തട്ടിലായിരുന്നു ഒരുകാലത്തു സൂസൻ രാജ് തിളങ്ങി നിന്നിരുന്നത്. അരങ്ങിലെ വെളിച്ചത്തിൽ അതിസുന്ദരി. ചുറ്റും ആരാധകരും നാടകപ്രേമികളും കലാസ്വാദകരും. 37 നീണ്ട വർഷങ്ങൾ കടന്നുപോയി. ‌ ഇന്നും സൂസൻ തട്ടിൽ തന്നെ. ലോട്ടറി തട്ടിൽ ടിക്കറ്റു വിറ്റ് നിത്യവൃത്തിക്കു വഴി തേടുന്നു. കുറച്ചുകാലം ഹരിതകർമ സേനാംഗമായിരുന്നു.

തട്ടിലായിരുന്നു ഒരുകാലത്തു സൂസൻ രാജ് തിളങ്ങി നിന്നിരുന്നത്. അരങ്ങിലെ വെളിച്ചത്തിൽ അതിസുന്ദരി. ചുറ്റും ആരാധകരും നാടകപ്രേമികളും കലാസ്വാദകരും. 37 നീണ്ട വർഷങ്ങൾ കടന്നുപോയി. ‌ ഇന്നും സൂസൻ തട്ടിൽ തന്നെ. ലോട്ടറി തട്ടിൽ ടിക്കറ്റു വിറ്റ് നിത്യവൃത്തിക്കു വഴി തേടുന്നു. കുറച്ചുകാലം ഹരിതകർമ സേനാംഗമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തട്ടിലായിരുന്നു ഒരുകാലത്തു സൂസൻ രാജ് തിളങ്ങി നിന്നിരുന്നത്. അരങ്ങിലെ വെളിച്ചത്തിൽ അതിസുന്ദരി. ചുറ്റും ആരാധകരും നാടകപ്രേമികളും കലാസ്വാദകരും. 37 നീണ്ട വർഷങ്ങൾ കടന്നുപോയി. ‌ ഇന്നും സൂസൻ തട്ടിൽ തന്നെ. ലോട്ടറി തട്ടിൽ ടിക്കറ്റു വിറ്റ് നിത്യവൃത്തിക്കു വഴി തേടുന്നു. കുറച്ചുകാലം ഹരിതകർമ സേനാംഗമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തട്ടിലായിരുന്നു ഒരുകാലത്തു സൂസൻ രാജ് തിളങ്ങി നിന്നിരുന്നത്. അരങ്ങിലെ  വെളിച്ചത്തിൽ അതിസുന്ദരി. ചുറ്റും ആരാധകരും നാടകപ്രേമികളും കലാസ്വാദകരും. 37 നീണ്ട വർഷങ്ങൾ കടന്നുപോയി. ‌ഇന്നും സൂസൻ തട്ടിൽ തന്നെ. ലോട്ടറി തട്ടിൽ ടിക്കറ്റു വിറ്റ് നിത്യവൃത്തിക്കു വഴി തേടുന്നു. കുറച്ചുകാലം ഹരിതകർമ സേനാംഗമായിരുന്നു. ആരോഗ്യം മോശമായതിനെത്തുടർന്ന് അതുനിർത്തി ലോട്ടറിയിലേക്കു തിരിയുകയായിരുന്നു. അന്നു ചുറ്റിലുമുണ്ടായിരുന്ന വെള്ളിവെളിച്ചത്തിനു പകരം ഇന്നു കത്തിയാളുന്ന വെയിലാണ്.

ഉച്ചവെയിൽ താങ്ങാനാവാതെ തമ്പാനൂർ അരിസ്റ്റോയിലെ തട്ടിനു കുറച്ചുമാറി കടവരാന്തയിലിരുന്നാണു ലോട്ടറി കച്ചവടം. നാടക വേദിയിൽ പ്രേക്ഷകർ മനസ്സിൽ സൂക്ഷിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾക്കു ആത്മാവേകി വേദിയിൽ നിറഞ്ഞാടിയ അഭിനേത്രി ജീവിത ദുരിതങ്ങളുടെ നിസ്സാഹയതയിൽ തളർന്നാണ് ചമയങ്ങളഴിച്ചത്.  

