ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഏകാദശി നാളെ. ദശമി ദിവസമായ ഇന്നു പുലർച്ചെ 3നു തുറക്കുന്ന ക്ഷേത്രനട ദ്വാദശി ദിവസമായ വെള്ളിയാഴ്ച രാവിലെ 8നു മാത്രമേ അടയ്ക്കുകയുള്ളു. 54 മണിക്കൂർ തുടർച്ചയായി നട തുറന്നു ദർശനം അനുവദിക്കും. ഏകാദശി ദേവസ്വം ഉദയാസ്തമയ പൂജയോടെ നെയ് വിളക്കായി ആഘോഷിക്കും. ക്ഷേത്രത്തിൽ ഇന്നലെ കൊളാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഏകാദശി നാളെ. ദശമി ദിവസമായ ഇന്നു പുലർച്ചെ 3നു തുറക്കുന്ന ക്ഷേത്രനട ദ്വാദശി ദിവസമായ വെള്ളിയാഴ്ച രാവിലെ 8നു മാത്രമേ അടയ്ക്കുകയുള്ളു. 54 മണിക്കൂർ തുടർച്ചയായി നട തുറന്നു ദർശനം അനുവദിക്കും. ഏകാദശി ദേവസ്വം ഉദയാസ്തമയ പൂജയോടെ നെയ് വിളക്കായി ആഘോഷിക്കും.

ക്ഷേത്രത്തിൽ ഇന്നലെ കൊളാടി കുടുംബത്തിന്റെ വകയായി നവമി നെയ്‌വിളക്കു തെളിഞ്ഞു. നമസ്കാര സദ്യയും രാത്രി നെയ്‌വിളക്കും പ്രത്യേകതയായി. 

ADVERTISEMENT

രാത്രി മേളത്തിനു ഗുരുവായൂർ ശശി മാരാർ നേതൃത്വം നൽകി. ഇന്നു ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ ദശമി നെയ്‌വിളക്കാണ്. രാവിലെ കാഴ്ചശീവേലിക്കു പെരുവനം കുട്ടൻമാരാരുടെ മേളം, ഉച്ചകഴിഞ്ഞും രാത്രിയും ചോറ്റാനിക്കര വിജയന്റെ പഞ്ചവാദ്യം, സന്ധ്യയ്ക്ക് തൃത്തായമ്പക. 

ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണത്തിന്റെ ഗജഘോഷയാത്ര ഇന്നു രാവിലെ 7ന് തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. പുതിയ റെയിൽവേ പാലത്തിലൂടെ തെക്കേനടയിൽ എത്തി കേശവ പ്രതിമയ്ക്കു മുന്നിൽ ആനകൾ നിരക്കും. സ്മരണ പുതുക്കും. ചെമ്പൈ സംഗീത വേദിയിൽ രാവിലെ 9നു നൂറിലേറെ കലാകാരന്മാർ ഒരുമിച്ചിരുന്നു പഞ്ചരത്ന കീർത്തനം ആലപിക്കും. ഒരു മണിക്കൂർ  സംഗീതാലാപനത്തിൽ പ്രശസ്തർ അണിനിരക്കും.  

ഏകാദശി ദിനമായ നാളെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനം ഉണ്ടാകില്ല. വരി നിൽക്കുന്ന ഭക്തരെയും നെയ് വിളക്ക് വഴിപാടുകാരെയും മാത്രം പ്രവേശിപ്പിക്കും. 

ഏകാദശിയുടെ കാഴ്ചശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ മേളം, രാവിലെ 9ന് പാർഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പിന് പല്ലശന മുരളി മാരാരുടെ പഞ്ചവാദ്യം. രാത്രി വിളക്കെഴുന്നള്ളിപ്പിനു ഗുരുവായൂർ ശശി മാരാർ, പനമണ്ണ ശശിമാരാർ, ഗുരുവായൂർ മുരളി, വടശേരി ശിവദാസൻ, നെന്മാറ കണ്ണൻ എന്നിവരുടെ ഇടയ്ക്ക നാഗസ്വര മേളം.

ADVERTISEMENT

ഏകാദശി വ്രത വിഭവങ്ങളോടെ പ്രസാദ ഊട്ട്  അന്നലക്ഷ്മി ഹാൾ, തൊട്ടടുത്ത പന്തൽ, തെക്കേനടയിലെ ശ്രീഗുരുവായൂരപ്പൻ ഹാൾ എന്നിവിടങ്ങളിൽ രാവിലെ 9ന് ആരംഭിക്കും. വരി ഉച്ചയ്ക്ക് 2ന് അവസാനിപ്പിക്കും. 

നാളെ രാത്രി 12 മുതൽ വെള്ളിയാഴ്ച രാവിലെ 8 വരെ കൂത്തമ്പലത്തിൽ ദ്വാദശിപ്പണ സമർപ്പണം. ദ്വാദശിക്ക് രാവിലെ 8ന് നടയടയ്ക്കും. ശുചീകരണത്തിനു ശേഷം 9.30നു നട തുറന്നാൽ ചുറ്റമ്പലത്തിൽ കടന്നു ദർശനം നടത്താം. ദ്വാദശി ഊട്ട് രാവിലെ 7 മുതൽ 11 വരെ. 

∙ ഗുരുവായൂരിൽ

      ഇന്ന് 

ADVERTISEMENT

ഗുരുവായൂർ ക്ഷേത്രം: ദശമി വിളക്ക്, ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് വഴിപാട് കാഴ്ചശീവേലി മേളം പെരുവനം കുട്ടൻമാരാർ 7.00, കാഴ്ചശീവേലി പഞ്ചവാദ്യം ചോറ്റാനിക്കര വിജയൻ 3.00, തൃത്തായമ്പക 6.00, നെയ് വിളക്ക് എഴുന്നള്ളിപ്പ് പഞ്ചവാദ്യം രാത്രി 10.00.

ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയം: ചെമ്പൈ സംഗീതോത്സവം ആരംഭം രാവിലെ 6.00, പഞ്ചരത്ന കീർത്തനാലാപനം 9.00.

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രം: ഗജഘോഷയാത്ര ആരംഭം രാവിലെ 7.00.  ഗുരുവായൂർ ശ്രീവത്സം അങ്കണം : ഗജരാജൻ ഗുരുവായൂർ കേശവന്റെ ശിൽപം  അനാഛാദനം 8.30, ഗജരാജന് 15 ആനകളുടെ പുഷ്പാർച്ചന, സ്മരണാഞ്ജലി 8.45.