വൈദ്യുതി കടത്തിവിടുന്ന ഇലക്ട്രിക് ഷോട്ടുകൾ, പുകയില്ലാത്ത കമ്പിത്തിരി, മുട്ടയിടുന്ന എമു...; ദീപാവലി ‘ഷോ’ക്ക് !
നേമം/ നന്ദിയോട് ∙ അടുത്തു നിന്ന് തിരി കത്തിക്കുമ്പോൾ പടക്കം പൊട്ടി അപകടം ഉണ്ടാകുമെന്ന പേടി ഇനി വേണ്ട. ഇലക്ട്രിക് പ്ലഗ് വഴി വൈദ്യുതി കടത്തിവിട്ട് കമ്പത്തിന് തിരി കൊളുത്തുന്ന ‘ഇലക്ട്രിക് ഷോട്ടുകൾ’ ആണ് ഇക്കുറി ദീപാവലി പടക്ക വിപണിയിലെ വെടിക്കെട്ട് ഐറ്റം. ദീപാവലിക്ക് ഒരാഴ്ച ശേഷിക്കെ, ജില്ലയിലെ പ്രധാന

നേമം/ നന്ദിയോട് ∙ അടുത്തു നിന്ന് തിരി കത്തിക്കുമ്പോൾ പടക്കം പൊട്ടി അപകടം ഉണ്ടാകുമെന്ന പേടി ഇനി വേണ്ട. ഇലക്ട്രിക് പ്ലഗ് വഴി വൈദ്യുതി കടത്തിവിട്ട് കമ്പത്തിന് തിരി കൊളുത്തുന്ന ‘ഇലക്ട്രിക് ഷോട്ടുകൾ’ ആണ് ഇക്കുറി ദീപാവലി പടക്ക വിപണിയിലെ വെടിക്കെട്ട് ഐറ്റം. ദീപാവലിക്ക് ഒരാഴ്ച ശേഷിക്കെ, ജില്ലയിലെ പ്രധാന പടക്ക വിപണികളായ നന്ദിയോട്ടും പൂഴിക്കുന്നിലും പടക്ക വിപണി സജീവമായി. പുകയില്ലാത്ത കമ്പിത്തിരി, രണ്ടടി പൊക്കത്തിൽ പൂത്തിരി കത്തുന്ന ലോട്ടസ് വീൽ തറ ചക്രം, മുട്ടയിടുന്ന എമു തുടങ്ങിയവയും വിപണിയിലെ ഇത്തവണത്തെ പുതുമകളാണ്. 15 സെന്റീമീറ്റർ നീളമുള്ള പുക ഇല്ലാത്ത കമ്പിത്തിരി 10 എണ്ണം അടങ്ങിയ പായ്ക്കറ്റ് ലഭ്യമാണ്.
മുട്ടയിടുന്ന എമു രണ്ടെണ്ണം അടങ്ങിയ ഒരു ബോക്‌സായാണ് കിട്ടുക. റോൾ പൊട്ടാസുകളിൽ തുടങ്ങി വിവിധ തരത്തിലും ആകൃതിയിലുമുള്ള കമ്പിത്തിരി, തറച്ചക്രം, ഫയർ പെൻസിൽ, റോക്കറ്റ്, ആകാശത്ത് വർണ മഴ പെയ്യിക്കുന്ന പടക്കങ്ങൾ, ചെറിയ ശബ്ദത്തോടെ പൊട്ടുന്ന കുരുവി വെടി തുടങ്ങിയ ഒട്ടേറെ ഇനങ്ങളും പൂഴിക്കുന്ന് വിപണിയിൽ ലഭ്യമാണ്. പ്രാദേശികമായി ഉൽപാദിപ്പിക്കുന്നതിനു പുറമേ, ശിവകാശിയിൽ നിന്നുള്ള ഏറ്റവും പുതിയതും വ്യത്യസ്തവുമായ പടക്കങ്ങളും ഫാൻസി ഇനങ്ങളും വരും ദിവസങ്ങളിൽ പൂഴിക്കുന്നിൽ എത്തിക്കുമെന്ന് കച്ചവടക്കാരായ ജിഞ്ചുവും ജിബുവും പറഞ്ഞു. ഓലപ്പടക്ക്, കുറ്റിപ്പടക്ക്, ഓലമാല തുടങ്ങിയ നാടൻ പടക്കങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്.
അരക്കിലോമീറ്റർ ചുറ്റളവിൽ ചെറുതും വലുതുമായ അൻപതോളം പടക്കക്കടകൾ പൂഴിക്കുന്നിൽ ഉണ്ട്. ‘മിനി ശിവകാശി’ എന്നു വിളിക്കുന്ന നന്ദിയോട്ട് ഓലപ്പടക്കങ്ങളും വർണങ്ങളും സ്വന്തമായി നിർമിച്ചു വിൽപന നടത്തുന്നവരും ശിവകാശി പടക്കങ്ങൾ ഇറക്കുമതി ചെയ്തു വിൽപന നടത്തുന്നവരുമായ ലൈസൻസികളാണ് പ്രവർത്തിക്കുന്നത്. നന്ദിയോട്, ആലംപാറ എന്നിവിടങ്ങൾക്കു പുറമേ, കുറുപുഴ, വെമ്പ്, ആനക്കുഴി, നവധാര, കുടവനാട്, പാലുവള്ളി, പുലിയൂർ, പേയ്ക്കാമൂല എന്നിവിടങ്ങളിലും പടക്ക നിർമാണവും വിൽപനയും നടത്തുന്നു.