ADVERTISEMENT

‘ഇപ്പോൾ 64 വയസ്സായി. ലോട്ടറി കച്ചവടത്തിന് റോഡുവക്കത്ത് ഇരിക്കേണ്ടി വന്ന നിമിഷം വലിയ വിഷമമായിരുന്നു. ഒരാഴ്ച ആരും കാണാതെ ഞാൻ കരഞ്ഞു. എന്റെ ജീവിതം ഇങ്ങനെ ആയല്ലോ എന്നോർത്തു. കരഞ്ഞിട്ടു ഫലമില്ലെന്ന് അറിയാമായിരുന്നു. അതു പതിയെ തന്റേടമായി മാറി. വേറെ ഒന്നും അല്ലല്ലോ, ഒരു തൊഴിലല്ലേ? അതു ചെയ്തല്ലേ ജീവിക്കുന്നത്?’ 

‘കലാനിലയം സ്ഥിരം നാടകവേദി’യായിരുന്നു സൂസന്റെ ആദ്യതട്ടകം. എട്ടാംവയസ്സിൽ അഭിനയിക്കാൻ ക്ഷണം കിട്ടി. ‘ദശാവതാരം’ നാടകത്തിൽ ‘പ്രഹ്ളാദ കുമാരന്റെ’ വേഷം. ജഗതി ശ്രീകുമാർ, പൂജപ്പുര രവി, കരിക്കകം മണി, ഒടുവിൽ ഉണ്ണികൃഷ്ണൻ, സി.എ.പോൾ, ഇന്ദ്രൻസ് എന്നിവർക്കൊപ്പമാണ് അഭിനയിച്ചു തുടങ്ങിയത്. പിന്നെ മന്ത്രിയായിരുന്ന ആന്റണി രാജുവിനൊപ്പവും അഭിനയിച്ചു. 

ADVERTISEMENT

‘അദ്ദേഹം നാടക കലാകാരനാണ്. 40 വർഷം മുൻപ് പൂന്തുറയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എല്ലാവരും രക്ഷപ്പെട്ടു. ഞാൻ മാത്രമാണ് റോഡിലായത്. ഇതും ഒരു വേഷം. അഭിനയിച്ചു തീർക്കേണ്ടതല്ലേ?’  കലാനിലയത്തിന്റെ പ്രശസ്ത നാടകങ്ങളായ ദശാവതാരം, രക്തരക്ഷസ്, മേരി മഗ്ദലന, കടമറ്റത്തു കത്തനാർ, കൈകേയി തുടങ്ങിയവയിലെല്ലാം പ്രധാന റോളുകൾ ചെയ്തു.  തിരുവനന്തപുരത്ത് നന്തൻകോട് ആണ് സൂസൻ ജനിച്ചത്. 14–ാംവയസ്സിൽ ചെങ്കൽച്ചൂളയിൽ താമസമായി. കെപിഎസിയിൽ എത്തിയതോടെ ഏറെ ശ്രദ്ധേയയായ നടിയായി.

‘പ്രിയപ്പെട്ടവൻ’ എന്ന നാടകത്തിലെ വില്ലത്തി വേഷം ഒരുപാട് ശത്രുക്കളെ സൃഷ്ടിച്ചു. ചില വേദിയിൽ സൂസനു നേരെ കല്ലേറുണ്ടായി.‘മുടിയനായ പുത്രനി’ലെ ചേട്ടത്തിയുടെ വേഷം, ‘അശ്വമേധ’ത്തിലെ ‘ഗേളി’, ‘പുതിയ ആകാശം പുതിയ ഭൂമി’യിലെ നർത്തകി എന്നിവയെല്ലാം സൂസന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളാണ്. 

ADVERTISEMENT

‘15–ാം വയസ്സിലായിരുന്നു എന്റെ വിവാഹം. മൂത്ത മകനെ പ്രസവിച്ച് 2 മാസം തികയും മുൻപേ വീണ്ടും തട്ടിലേക്കു മടങ്ങേണ്ടി വന്നു.നീളമുള്ള ഒരു തുണി കയ്യിലെടുത്തിരുന്നു. വേദിക്കു പിന്നിൽ തൊട്ടിൽ കെട്ടി അവനെ ഉറക്കും. കുഞ്ഞിനെയും കൊണ്ട് അടുത്ത വേദിയിലേക്കു സഞ്ചരിക്കും. സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല.’

അമ്മ കിടപ്പുരോഗിയായി മാറിയതോടെയാണ് സൂസന് 2005ൽ നാടകം വിടേണ്ടിവന്നത്. ഭർത്താവ് 12 വർഷം മു‍ൻ‍പ് മരിച്ചു. മൂന്ന് ആൺമക്കളുണ്ട്.‘പിള്ളേരെ വളർത്തി. ചെറിയ രീതിയിലൊക്കെ പഠിപ്പിച്ചു.  അവരും ജീവിതത്തിൽ തുഴയുകയാണ്. കൂലിവേലയാണ്. എന്നെ സഹായിക്കാൻ പറ്റാത്തതിൽ അവർക്കു മനഃപ്രയാസമുണ്ട്’ സൂസൻ പറയുന്നു. 

