പാലോട് ∙ മതിലുകളില്ലാത്ത മതസൗഹാർദത്തിന്റെ മാതൃകയാണ് ബാങ്ക് വിളിയും ശരണം വിളിയും ഇഴുകിച്ചേർന്ന ഇടിഞ്ഞാറിലെ പള്ളിയും അമ്പലവും. ഇവിടത്തെ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ആൻഡ് നൂറുൽ ഇസ്‌ലാം മദ്രസയും മാടൻ തമ്പുരാൻ ക്ഷേത്രവും ഒറ്റ കോംപൗണ്ടിൽ മതിൽ കെട്ടി വേർതിരിക്കാതെയാണ് സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ കാണിക്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലോട് ∙ മതിലുകളില്ലാത്ത മതസൗഹാർദത്തിന്റെ മാതൃകയാണ് ബാങ്ക് വിളിയും ശരണം വിളിയും ഇഴുകിച്ചേർന്ന ഇടിഞ്ഞാറിലെ പള്ളിയും അമ്പലവും. ഇവിടത്തെ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ആൻഡ് നൂറുൽ ഇസ്‌ലാം മദ്രസയും മാടൻ തമ്പുരാൻ ക്ഷേത്രവും ഒറ്റ കോംപൗണ്ടിൽ മതിൽ കെട്ടി വേർതിരിക്കാതെയാണ് സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ കാണിക്ക വഞ്ചി ഇരിക്കുന്നത് ക്ഷേത്രത്തിന്റെ തിരുനടയ്ക്കു മുന്നിലാണ്. 

പള്ളിയിലേക്കും അമ്പലത്തിലേക്കുമുള്ള പ്രവേശന വഴി ഒന്നു തന്നെ. വലിയ ആൽമരത്തണലിന്റെ കീഴിലുള്ള ഈ കാഴ്ച പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും വിശ്വാസത്തിന്റെ പേരിൽ ഒരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ല. പള്ളിയിൽ ബാങ്ക് വിളിക്കുമ്പോൾ ക്ഷേത്രത്തിലെ ഭക്തിഗാനം നിലയ്ക്കും. 

ADVERTISEMENT

ക്ഷേത്രത്തിലെ അന്നദാന സദ്യയിലും മറ്റും മസ്ജിദ് ഭാരവാഹികൾ സഹായവുമായി സജീവ സാന്നിധ്യമാവും. നബി ദിനത്തിന് ക്ഷേത്രത്തിലും മണ്ഡലച്ചിറപ്പ് ഉത്സവകാലത്ത് പള്ളിയിലും അലങ്കാരങ്ങൾ നടക്കും. ക്ഷേത്രത്തിൽ കിണർ ഇല്ലാതിരുന്ന കാലമത്രയും പള്ളിയിൽ നിന്നാണ് വെള്ളം എടുത്തിരുന്നത്. പള്ളിക്കും അമ്പലത്തിനുമായി ഒരു ബോർഡിൽ കവാടം പണിയാനും ഭാരവാഹികൾക്ക് ആലോചിക്കുന്നുണ്ട്. 

എൻ.ബാബു(പൂജാരി), ടി.സുരേഷ്(പ്രസി), അനിൽകുമാർ കാണി( സെക്ര), പ്രമോദ് മങ്കയം(ട്രഷ), വി.ചന്ദ്രൻ, സുരേന്ദ്രൻ, രാഹുൽ, വിനോദ്, ബിജു, സ്വരൂപ്, രാജൻ, ഭാർഗവൻ, എൻ. ബാബു, അമ്പിളി, കുശലകുമാർ, പത്മകുമാർ എന്നിവരാണ് ക്ഷേത്ര ഭാരവാഹികൾ. ഹസൻമൗലവി (ഇമാം), സക്കറിയ (പ്രസി), അഷീഫ് മുഹമ്മദ്(സെക്ര), അബ്ദുൽകലാം, സജിൻ, സലാഹുദ്ദീൻ, ഷാനവാസ് എന്നിവരാണ് ജമാ അത്ത് ഭാരവാഹികൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT