തോളിന് താഴെ കൈ മുറിച്ചു മാറ്റിയ സംഭവം: ഡ്രൈവറുടെയും കണ്ടക്ടറുടെയും വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ്
തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി സ്‌കൂട്ടറില്‍നിന്നു തെറിച്ചു വീണതിനെത്തുടര്‍ന്ന് അശ്വതി എന്ന വിധവയായ വീട്ടമ്മയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ ബസ് ഓടിച്ച് ഡ്രൈവറുടെയും ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറുടെയും വിവരങ്ങൾ കെഎസ്ആര്‍ടിസിയോടു രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നെയ്യാറ്റിന്‍കര പൊലീസ്. നവംബര്‍ 4നാണ് അപകടമുണ്ടായത്. ഡ്രൈവറുടെ പേര് ഉള്‍പ്പെടുത്താതെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കെഎസ്ആര്‍ടിസി ബസ് ആയതിനാല്‍ സര്‍വീസ് മുടക്കി കസ്റ്റഡിയില്‍ എടുക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം ടെസ്റ്റിങ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നെയ്യാറ്റിന്‍കര പൊലീസ് പറയുന്നു. ഒരു ശസ്ത്രക്രിയ കൂടി വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അശ്വതിയുടെ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. വലിയതോതിലുള്ള പണച്ചെലവാണ് തുടര്‍ചികിത്സയില്‍ വെല്ലുവിളിയാകുന്നത്. ഇന്‍ഷുറന്‍സ് ലഭിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും നെയ്യാറ്റിന്‍കര പൊലീസ് ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയെന്നും അശ്വതിയുടെ സഹോദരന്‍ പറഞ്ഞു. അശ്വതിയുടെ വലതുകൈ തോളിനു താഴെ വച്ചാണു മുറിച്ചുമാറ്റേണ്ടിവന്നത്. കൈ മുറിച്ചു മാറ്റിയ ശേഷം സ്വകാര്യ ആശുപത്രിയില്‍ തുടരുന്ന അശ്വതിയെയോ ബന്ധുക്കളെയോ ബന്ധപ്പെടാന്‍ ഇതുവരെ കെഎസ്ആര്‍ടിസി അധികൃതര്‍ തയാറായിട്ടില്ല. വീട്ടമ്മയുടെ കൈ മുറിച്ചുമാറ്റിയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന നിലപാടാണ് കെഎസ്ആര്‍ടിസി സ്വീകരിച്ചത്.
നെയ്യാറ്റിന്‍കര നഗരസഭയുടെ അക്ഷയ ഷോപ്പിങ് കോംപ്ലക്സിലെ ലോട്ടറി വകുപ്പിന്റെ ഓഫിസില്‍ താല്‍ക്കാലിക ജീവനക്കാരിയായ പെരുങ്കടവിള ആങ്കോട് അശ്വതിയില്‍ പരേതനായ ശിവകുമാറിന്റെ ഭാര്യ അശ്വതി നവംബര്‍ 4ന് വൈകിട്ട് സ്‌കൂട്ടറില്‍ പോകുമ്പോള്‍ അതേദിശയില്‍ പോയിരുന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ അശ്വതിയുടെ വലതു കൈയ്ക്കും തലയ്ക്കുമാണു പരുക്കേറ്റത്. ഓട്ടോ ഡ്രൈവര്‍മാരാണ് അശ്വതിയെ ആശുപത്രിയില്‍ എത്തിച്ചത്. വലതു കൈയിലെ പരുക്ക് ഗുരുതരമായതില്‍ ശസ്ത്രക്രിയ നടത്തി കൈ മുറിച്ചു മാറ്റി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അപാകമായും ഉദാസീനമായും മനുഷ്യജീവന് ആപത്തു വരത്തക്കവിധം ബസിനു മുന്നില്‍ പോയ സ്‌കൂട്ടറില്‍ ഇടിച്ചുവെന്നും പൊലീസ് എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. കെഎല്‍ 15 9467 (ആര്‍എന്‍ഇ 936) നമ്പര്‍ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഭര്‍ത്താവ് ശിവകുമാറിന്റെ വിയോഗത്തിനു ശേഷം കുടുംബത്തിന്റെ ആശ്രയം അശ്വതിയുടെ ജോലി ആയിരുന്നു. എന്‍ജിനീയറിങ്ങിനും എല്‍എല്‍ബിക്കും പഠിക്കുന്ന മക്കളുണ്ട് അശ്വതിക്ക്.