കേരളീയം; നഗരക്കാഴ്ചകൾ ആസ്വദിക്കാൻ ഡബിൾ ഡക്കർ:'കേരളീയ'ത്തിന്റെ പ്രചാരണാർഥം കെഎസ്ആർടിസി ഡബിൾ ഡെക്കർ യാത്ര സംഘടിപ്പിക്കുന്നു. 14, 15 തീയതികളിലാണ് നഗരക്കാഴ്ച്ചകൾ കാണുന്നതിനായുള്ള വിനോദ യാത്ര. കിഴക്കേകോട്ട കെഎസ്ആർടിസി ഡിപ്പോ, സ്റ്റാച്യൂ, മ്യൂസിയം, വെള്ളയമ്പലം, എയർപോർട്ട്, ശംഖുമുഖം ബീച്ച്, ലുലു മാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളീയം; നഗരക്കാഴ്ചകൾ ആസ്വദിക്കാൻ ഡബിൾ ഡക്കർ:'കേരളീയ'ത്തിന്റെ പ്രചാരണാർഥം കെഎസ്ആർടിസി ഡബിൾ ഡെക്കർ യാത്ര സംഘടിപ്പിക്കുന്നു. 14, 15 തീയതികളിലാണ് നഗരക്കാഴ്ച്ചകൾ കാണുന്നതിനായുള്ള വിനോദ യാത്ര. കിഴക്കേകോട്ട കെഎസ്ആർടിസി ഡിപ്പോ, സ്റ്റാച്യൂ, മ്യൂസിയം, വെള്ളയമ്പലം, എയർപോർട്ട്, ശംഖുമുഖം ബീച്ച്, ലുലു മാൾ റൂട്ടിലായിരിക്കും യാത്ര.  വൈകിട്ട് 4.30 ന് ആരംഭിച്ച്  രാത്രി 9.30 വരെ നീളും. ടിക്കറ്റുകൾക്ക് 9188619378 എന്ന വാട്സാപ് നമ്പറിലേക്ക് സന്ദേശമയയ്ക്കണം. 

നഗരത്തിൽ ഫ്ലാഷ് മോബ്

ADVERTISEMENT

നഗരത്തിലെ ക്യാംപസുകളിലും പൊതു ഇടങ്ങളിലും കേരളീയം ഫ്ലാഷ് മോബ് അരങ്ങേറും. ഇന്നു വൈകിട്ട് 3.30ന് ഗവ. വിമൻസ് കോളജിൽ തുടക്കമാകും. 

പൂജപ്പുര എൽബിഎസ് എൻജിനീയറിങ് കോളജിലെ 17 അംഗ വിദ്യാർഥിനി സംഘമാണ് ഇതിനു പിന്നിൽ.

 സംഗീതവും നൃത്തവും സമന്വയിപ്പിക്കുന്ന കലാവിരുന്നിൽ കേരളത്തിലെ തനത് കലകളുടെ പ്രതിനിധാനവും ഉണ്ടാവും.

പ്രൊവിഷനൽ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ADVERTISEMENT

ആറ്റിങ്ങൽ∙ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ 2024–28 വർഷത്തേക്കുള്ള പ്രൊവിഷനൽ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.employment.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ലിസ്റ്റ് പരിശോധിക്കാം. വിശദ വിവരങ്ങൾക്ക് 0470–2622237

ഗെസ്റ്റ്  അധ്യാപക ഒഴിവ്
തിരുവനന്തപുരം ∙ കേരള കേന്ദ്ര സർവകലാശാലയുടെ തിരുവനന്തപുരം ക്യാപ്പിറ്റൽ സെന്ററിൽ പ്രവർത്തിക്കുന്ന ഇന്റർനാഷനൽ റിലേഷൻസ് പഠന വിഭാഗത്തിൽ ഹിന്ദി (യുആർ), ഇന്റർനാഷനൽ റിലേഷൻസ് (ഇഡബ്ല്യുഎസ്), മലയാളം (യുആർ) എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്.

ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ 55 % മാർക്കോടെ ബിരുദാനന്തര ബിരുദം, യുജിസി - സിഎസ്‌ഐആർ നെറ്റ്/ അംഗീകൃത സ്‌ലെറ്റ്/ സെറ്റ് അല്ലെങ്കിൽ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ 19ന് 9.30ന് തിരുവനന്തപുരം പട്ടത്തെ ക്യാപ്പിറ്റൽ സെന്ററിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. www.cukerala. ac.in.

കെമിസ്ട്രി അധ്യാപക ഒഴിവ്

ADVERTISEMENT

ആറ്റിങ്ങൽ∙ ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന്  11 ന് നടക്കും .

ഫാർമസിസ്റ്റ് ഒഴിവ്

കല്ലമ്പലം∙കരവാരം സിഎച്ച്സിയിൽ കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് ഒഴിവുണ്ട്. യോഗ്യരായവരുടെ അപേക്ഷകൾ 18 വരെ സിഎച്ച്സിയിൽ സ്വീകരിക്കും. അഭിമുഖം 20ന് രാവിലെ 10.30ന്. കൂടുതൽ വിവരങ്ങൾക്ക് സിഎച്ച്സിയുമായി ബന്ധപ്പെടുക.

ജോലി ഒഴിവ്

വർക്കല∙ നഗരസഭ നവകേരള നിധി പ്രോജക്ടുമായി ബന്ധപ്പെട്ടു ദിവസവേതനാടിസ്ഥാനത്തിൽ ക്ലീനിങ് സ്റ്റാഫുകളുടെ ഒഴിവുണ്ട്. പ്രായം 18–40. 13ന് അകം നഗരസഭ ഓഫിസിൽ അപേക്ഷ നൽകണം.

നേത്ര പരിശോധന

വർക്കല∙ ദേവി കണ്ണാശുപത്രിയിൽ ലോക കാഴ്ചദിനം പ്രമാണിച്ച് ഇന്നു മുതൽ നവംബർ ഒന്നു വരെ മുതിർന്ന പൗരന്മാർക്കായി സൗജന്യ നേത്രപരിശോധന നടത്തും. വർക്കല ജനമൈത്രി പൊലീസും ദേവി ഐ കെയർ ഫൗണ്ടേഷനും ചേർന്നാണ് പരിശോധന സംഘടിപ്പിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT