കൊലക്കേസ് പ്രതികൾക്ക് കഠിനതടവും പിഴയും
തിരുവനന്തപുരം∙ ബൈക്ക് നന്നാക്കിയതിന് കൂലി ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വാഹന ഉടമ ആര്യനാട് പളളിവേട്ട സ്വദേശി ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ വര്‍ക്ക് ഷോപ്പ് ഉടമയെയും സുഹൃത്തിനെയും കോടതി കഠിന തടവിനും രണ്ട് ലക്ഷം രൂപ വീതം പിഴക്കും ശിക്ഷിച്ചു. തിരുമല വട്ടവിള സ്വദേശിയും വര്‍ക്ക്ഷോപ്പ്

തിരുവനന്തപുരം∙ ബൈക്ക് നന്നാക്കിയതിന് കൂലി ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വാഹന ഉടമ ആര്യനാട് പളളിവേട്ട സ്വദേശി ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ വര്‍ക്ക് ഷോപ്പ് ഉടമയെയും സുഹൃത്തിനെയും കോടതി കഠിന തടവിനും രണ്ട് ലക്ഷം രൂപ വീതം പിഴക്കും ശിക്ഷിച്ചു. തിരുമല വട്ടവിള സ്വദേശിയും വര്‍ക്ക്ഷോപ്പ് ഉടമയുമായ സുരേഷിനെ അഞ്ച് വര്‍ഷം കഠിന തടവിനും സുഹൃത്ത് ആര്യനാട് മണലിവിള സ്വദേശിയും കന്യാകുമാരി പളുകല്‍ വാദ്ധ്യരുകോണം എസ്.എസ്.ഭവന് സ്വദേശിയുമായ ഷിബു റോസിനെ ഏഴ് വര്‍ഷം കഠിന തടവിനുമാണ് ശിക്ഷിച്ചത്. ഇരുവരും രണ്ട് ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്.
സംഭവത്തില്‍ കൊല്ലപ്പെട്ട ജയകൃഷ്ണന്റെ സുഹൃത്ത് അജിത്തിനും പരുക്കേറ്റിരുന്നു. ജയകൃഷ്ണനും പ്രതികളും മിക്കവാറും ദിവസങ്ങളില്‍ ആര്യനാട് പഴയതെരുവില്‍ കച്ചേരിനടയിലുളള പ്രതിയുടെ വര്‍ക്ക്ഷോപ്പിലിരുന്ന് മദ്യപിക്കുമായിരുന്നു. ജയകൃഷ്ണന്റെ ബൈക്ക് നന്നാക്കിയതിന് പ്രതി പണം ചോദിച്ചതില്‍ പ്രകോപിതനായ ജയകൃഷ്ണന് മദ്യം വാങ്ങുന്ന കണക്കില്‍ പണിക്കൂലി വരവ് വയക്കാന്‍ പറഞ്ഞു. ഇതിനു ശേഷം ജയകൃഷ്ണന് തന്റെ പഴ്സ് എടുത്ത് പ്രതിയുടെ മുന്നിലേക്ക് ഇട്ട ശേഷം പുറത്തുപോയി. പിന്നീട് പേഴ്സ് എടുക്കാന്‍ അജിത്തുമായി മടങ്ങി വന്നപ്പോഴാണ് പ്രതികള്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. 2018 മാര്‍ച്ച് ആറിന് രാത്രി 11 മണിക്കായിരുന്നു സംഭവം.
വര്‍ക്ക് ഷോപ്പ് ഉടമ നാലാംഘട്ട കാന്‍സര്‍ ചികിത്സയിലാണെന്ന പ്രതിഭാഗം വാദം പരിഗണിച്ച കോടതി ശിക്ഷയില്‍ ഇളവോടെ ജാമ്യം അനുവദിച്ചു. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന കുറ്റം ചുമത്തിയിരുന്ന മണ്ണൂര്‍ക്കര ഷാനിഭവനില് അനില്‍ കുമാര്‍, വിലവന്‍കോട് മേലെ പന്നിവിള സ്വദേശി ഷിനു, പളുകല്‍ ചേലവന്ചേരി സ്വദേശി ജസ്റ്റിന് പാസ്റ്റര്‍ എന്ന ജസ്റ്റിന് എന്നിവരെ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന് വേണ്ടി അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ആര്. ഷാജി ഹാജരായി.