴ്ച ചിറ്റാർ 86 പള്ളിപ്പടിക്കു സമീപം ആനയെ കണ്ടിരുന്നു. 50 വർസീതത്തോട് പഞ്ചായത്തിൽ കാട്ടിലും കൃഷി സ്ഥലത്തും ഇറങ്ങുന്ന കാട്ടാനകൾ ഇന്ന് ജനവാസ മേഖലകളിലേക്കാണെത്തുന്നത്. കാട്ടാന ആക്രമണം പതിവായതോടെ ഒരായുസ്സിലെ സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ചുപോയ കുടുംബങ്ങൾ ഒട്ടേറെയാണ്. ഷത്തിനിടെ ആദ്യമായാണ് ഈ പ്രദേശത്ത് ആന എത്തുന്നത്. 

ADVERTISEMENT

ഗുരുനാഥൻമണ്ണ് കുന്നം മേഖലയിൽ ആന ദിവസവും കൃഷി നശിപ്പിക്കുന്നുണ്ട്. കോട്ടമൺപാറ, 22–ാം ബ്ലോക്ക്, ആനച്ചന്ത, കോട്ടമൺപാറ മേഖലയിൽ ജനവാസത്തോടു ചേർന്ന് പതിവായി എത്തുന്ന കാട്ടാനകളും ഉണ്ട്. ചിറ്റാർ പഞ്ചായത്തിൽ ചിറ്റാർ കമ്പിപ്പാലത്തിനു സമീപം മിക്കദിവസവും കാട്ടാനയുടെ സാന്നിധ്യം ഉണ്ട്. അള്ളുങ്കൽ വനത്തിൽനിന്ന് കക്കാട്ടാറ് കടന്ന് തോട്ടം വഴി കമ്പിപ്പാലം റോഡും കടന്ന് എത്തുന്ന കാട്ടാന തോട്ടം സ്കൂളിനു സമീപം വരെ എത്തും. മൺപിലാവ്, നീലിപിലാവ്, കൊടുമുടി, കട്ടച്ചിറ, മണിയാർ തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനകളുടെ ശല്യം തുടർക്കഥയാണ്. മണിയാർ–കട്ടച്ചിറ റോഡിൽ മിക്കപ്പോഴും കാട്ടാനകൾ ഉണ്ട്. കൊടുമുടിയിൽ കൃഷി നാശത്തിനു കണക്കുമില്ല. 

പെരുനാട് പഞ്ചായത്തിൽ തുലാപ്പള്ളിക്കു സമീപം പിആർസി മലയോടു ചേർന്ന് താമസി‍ക്കുന്നവർ ആനയുടെ നിരന്തര ഭീഷണിയിലാണ്. കഴിഞ്ഞ ഏപ്രിൽ ഒന്നിനു സ്ഥലവാസിയായ ഗൃഹനാഥനെ കാട്ടാന കൊന്നിരുന്നു. തുടർന്നുള്ള ഏതാനും ദിവസം ആന ഇറങ്ങിയില്ല. എന്നാൽ കഴിഞ്ഞ കുറേ ആഴ്ചകളായി സന്ധ്യ കഴിയുമ്പോഴേക്കും ആന പതിവായി എത്തുന്നുണ്ട്. ആനയെ തുരത്താൻ വനപാലകർ എത്താറുണ്ടെങ്കിലും ഇവർ മടങ്ങുന്ന മുറയ്ക്കു ആന വീണ്ടും കാട് കടന്നെത്തും. ആക്രമണവാസനയുള്ള ആനയെ മയക്കുവെടിവച്ച് പിടിച്ച് ഉൾക്കാട്ടിൽ വിടണമെന്നാണ് സ്ഥലവാസികളുടെ ആവശ്യം.

ADVERTISEMENT

തണ്ണിത്തോട് മേഖലയിലെ താഴെ പൂച്ചക്കുളം, മേലേ പൂച്ചക്കുളം, മണ്ണീറ, തലമാനം, വടക്കേക്കര പ്രദേശങ്ങളിൽ അടുത്ത കാലത്തായി കാട്ടാന ശല്യം ഏറിയിരുന്നു. തലമാനത്ത് നിരന്തരം കാട്ടാന കൃഷി നശിപ്പിച്ചതോടെ കർഷകരിൽ പലരും കൃഷി ഉപേക്ഷിച്ചു തുടങ്ങി. ഇതോടെ കൃഷിയിടങ്ങൾ പലതും തരിശിടങ്ങളായി മാറി. വനംവകുപ്പ് സ്ഥാപിച്ച സൗരോർജവേലി കാലങ്ങളായി പ്രവർത്തനമില്ലാത്തതാണ് കാട്ടുമൃഗങ്ങളുടെ ശല്യമേറാൻ കാരണമെന്ന് കർഷകർ പറയുന്നു.