ലോട്ടറി ടിക്കറ്റു കടം വാങ്ങിയാണു വിൽപന. സ്വന്തമായി എടുത്താൽ മിച്ചം വന്നാൽ വലിയ നഷ്ടമാകും. റോഡുവക്കത്തിരിക്കുമ്പോൾ ചിലർ വന്നു സംശയത്തോടെ പേരു ചോദിക്കും. ‘സൂസി’യെന്നും ഞാൻ പറയും. കെപിഎസി സൂസൻ എന്നു പറയാൻ‍ മടിയായിരുന്നു. ഇപ്പോഴില്ല. ഇന്നത്തെ ഈ ജീവിതത്തോടും പരിഭവമില്ല. എന്തെല്ലാം വേഷങ്ങൾ ചെയ്തു. ഇതും ജീവിതത്തിലെ മറ്റൊരു വേഷം !’ 

കെപിഎസി  സൂസൻ രാജ്
8–ാം വയസ്സിൽ വിജെടി ഹാളിൽ അരങ്ങേറിയ നാടകത്തിൽ ബാലനടിയായി തുടക്കം. തുടർന്ന് അമച്വർ നാടക വേദിയിലെത്തി. കലാനിലയം സ്ഥിരം നാടകവേദി, തിരുവനന്തപുരം ഗായത്രി തിയറ്റേഴ്സ്, അസിധാര, അരങ്ങ്, അക്ഷയ, സ്വാതി, സചേതന, സന്ധ്യ,  വ്യാസ, ആറ്റിങ്ങൽ രജനി, രചനാ തിയറ്റേഴ്സ്, ദേശാഭിമാനി തിയറ്റേഴ്സ്, നെയ്യാറ്റിൻകര ദേശാഭിമാനി തിയറ്റേഴ്സ് എന്നിവിടങ്ങളിൽ ദീർഘകാലം.

ശേഷം കായംകുളം കെപിഎസിയിലെത്തി. തുടക്കത്തിൽ ആയിരത്തോളം വേദികളിൽ അമച്വർ നാടകങ്ങളിൽ അഭിനയിച്ചു. തുടർന്ന് ഏഴായിരത്തോളം പ്രഫഷനൽ നാടക  വേദികളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1992 മുതൽ തിരുവനന്തപുരം ആകാശവാണി നിലയത്തിലെ ബി–ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. സ്വാതി തിരുനാൾ സംഗീതസഭയുടെയും മറ്റും ഒട്ടേറെ അവാർഡുകൾ നേടി.

നേരം പുലരുമ്പോൾ, വിവാഹിതരേ ഇതിലേ ഇതിലേ, സമൂഹം, ഒറ്റയാൾ പട്ടാളം, കമ്മിഷണർ, ചെങ്കോൽ, അമേരിക്കൻ അമ്മായി, പള്ളിവരെ പോറാൽ എന്നീ സിനിമകളിലും മണ്ടൻ കുഞ്ചു, സ്ത്രീജന്മം, വസുന്ധര മെഡിക്കൽസ്, നിമിത്തം, മനസ്സറിയും യന്ത്രം, നുണച്ചിപ്പൂക്കൾ എന്നീ സീരിയലുകളിലും വേഷമിട്ടു.

'' നാടകത്തിൽ തിരക്കുള്ള കാലത്തു പതിവായി കാറിൽ കീർത്തി ഹോട്ടലിൽ വന്ന് ഊണു കഴിച്ചിട്ടുണ്ട്. പിന്നീട് ജീവിതം മാറി മറിഞ്ഞപ്പോൾ ജീവിക്കാനായി  എനിക്കവിടെ നിന്ന്  വേസ്റ്റ് എടുക്കേണ്ടി വന്നു. ഇപ്പോൾ ആ ഹോട്ടലിനു സമീപത്തിരുന്ന്  ലോട്ടറിക്കച്ചവടം ചെയ്യുന്നു. വിഷമമില്ല. ജീവിതം ഇങ്ങനെയൊക്കെയായിരിക്കും! ''

English Summary:

This article tells the story of Susan Raj, a once celebrated actress in Kerala who now sells lottery tickets to survive. Despite facing hardship, Susan maintains her dignity and sees her current situation as just another role in life.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT