∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. ∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്. ∙ തെക്കൻ ആന്ധ്ര, വടക്കൻ തമിഴ്നാട് തീരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ

∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. ∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്. ∙ തെക്കൻ ആന്ധ്ര, വടക്കൻ തമിഴ്നാട് തീരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. ∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്. ∙ തെക്കൻ ആന്ധ്ര, വടക്കൻ തമിഴ്നാട് തീരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. 
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്.
∙ തെക്കൻ ആന്ധ്ര, വടക്കൻ തമിഴ്നാട് തീരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യത.
∙പെരുമ്പെട്ടി തപാൽ ഓഫിസ്: തപാൽ, ആധാർ മേള.10.00.
∙ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി: പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ. പുതുശേരി കുരിശടി–പ്രസംഗം. 7.00. റാസ. 7.30.

വൈദ്യുതി മുടക്കം
∙മല്ലപ്പള്ളി വൈദ്യുതി സെക്‌ഷന്റെ പരിധിയിലെ തേക്കട, കാവനാൽകടവ്, പരിയാരം മാർത്തോമ്മാ പള്ളി, പരിയാരം ശ്രീകൃഷ്ണ ക്ഷേത്രം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ .
ഫുട്ബോൾ ടൂർണമെന്റ് നാളെ 
പത്തനംതിട്ട ∙ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാന ഫുട്ബോൾ ടൂർണമെന്റ് ‘സോക്കൽ ഈസി 2024’ നാളെ അടൂർ റെഡ് മെഡോ ടർഫ്, വിബ്ളി സ്പോർട്സ് അരീന എന്നിവിടങ്ങളിൽ നടത്തും. ടൂർണമെന്റിന്റെ ഉദ്ഘാടനം നാളെ 2.30ന് ഡ‍െപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. വിവിധ ജില്ലകളിൽ നിന്നായി 12 ടീമുകൾ പങ്കെടുക്കും.

ADVERTISEMENT

എത്‌നിക് ഡേ ദിനാഘോഷം ഇന്ന്
പത്തനംതിട്ട∙ മുസല്യാർ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ക്യാംപസിൽ ഇന്ന് എത്‌നിക് ഡേ ദിനാഘോഷം നടത്തും. വിവിധ സംസ്കാരങ്ങൾ പ്രതിഫലിക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞ് വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. വിവിധ സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർഥികളും പങ്കെടുക്കും. രാവിലെ 9.30നുള്ള ഉദ്ഘാടന ചടങ്ങിൽ സിനിമാതാരം മീനാക്ഷി അനൂപ് പങ്കെടുക്കും. റജിസ്ട്രേഷന്: 9497611386.

പൊതുയോഗം ഇന്ന്
മേക്കൊഴൂർ ∙ റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഇന്ന് 10ന് നടക്കും.
‘യുവോത്സവം 2k24’ നാളെ 
പത്തനംതിട്ട ∙ എംസിവൈഎം പത്തനംതിട്ട ഭദ്രാസന കലോത്സവം ‘യുവോത്സവം 2k24’ നാളെ 8ന് കുമ്പഴ മൗണ്ട് ബഥനി സ്കൂളിൽ നടക്കും. രാവിലെ ഭദ്രാസനത്തിന്റെ ആനിമേറ്റർ സിസ്റ്റർ ജൊവാൻ പതാക ഉയർത്തും. യുവോത്സവം 8.30ന് ഭദ്രാസന വികാരി ജനറൽ വർഗീസ് മാത്യു കാലായിൽ വടക്കേതിലും സമാപന സമ്മേളനം വൈകിട്ട് 6ന് ഡോ.സാമുവൽ മാർ ഐറേനിയസും ഉദ്ഘാടനം ചെയ്യും. 5 വൈദിക ജില്ലകളിൽ നിന്നായി 300 ൽ ഏറെ മത്സരാർഥികൾ പങ്കെടുക്കും.