ഒരാഴ്ചയിലേറെയായി മേലേ പൂച്ചക്കുളം, താഴെ പൂച്ചക്കുളം പ്രദേശങ്ങളിൽ കാട്ടാന കൃഷിയിടങ്ങളിൽ ചുറ്റിത്തിരിഞ്ഞ് നാശമുണ്ടാക്കിയിരുന്നു. ഇതിനിടെ താഴെ പൂച്ചക്കുളത്ത് വനപാലകരെയും പ്രദേശവാസികളെയും കാട്ടാന ഓടിച്ച സംഭവമുണ്ടായി. കാട്ടാനയുടെ ആക്രമണത്തിൽപെടാതെ ഓടിരക്ഷപ്പെടുന്നതിനിടെ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർക്ക് പരുക്കേൽക്കുകയും ചെയ്തു.

ADVERTISEMENT

താവളപ്പാറയിൽ ഷെഡ് തകർത്ത് കാട്ടാന 
കോന്നി താവളപ്പാറയിൽ കാട്ടാന വീടിനു സമീപത്തെ ഷെഡ് തകർത്തു. പെരിഞൊട്ടയ്ക്കൽ മുളയ്ക്കൽ ഇല്ലം ജ്യോതിഷ് കുമാറിന്റെ വീടിനോട് ചേർന്ന് നിർമിച്ചിട്ടുള്ള ഷെഡാണ് തകർന്നത്. രണ്ട് ‌ദിവസമായി കാട്ടാനക്കൂട്ടം നടത്തുന്ന ആക്രമണത്തിന്റെ തുടർച്ചയാണിത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മുറിയുടെ ആസ്ബസ്റ്റോസ് ഷീറ്റും മേൽക്കൂരയും തകർന്ന് ഉള്ളിലേക്ക് വീണിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. 

കോന്നി പഞ്ചായത്തിലെ 9-ാം വാർഡിൽപെടുന്ന ജനവാസമേഖലയിലാണ് കാട്ടാനശല്യം വ്യാപകം. പരിസരത്തെ മറ്റാളുകളുടെ പറമ്പിലും ആനയെത്തി നാശം വരുത്തുന്നു. വാഴ, തെങ്ങ്, കമുക്, റബർ ഉൾപ്പെടെയുള്ള കൃഷികളാണ് നശിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് വനം മന്ത്രി, ഉന്നത ഉദ്യോഗസ്ഥർ, കലക്ടർ തുടങ്ങിയവർക്ക് ഒട്ടേറെ പരാതികളാണ് ജനങ്ങൾ നൽകിയിട്ടുള്ളത്. എന്നാൽ, ഇനിയും നടപടി ഉണ്ടായിട്ടില്ല. വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലി പ്രവർത്തനക്ഷമമല്ലാത്തതിനാൽ ഇതു കടന്നാണ് ആനയെത്തുന്നത്. ഔട്ട്പോസ്റ്റിനു സമീപം മുൻപ് കിടങ്ങ് ഉണ്ടായിരുന്നെങ്കിലും മണ്ണുവീണും മറ്റും ഇത് നികന്നിട്ടുണ്ട്. കിടങ്ങിന് ആഴം കൂട്ടാനും സൗരോർജവേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും നടപടി വേണമെന്നാണ് ആവശ്യം. 

താവളപ്പാറയിൽ വനംവകുപ്പിന്റെ ഔട്ട്പോസ്റ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രയോജനമില്ല. വർഷങ്ങളായി കാട്ടാന കൃഷി നശിപ്പിക്കുന്നതിലൂടെ മാത്രം ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് നാട്ടുകാർക്ക് ഉണ്ടായിട്ടുള്ളത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സാധാരണക്കാരാണ് ഏറെയും. ഓരോ സംഭവം നടക്കുമ്പോഴും അപേക്ഷ നൽകാറുണ്ടെങ്കിലും ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ഇവിടത്തുകാർ പറയുന്നു. കൃഷിനാശത്തിനു ശേഷം കാട്ടാന വീട് തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ഏതുനിമിഷവും കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായേക്കാവുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്നും നാട്ടുകാർ പറയുന്നു. 

12 വർഷമായി സ്ഥിരമായി കാട്ടാനശല്യം രൂക്ഷമായ മേഖലയാണിവിടം. കൃഷി നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ല. വനംവകുപ്പിന് പരാതി നൽകി നാട്ടുകാർ മടുത്തു. കൂടുതൽ ജീവനക്കാരെ നിയമിച്ച് ഫോറസ്റ്റ് ഔട്ട്പോസ്റ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം. 

കാട്ടാനകളുടെ ശല്യം നിത്യ സംഭവമായി മാറിയിട്ടുണ്ട്. വനംവകുപ്പ് പട്രോളിങ് ശക്തമാക്കണം. സൗരോർജ വേലി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും കിടങ്ങ് നിർമിക്കുകയും വേണം. ഒട്ടേറെ പരാതികൾ വനംവകുപ്പിന് നൽ‌കിയിട്ടുണ്ട്. ഇനിയും നടപടി ഉണ്ടാകാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കും.