തിരുവനന്തപുരം∙ ചൊവ്വാഴ്ച രാത്രി പെയ്ത ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ പലയിടത്തും വ്യാപക നാശം. വീടിന്റെ മേൽക്കൂരകൾ കാറ്റിൽ പറന്നു. കൃഷിക്കും നാശമുണ്ടായി. വീടിനു മുകളിൽ മരങ്ങൾ വീണു. ആളപായമില്ല. അഞ്ചുതെങ്ങിൽ ശക്തമായ ചുഴലിക്കാറ്റിൽ മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ വീടിന്റെ മേൽക്കൂര പറന്നുപോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ചൊവ്വാഴ്ച രാത്രി പെയ്ത ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ പലയിടത്തും വ്യാപക നാശം. വീടിന്റെ മേൽക്കൂരകൾ കാറ്റിൽ പറന്നു. കൃഷിക്കും നാശമുണ്ടായി. വീടിനു മുകളിൽ മരങ്ങൾ വീണു. ആളപായമില്ല. അഞ്ചുതെങ്ങിൽ ശക്തമായ ചുഴലിക്കാറ്റിൽ മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ വീടിന്റെ മേൽക്കൂര പറന്നുപോയി. വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് വലിയപള്ളിക്കു സമീപം വാടിക്കകം തുണ്ടുപുരയിടത്തിൽ മൈക്കിളിന്റെ വീടിന്റെ മേൽക്കൂരയാണു 10 മീറ്ററോളം അകലെ നിലംപതിച്ചു പൂർണമായി തകർന്നത്. വീട്ടിൽ ഉറങ്ങിക്കിടന്ന മൈക്കിളും ഭാര്യയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുപകരണങ്ങളും നശിച്ചു.

വിഴിഞ്ഞം പിറവിളാകം ചുഫിർ കോട്ടേജിൽ വലിയ തേക്കുമരം ഓടുമേഞ്ഞ വീടിനു മുകളിലേക്ക് മറിഞ്ഞുവീണു. വാടകയ്ക്കു താമസിക്കുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിനു ഭാഗിക കേടുപാടുണ്ടായി. നെല്ലനാട് മേഖലയിലെ വാഴക്കൃഷിക്കു നാശമുണ്ട്. നെല്ലനാട് കടവറത്തു വീട്ടിൽ രാജേന്ദ്രൻ നായരുടെ വാഴത്തോട്ടത്തിലെ 600ൽ അധികം കുലവന്ന വാഴകൾ ഒടി‍ഞ്ഞുവീണു. സമീപത്തെ വാഴത്തോട്ടങ്ങളിലും ചെറിയ തോതിൽ നാശമുണ്ട്.

ADVERTISEMENT

വിളപ്പിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം വാഴകൾ നശിച്ചതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മുളയറ കുശവൂർ, ചൊവള്ളൂർ, പുളിയറക്കോണം,വിളപ്പിൽശാല പ്രദേശങ്ങളിലാണ് വ്യാപക നാശം ഉണ്ടായത്. ഓണവിപണി ലക്ഷ്യമിട്ട് നട്ട വാഴകളാണ് നശിച്ചത്. വിളപ്പിൽ പഞ്ചായത്തിലെ വിട്ടിയം വാർഡിൽ പലയിടത്തും മരങ്ങൾ വീണു നാശമുണ്ടായി. കിള്ളി അജയകുമാറിന്റെ വീടിനു മുകളിൽ ആഞ്ഞിലി മരം വീണു. 

തൃപ്പരപ്പ് അരുവിയിൽ വിലക്ക്
നാഗർകോവിൽ∙ കന്യാകുമാരി ജില്ലയുടെ മലയോര മേഖലകളിൽ കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ പെയ്ത ശക്തമായ മഴയിൽ 12 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. കോതയാറ്റിൽ നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് മോതിരമല–കുറ്റിയാറ് തറപ്പാലം വെള്ളത്തിൽ മുങ്ങി. മോതിരമല,മാങ്കാമല,മുടവൻ തൂക്കി,തച്ചമല തുടങ്ങിയ മലയോര ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ഇന്നലെ രാവിലെ കുലശേഖരത്തുനിന്നു കുറ്റിയാറിലേക്ക് പോയ തമിഴ്നാട് സർക്കാർ ബസ് കുറ്റിയാറിൽ എത്തിയശേഷം യാത്രക്കാരുമായുള്ള മടക്കയാത്രയിൽ രാവിലെ ആറരയോടെ തറപ്പാലത്ത് വെള്ളത്തിൽ മുങ്ങി. തൃപ്പരപ്പ് അരുവിയിൽ കുളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.

ADVERTISEMENT

വീട് തകർന്ന് രണ്ടുപേർക്ക് പരുക്ക് 
ചെമ്മരുതി ∙  ശക്തമായ കാറ്റിൽ മുട്ടപ്പലം വാർഡിൽ കുന്നുവിള വീട്ടിൽ തുളസിയുടെ വീട് പുളിമരം വീണു പൂർണമായി തകർന്നു. തുളസിക്കു തലയ്ക്കു പരുക്കേറ്റു. മകൾ ഷീനയുടെ കാലിനു ഒടിവുണ്ട്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. തുളസിയും ഭാര്യയും ഉൾപ്പെടെ നാലു പേരാണ് വീട്ടിൽ താമസിച്ചിരുന്നത്.