ഗുരുവായൂരിൽ വീണ്ടും മലിനജലം റോഡിൽ; ആൾനൂഴികൾ വൃത്തിയാക്കി പരിഹാരം കണ്ടെത്തി
ഗുരുവായൂർ ∙ അഴുക്കുചാൽ പദ്ധതിയുടെ ആൾ നൂഴിയിൽ നിന്ന് മലിനജലം റോഡിലേക്ക് ഒഴുകുന്നതിന് താൽക്കാലിക പരിഹാരം ഉണ്ടാക്കി. പത്തോളം തൊഴിലാളികൾ ഇന്നർറിങ് റോഡിലെ ആൾനൂഴികളിൽ ഇറങ്ങി തടസ്സങ്ങൾ നീക്കി വൃത്തിയാക്കി. വ്യാപാരഭവൻ, കൗസ്തുഭം ജംക്‌ഷൻ എന്നിവിടങ്ങളിൽ ഞായറാഴ്ചയാണ് ആൾനൂഴിയിൽ നിന്ന് മലിനജലം റോഡിലേക്ക് ഒഴുകി

ഗുരുവായൂർ ∙ അഴുക്കുചാൽ പദ്ധതിയുടെ ആൾ നൂഴിയിൽ നിന്ന് മലിനജലം റോഡിലേക്ക് ഒഴുകുന്നതിന് താൽക്കാലിക പരിഹാരം ഉണ്ടാക്കി. പത്തോളം തൊഴിലാളികൾ ഇന്നർറിങ് റോഡിലെ ആൾനൂഴികളിൽ ഇറങ്ങി തടസ്സങ്ങൾ നീക്കി വൃത്തിയാക്കി. വ്യാപാരഭവൻ, കൗസ്തുഭം ജംക്‌ഷൻ എന്നിവിടങ്ങളിൽ ഞായറാഴ്ചയാണ് ആൾനൂഴിയിൽ നിന്ന് മലിനജലം റോഡിലേക്ക് ഒഴുകി പരന്നത്. നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ പരാതിപ്പെട്ടെങ്കിലും ഞായറാഴ്ച അവധിയായതിനാൽ പരിഹാരം ഉണ്ടായില്ല.
അര നൂറ്റാണ്ടിനു ശേഷം പദ്ധതി നടപ്പാക്കിയപ്പോൾ പലവട്ടം മലിനജലം റോഡിൽ പരന്നു. പദ്ധതി കുറ്റമറ്റതാക്കാൻ എൻ. കെ. അക്ബർ എംഎൽഎ അവലോകന യോഗം വിളിച്ചിരുന്നു. പൈപ്പുകളിൽ ഖരമാലിന്യം അടിഞ്ഞ് തടസ്സം ഉണ്ടാകുന്നതാണ് പ്രശ്നം എന്നും പരിഹരിക്കാൻ 90 ലക്ഷം രൂപയുടെ റോബോട്ടിക് മെഷീൻ വാങ്ങുമെന്നും അറിയിച്ചിരുന്നു.
യന്ത്രം വരുന്നതു വരെ തടസ്സങ്ങൾ നീക്കാൻ തൊഴിലാളികൾ അടക്കം 4 അംഗ ടീം രൂപീകരിക്കണം എന്ന് നിർദേശിച്ചെങ്കിലും നടപ്പായില്ല. പദ്ധതിയുടെ പൈപ്പ്, സൈഡ് ചേംബർ, ആൾ നൂഴി എന്നിവ അശാസ്ത്രീയ മായിട്ടാണ് സ്ഥാപിച്ചത് എന്ന് പരാതി ഉണ്ടായിരുന്നു. പദ്ധതി കമ്മിഷൻ ചെയ്യാനുള്ള തിരക്കിൽ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചു.