21ന് ഇന്റർവ്യൂ, കത്ത് കിട്ടിയത് 23ന്; ഭിന്നശേഷിക്കാരന് 24400– 55200 ശമ്പളനിരക്കുള്ള ജോലി നഷ്ടപ്പെട്ടു
മുല്ലശേരി ∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള അറിയിപ്പു ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഭിന്നശേഷിക്കാരനു ലഭിക്കേണ്ടിയിരുന്ന ജോലി നഷ്ടപ്പെട്ടു. മുല്ലശേരി കണ്ണൻകാട് സ്വദേശി ചീരോത്ത് മോഹനന്റെ മകൻ മനീഷിനാണ് (36) ജോലി നഷ്ടമായത്. 21ന് അഭിമുഖത്തിന് എത്തണമെന്ന് അറിയിച്ചുള്ള കത്ത് മനീഷിനു ലഭിച്ചത് 23നാണ്.

മുല്ലശേരി ∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള അറിയിപ്പു ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഭിന്നശേഷിക്കാരനു ലഭിക്കേണ്ടിയിരുന്ന ജോലി നഷ്ടപ്പെട്ടു. മുല്ലശേരി കണ്ണൻകാട് സ്വദേശി ചീരോത്ത് മോഹനന്റെ മകൻ മനീഷിനാണ് (36) ജോലി നഷ്ടമായത്.
21ന് അഭിമുഖത്തിന് എത്തണമെന്ന് അറിയിച്ചുള്ള കത്ത് മനീഷിനു ലഭിച്ചത് 23നാണ്. ചാവക്കാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നാണ് കത്തയച്ചത്. തിരുവനന്തപുരത്തു സീമാൻ തസ്തികയിലേക്ക് 24400– 55200 ശമ്പളനിരക്കിലുള്ള ജോലിയാണു നഷ്ടപ്പെട്ടത്. അയച്ച കത്തിൽ മേൽവിലാസത്തിൽ മുല്ലശേരി പിഒ എന്നതും പിൻകോഡും വെട്ടി പൂവ്വത്തൂരെന്നും അതിന്റെ പിൻകോഡും ചേർത്തു. ഇതുമൂലം കത്ത് ആദ്യം പൂവ്വത്തൂർ തപാൽ ഓഫിസിലെത്തിയ ശേഷമാണ് മുല്ലശേരി തപാൽ ഓഫിസിൽ എത്തിയത്.
കേൾക്കാനും സംസാരിക്കാനും കഴിയാത്തയാളാണ് മനീഷ്. ജോലി നഷ്ടമായതോടെ കുടുംബത്തിന്റെ പ്രതീക്ഷയാണു തകർന്നത്. പിഴവു വരുത്തിയവർക്കെതിരെ അന്വേഷണം വേണമെന്നും ജോലി ലഭിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.