ഇരുപതോളം കൂറ്റൻ ലോറികൾ, നിറയെ പൈപ്പ്: ഏതുവഴിയോടും വാഹനങ്ങൾ?
കുറ്റൂർ ∙ നിറയെ പൈപ്പുകളുള്ള ഇരുപതോളം കൂറ്റൻ ലോറികൾ. ഇതിനിടയിൽക്കൂടി കഷ്ടിച്ചു കടന്നുപോകുന്ന വാഹനങ്ങൾ. ഇതാണ് എംസി റോഡിലെ തോണ്ടറ, ആറാട്ടുകടവ് പഴയ പാലങ്ങളിൽ കഴിഞ്ഞ മൂന്നുദിവസമായുള്ള കാഴ്ച.ജലവിതരണ പൈപ്പുകൾ കയറ്റിയ ഇരുപതോളം ലോറികൾ 3 ദിവസമായി കിടക്കുന്നു. ആന്ധപ്രദേശിൽ നിന്നെത്തിയ ലോറികളിലുള്ളതു

കുറ്റൂർ ∙ നിറയെ പൈപ്പുകളുള്ള ഇരുപതോളം കൂറ്റൻ ലോറികൾ. ഇതിനിടയിൽക്കൂടി കഷ്ടിച്ചു കടന്നുപോകുന്ന വാഹനങ്ങൾ. ഇതാണ് എംസി റോഡിലെ തോണ്ടറ, ആറാട്ടുകടവ് പഴയ പാലങ്ങളിൽ കഴിഞ്ഞ മൂന്നുദിവസമായുള്ള കാഴ്ച. ജലവിതരണ പൈപ്പുകൾ കയറ്റിയ ഇരുപതോളം ലോറികൾ 3 ദിവസമായി കിടക്കുന്നു. ആന്ധപ്രദേശിൽ നിന്നെത്തിയ ലോറികളിലുള്ളതു ചെങ്ങന്നൂർ – മാവേലിക്കര റോഡിൽ ഇറക്കാനുള്ള പൈപ്പുകളാണ്. അവിടെ ഇറക്കാൻ സ്ഥലമില്ലാത്തതിനാലാണ് ഇവ കുറ്റൂരിൽ നിർത്തിയിട്ടിരിക്കുന്നത്.
തോണ്ടറ പാലത്തിൽ 6 ലോറികളും ഇരുവശത്തുമായി 5 ലോറികളും ഇട്ടതോടെ ഇരുചക്രവാഹനങ്ങൾക്കു മാത്രമേ ഇതുവഴി പോകാൻ കഴിയുകയുള്ളു. ഇതോടെ 2 പാലങ്ങളിലെയും പഴയ റോഡുകളിൽ മറ്റു വാഹനങ്ങൾക്കു യാത്രാ തടസവും അപകട ഭീഷണിയും ഉയർത്തുന്നു. രണ്ടു പാലങ്ങളുടെയും ഇടയ്ക്കുള്ള 2 കിലോമീറ്റർ ദൂരം എപ്പോഴും തിരക്കുള്ള റോഡാണ്. കുറ്റൂർ ജംക്‌ഷനിലെ തിരക്കു കുറയ്ക്കുന്നത് പഴയ പാലത്തിൽ കൂടി കുറെ വാഹനങ്ങൾ പോകുന്നതു കൊണ്ടാണ്.
പാലത്തിൽ നിന്നു ലോറികൾ നീക്കം ചെയ്ത് അപകട ഭീഷണി ഒഴിവാക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണം എന്നതാണു യാത്രക്കാരുടെ ആവശ്യം. ആന്ധയിൽ നിന്നെത്തിയ ലോറിയിലെ തൊഴിലാളികൾ 3 ദിവസമായി റോഡിലാണ് താമസം. 3 ദിവസത്തിനുള്ളിൽ 3 ലോറിയിലെ പൈപ്പ് മാത്രമാണു ചെങ്ങന്നൂർ – മാവേലിക്കര റോഡിൽ ഇറക്കിയതെന്നു തൊഴിലാളികൾ പറഞ്ഞു. പൈപ്പുമായി കൂടുതൽ ലോറികൾ ഇനിയും എത്താനുണ്ടെന്നും അവർ പറഞ്ഞു.
സുരക്ഷാ നടപടികളില്ല
പാർക്ക് ചെയ്തിരിക്കുന്ന ലോറികളിൽ ലൈറ്റ് റിഫ്ലക്ടർ സ്റ്റിക്കറുകളൊന്നുമില്ലെന്നതും ആശങ്കയുയർത്തുന്നുണ്ട്. രാത്രികാലങ്ങളിൽ പാലത്തിലൂടെ എത്തുന്ന വാഹന യാത്രക്കാർക്കു മുന്നറിയിപ്പ് നൽകുന്നതിനായി ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. ഇത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.