ADVERTISEMENT

ആർ.ശങ്കർ അനുസ്മരണം ഇന്ന്
പത്തനംതിട്ട ∙ കെപിസിസി അധ്യക്ഷനും കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിയുമായിരുന്ന ആർ.ശങ്കറിന്റെ അനുസ്മരണം കോൺഗ്രസ് ആറന്മുള, പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് 10ന് നടത്തും. ഡിസിസി കോൺഫറൻസ് ഹാളിൽ നടത്തുന്ന പരിപാടി കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ മുഖ്യാതിഥി ആയിരിക്കും.
പ്രത്യാശ പ്രാർഥന സംഗമം നാളെ 
ചന്ദനപ്പള്ളി ∙ ആഗോള തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യാശ പ്രാർഥന സംഗമം നാളെ നടക്കും രാവിലെ 7 നു വളത്തുകാട് സെന്റ് ഗ്രിഗോറിയോസ് ചാപ്പലിൽ കുർബാന, 10.30നു വലിയപള്ളിയിൽ ഗാന ശുശ്രൂഷ, ധ്യാന പ്രസംഗം, മധ്യസ്ഥ പ്രാർഥന, ഭദ്രാസന ദിവ്യബോധനം കോ–ഓർഡിനേറ്റർ ഫാ. അഖിൽ സാം മാത്യു വചന സന്ദേശം നൽകും. വികാരി ഫാ. സുനിൽ ഏബ്രഹാം, സഹ വികാരി ഫാ. ജോവിൻ യോഹന്നാൻ എന്നിവർ നേതൃത്വം നൽകും.

മാർത്തോമ്മാ യുവജനസഖ്യം കലാമേള
കോഴഞ്ചേരി ∙ മാർത്തോമ്മാ യുവജനസഖ്യം മാരാമൺ സെന്റർ കലാമേള നാളെയും 10നുമായി പുല്ലാട് സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ നടക്കും. ഭദ്രാസന ട്രഷറർ അനീഷ് കുന്നപ്പുഴ ഉദ്ഘാടനം ചെയ്യും. റവ. പ്രീജീഷ് പി.മാത്യു അധ്യക്ഷത വഹിക്കും.
ഭദ്രാസന കമ്മിറ്റി നാളെ 
പത്തനംതിട്ട∙തുമ്പമൺ ഭദ്രാസന സുവിശേഷ സംഘം ഭദ്രാസന കമ്മിറ്റി നാളെ 3ന് മാക്കാംകുന്ന് സുവിശേഷ സംഘം ഭദ്രാസന ഓഫിസിൽ ചേരും. വൈസ് പ്രസിഡന്റ് ഫാ.ജേക്കബ് കല്ലിച്ചേത്ത് അധ്യക്ഷത വഹിക്കും.

ADVERTISEMENT


സഹപാഠ്യ സോണൽ മത്സരം നാളെ
റാന്നി ∙ ഓർത്തഡോക്സ് സഭ നിലയ്ക്കൽ, മാവേലിക്കര, തുമ്പമൺ, ചെങ്ങന്നൂർ ഭദ്രാസനങ്ങളുടെ സഹപാഠ്യ സോണൽ മത്സരം നാളെ 8.30ന് റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിൽ നടക്കും. സോണൽ മത്സരങ്ങളുടെ ചെയർമാൻ ഫാ. വിൽസൺ മാത്യൂസ് തെക്കിനേത്ത് ഉദ്ഘാടനം ചെയ്യും. ഇരുനൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. 4 വേദികളിലാണ് മത്സരം. ഉച്ചകഴിഞ്ഞ് 2ന് സമാപന സമ്മേളനവും തുടർന്ന് സമ്മാന വിതരണവും നടത്തും. മത്സരങ്ങളുടെ ക്രമീകരണങ്ങൾ പൂർത്തിയായതായി നിലയ്ക്കൽ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ ജോസ് കെ.ഏബ്രഹാം, സൺഡേ സ്കൂൾ സെക്രട്ടറി സൂസൻ ജേക്കബ്, ഭദ്രാസന സൺഡേ സ്കൂൾ ഐടി കോ ഓർഡിനേറ്റർ സുജിത്ത് വർഗീസ് എന്നിവർ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT