ടാറിങ് ഉന്നത നിലവാരത്തിൽ;പൈപ്പ് തകരാറിന് പരിഹാരമില്ല
പത്തനംതിട്ട∙ റോഡ് ഉന്നത നിലവാരത്തിൽ ടാറിങ് നടത്താനുള്ള ജോലികൾ തുടങ്ങിയിട്ടും പൈപ്പ് തകരാർ പരിഹരിക്കാനുള്ള നടപടി തുടങ്ങിയില്ല. മിനി സിവിൽ സ്റ്റേഷൻ– മൈലപ്ര റോഡിൽ മിനി സിവിൽ സ്റ്റേഷൻ മുതൽ എസ്പി ഓഫിസ്പടി വരെയാണ് ഉന്നത നിലവാരത്തിൽ ടാറിങ് നടത്തുന്നത്. താഴേവെട്ടിപ്രം ഭാഗത്തെ പൈപ്പിൽ വല്ലപ്പോഴുമാണ് വെള്ളം

പത്തനംതിട്ട∙ റോഡ് ഉന്നത നിലവാരത്തിൽ ടാറിങ് നടത്താനുള്ള ജോലികൾ തുടങ്ങിയിട്ടും പൈപ്പ് തകരാർ പരിഹരിക്കാനുള്ള നടപടി തുടങ്ങിയില്ല. മിനി സിവിൽ സ്റ്റേഷൻ– മൈലപ്ര റോഡിൽ മിനി സിവിൽ സ്റ്റേഷൻ മുതൽ എസ്പി ഓഫിസ്പടി വരെയാണ് ഉന്നത നിലവാരത്തിൽ ടാറിങ് നടത്തുന്നത്. താഴേവെട്ടിപ്രം ഭാഗത്തെ പൈപ്പിൽ വല്ലപ്പോഴുമാണ് വെള്ളം എത്തുന്നത്. ഇതിനു പരിഹാരമായി മൈലപ്ര റോഡിലെ പൈപ്പ് ലൈനുമായി സ്വകാര്യ ബസ് സ്റ്റാൻഡ് മുൻവശത്തെ പൈപ്പുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി തുടങ്ങി. റോഡ് മുറിച്ച് പൈപ്പ് ബന്ധിപ്പിക്കുന്നതിന് അനുമതി കിട്ടാൻ തടസ്സം ഉണ്ടായിരുന്നു. നഗരസഭ വാർഡ് കൗൺസിലർ റോസ്‌ലിൻ സന്തോഷ് മരാമത്ത് അധികൃതരുമായി ചർച്ച നടത്തി അനുമതി വാങ്ങി ജല അതോറിറ്റിക്ക് കൈമാറി.
2 ദിവസത്തിനുള്ളിൽ പണി നടത്താൻ അവർ നിർദേശവും നൽകി. ശബരിമല തീർഥാടനം തുടങ്ങുന്നതിനു മുൻപ് റോഡ് പണി തീർക്കേണ്ടതിനാൽ വേഗം പണി തീർക്കാൻ മരാമത്ത് അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഇനിയും പൈപ്പ് സ്ഥാപിക്കാൻ തുടങ്ങിയിട്ടില്ല.കെഎസ്ആർടിസിക്കു സമീപം റോഡ് പണി തുടങ്ങി. 2ദിവസത്തിനുള്ളിൽ ടാറിങ്ങും തുടങ്ങും. അതിനു മുൻപ് പൈപ്പ് സ്ഥാപിക്കുന്ന പണി നടത്തണം. ടാറിങ് കഴിഞ്ഞാൽ 3 വർഷം കഴിഞ്ഞേ റോഡിന്റെ വശം കുഴിക്കാൻ അനുവദിക്കൂ എന്നു മരാമത്ത് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വളവിലെ ഇറക്കം കുറയ്ക്കുന്നു
പത്തനംതിട്ട∙ മിനി സിവിൽ സ്റ്റേഷൻ– എസ്പി ഓഫിസ് - മൈലപ്ര റോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ വളവിലെ ഇറക്കം കുറയ്ക്കുന്നു. ഇവിടെ റോഡിന് ആവശ്യത്തിനു വീതി ഉണ്ടെങ്കിലും അപകടം ഉണ്ടാകുന്ന വിധത്തിലാണ് കുത്തനെയുള്ള ഇറക്കം. റോഡ് കുത്തിയിളക്കി മെറ്റൽ ഇട്ട് ഉയർത്തിയാണ് ഇറക്കം കുറയ്ക്കുന്നത്.നഗരത്തിലെ തിരക്കേറിയ റോഡുകൾ ഒന്നാണിത്. പത്തനംതിട്ട– മൈലപ്ര റോഡിന്റെ ഭാഗമാണിത്. കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് ബസുകൾ വരുന്നതും മടങ്ങുന്നതും ഇതുവഴിയാണ്. നഗരത്തിലെ 5 റോഡുകൾ 5 കോടി രൂപ മുടക്കി നവീകരിക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണിത്. മിനി സിവിൽ സ്റ്റേഷൻ മുതൽ എസ്പി ഓഫിസ്പടി വരെയുള്ള ഭാഗം ഉന്നതനിലവാരത്തിൽ ടാറിങ് നടത്തുന്നുണ്ട്.