പഴകുളത്ത് സ്വകാര്യ ബസ് വാനിൽ തട്ടിയ ശേഷം വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം; 25 പേർക്ക് പരുക്ക്
പഴകുളം (അടൂർ)∙ നിയന്ത്രണംവിട്ട സ്വകാര്യ ബസ് വാനിൽ തട്ടിയ ശേഷം വൈദ്യുതിത്തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ ഉൾപ്പെടെ 25 പേർക്കു പരുക്കേറ്റു. സ്കൂൾ–കോളജ് വിദ്യാർഥികളാണ് അപകടത്തിൽപെട്ടവരിൽ കൂടുതലും. ബുധനാഴ്ച വൈകിട്ട് 4.30ന് കെപി റോഡിൽ പഴകുളം പവദാസൻമുക്കിനു സമീപത്തായിരുന്നു അപകടം.

പഴകുളം (അടൂർ)∙ നിയന്ത്രണംവിട്ട സ്വകാര്യ ബസ് വാനിൽ തട്ടിയ ശേഷം വൈദ്യുതിത്തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ ഉൾപ്പെടെ 25 പേർക്കു പരുക്കേറ്റു. സ്കൂൾ–കോളജ് വിദ്യാർഥികളാണ് അപകടത്തിൽപെട്ടവരിൽ കൂടുതലും. ബുധനാഴ്ച വൈകിട്ട് 4.30ന് കെപി റോഡിൽ പഴകുളം പവദാസൻമുക്കിനു സമീപത്തായിരുന്നു അപകടം. അടൂരിൽനിന്നു കായംകുളത്തേക്കു പോയ സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. പവദാസൻമുക്കിനു സമീപത്ത് എത്തിയപ്പോൾ ബസിന്റെ പ്ലേറ്റ് ഒടിഞ്ഞു. തുടർന്ന് നിയന്ത്രണംവിട്ട ബസ്, അടൂർ ഭാഗത്തേക്ക് വരികയായിരുന്ന വാനിൽ തട്ടിയ ശേഷം റോഡരികിലുള്ള വൈദ്യൂത്തൂണിയിൽ ഇടിച്ച് സമീപത്തുള്ള മതിലിലേക്ക് ചരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മതിലും തകർന്നു.
കാൽനടയാത്രക്കാരനായ പഴകുളം മേട്ടുംപുറം മലയുടെ കിഴക്കേതിൽ മനോജിനാണ് (40) ഗുരുതരമായി പരുക്കേറ്റത്. ഇടതുകൈയ്ക്കു ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ ബസ് കണ്ടക്ടർ പള്ളിക്കൽ ശ്രീഭവനിൽ ശ്രീകണ്ഠൻ (35), യാത്രക്കാരായ കായംകുളം അറപ്പുരക്കിഴക്കേതിൽ അദ്വൈത് (17), കുറ്റിയിൽ രാജീവ് ഭവനിൽ അശ്വിൻ (16), ആദിക്കാട്ടുകുളങ്ങര മലീഹമൻസിലിൽ മലീഹ ബഷീർ(17), ആനയടി ഇന്ദിരാലയത്തിൽ ഗായത്രി (17), കുടശനാട് നടുവിലേത്ത് സോന(17), ചാരുംമൂട് കല്ലുവിളാകത്ത് ഫേബ (41), ആദിക്കാട്ടുകുളങ്ങര കാവുവിളയിൽ ഫൗസിയ (32), കായംകുളം കുറ്റിത്തെരുവ് മോഹൻസ് കോട്ടേജിൽ ദേവിക (17), ആനയടി രാഗാലയം രാഗേന്ദു(17), ചാരുംമൂട് കരൂർ കിഴക്കേതിൽ അക്ഷിത (18), നൂറനാട് തെങ്ങുംവിളയിൽ കൃഷ്ണ(17), അഷ്ടപദിയിൽ അഷ്ടമി(17), കാട്ടൂർ തറവിളയിൽ രമ്യ( 38), മാവേലിക്കര കുഴിപ്പറമ്പിൽ പടീറ്റതിൽ ഇനുഷ(17), പഴകുളം പൂവണ്ണംത്തടത്തിൽ സൈനു(17), ആദിക്കാട്ടുകുളങ്ങര ഫൈസിയിൽ ഹാഫിസ്(8), പടനിലം കരിപ്പാലിൽ കിഴക്കേതിൽ സുധീപ്(20), പത്തനാപുരം പുന്നല ഇഞ്ചക്കുഴി വടക്കേക്കര മണിയമ്മ(54), മകൾ വിഷ്ണു ദീപ (35) എന്നിവരെ അടൂർ ജനറൽ ആശുപത്രിയിലും ബസ് ഡ്രൈവർ കറ്റാനം സ്വദേശി ഷിജുവിനെയും യാത്രക്കാരായ പന്തളം കടയ്ക്കാട് ശങ്കരത്തിൽ റംലത്ത് ബീവി(53), ആലപ്പുഴം കൊമല്ലൂർ വടക്കടത്ത് കിഴക്കേതിൽ എസ്.സബീന(18) എന്നിവരെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും യാത്രക്കാരിയായ ആദിക്കാട്ടുകുളങ്ങര മീനത്തേതിൽ ഐഷ നിസാമിനെ (17) പന്തളത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടം നടന്നിടത്തേക്ക് ആദ്യം ഓടിയെത്തിയത് നാട്ടുകാരാണ്. പിന്നാലെ പൊലീസുമെത്തി നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സ്കൂൾ വിട്ട സമയമായതിനാൽ ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ബസ് വൈദ്യുതിത്തൂണിൽ ഇടിച്ചപ്പോഴേക്കും കൂട്ട നിലവിളി ഉയർന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പരിഭ്രാന്തരായി. അപകടമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപെട്ടവരെ പുറത്തിറക്കിയത്. അപ്പോഴേക്കും ആംബുലൻസുകൾ എത്തി ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി എത്തിക്കുകയായിരുന്നു. അപകടം നടന്ന സമയത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്ന മനോജിനെ ഇടിച്ച ശേഷമാണ് വൈദ്യുതിത്തൂണിൽ ഇടിച്ചു ബസ് നിന്നത്. അപകടമറിഞ്ഞ് ആശുപത്രിയിൽ എത്തിയവർ പരുക്കേറ്റവരുടെ ബന്ധുക്കളെ വിവരമറിയിക്കാനും സഹായിച്ചു. അതിനാൽ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ആശുപത്രിയിൽ പെട്ടെന്ന് എത്താനായി.