വിഴിഞ്ഞം തുറമുഖത്തുനിന്ന് ബൈപാസിലേക്ക് ‘ക്ലോവർ ലീഫ്’ മാതൃകയിൽ റോഡ്; കേരളത്തിൽ ആദ്യം
വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖത്തു നിന്നുള്ള റോഡ് ബൈപാസുമായി ബന്ധിപ്പിക്കുന്നത് ക്ലോവർ ലീഫ് മാതൃകയിൽ. തുറമുഖത്തോടനുബന്ധിച്ച ദീർഘദൂര ഭൂഗർഭ റെയിൽപാതയ്ക്കും പദ്ധതി. ഇതിനുള്ള നിർദേശം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. ഭരണാനുമതി ലഭിക്കുന്നതിനനുസരിച്ച് പണി ആരംഭിക്കും. നാലു വളയങ്ങൾ പരസ്പരം ചേർന്ന രൂപമാണ് ക്ലോവർ ലീഫ്. ഇത് കേരളത്തിലെ ആദ്യ രൂപകൽപനയാണെന്ന് അധികൃതർ പറഞ്ഞു. ചെന്നൈ കത്തിപ്പാറയിലെ റോഡിന്റെ മാതൃകയിലാണിതെന്ന് അധികൃതർ പറഞ്ഞു രാജ്യാന്തര

വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖത്തു നിന്നുള്ള റോഡ് ബൈപാസുമായി ബന്ധിപ്പിക്കുന്നത് ക്ലോവർ ലീഫ് മാതൃകയിൽ. തുറമുഖത്തോടനുബന്ധിച്ച ദീർഘദൂര ഭൂഗർഭ റെയിൽപാതയ്ക്കും പദ്ധതി. ഇതിനുള്ള നിർദേശം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. ഭരണാനുമതി ലഭിക്കുന്നതിനനുസരിച്ച് പണി ആരംഭിക്കും. നാലു വളയങ്ങൾ പരസ്പരം ചേർന്ന രൂപമാണ് ക്ലോവർ ലീഫ്. ഇത് കേരളത്തിലെ ആദ്യ രൂപകൽപനയാണെന്ന് അധികൃതർ പറഞ്ഞു. ചെന്നൈ കത്തിപ്പാറയിലെ റോഡിന്റെ മാതൃകയിലാണിതെന്ന് അധികൃതർ പറഞ്ഞു രാജ്യാന്തര തുറമുഖത്തു നിന്നുള്ള റോഡിനെ ബൈപാസുമായും നിർദിഷ്ട ഔട്ടർ റിങ് റോഡുമായും ബന്ധപ്പെടുത്തുന്ന തരത്തിലാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്.
മുല്ലൂരിലെ തുറമുഖ കവാടത്തിൽ നിന്നു ബൈപാസ് വരെ ഏകദേശം 1.7 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിലെ രണ്ടു പാലങ്ങൾ ഏതാണ്ട് പൂർത്തിയായി. പകുതി ഭാഗത്തോളം റോഡിന്റെ രൂപരേഖയുമായി. ബൈപാസിലെ ഗതാഗതത്തെ ബാധിക്കാതെ തുറമുഖ റോഡിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും യാത്ര ചെയ്യുന്നതിന് പുതിയ സംവിധാനം സൗകര്യം ഒരുക്കും. തുറമുഖ റോഡ് ബൈപാസിന്റെ വീതി കൂട്ടിയ അടിപ്പാത വഴിയാവും മറു വശത്ത് എത്തുക. റോഡ് വികസനത്തിന് ഏകദേശം 20 ഏക്കർ സ്ഥലം വേണ്ടി വരും.
തുരങ്ക റെയിൽവേ പാതയും
വിഴിഞ്ഞത്തു നിന്നു ബാലരാമപുരം വരെ നീളുന്ന 10.7 കിലോമീറ്റർ നീളമുള്ളതാണ് തുരങ്ക റെയിൽ പാത. ഇതിൽ 9 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാവും. വിഴിഞ്ഞം കരിമ്പള്ളിക്കര ഭാഗത്തു നിന്നു തുടങ്ങി വിഴിഞ്ഞം മുക്കോല -ബാലരാമപുരം റോഡിനു സമാന്തരമായാണ് ഭൂഗർഭ പാത കടന്നുപോവുക. കൊങ്കൺ റെയിൽ കോർപ റേഷന് നിർമാണ ചുമതലയുള്ള പദ്ധതിക്ക് 1200 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.