തൃശൂർ ∙ ‘നിങ്ങളുടെ ആധാർ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ നിന്നു ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. നിങ്ങൾ ഇപ്പോൾ വിർച്വൽ അറസ്റ്റിലാണ്.’ ബംഗാളിൽ നിന്നുള്ള തട്ടിപ്പുകാരൻ ഫോണിൽ ഭീഷണി മുഴക്കി.സൈബർസെൽ ഉദ്യോഗസ്ഥന്റെ യൂണിഫോമിലുള്ള ദൃശ്യം വിഡിയോകോളിൽ തെളിഞ്ഞതോടെ മറുവശത്തു തട്ടിപ്പുകാരന്റെ തൊണ്ടവരണ്ടു. ലൊക്കേഷനടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ‘നിങ്ങളുടെ ആധാർ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ നിന്നു ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. നിങ്ങൾ ഇപ്പോൾ വിർച്വൽ അറസ്റ്റിലാണ്.’ ബംഗാളിൽ നിന്നുള്ള തട്ടിപ്പുകാരൻ ഫോണിൽ ഭീഷണി മുഴക്കി.സൈബർസെൽ ഉദ്യോഗസ്ഥന്റെ യൂണിഫോമിലുള്ള ദൃശ്യം വിഡിയോകോളിൽ തെളിഞ്ഞതോടെ മറുവശത്തു തട്ടിപ്പുകാരന്റെ തൊണ്ടവരണ്ടു. ലൊക്കേഷനടക്കം വ്യക്തമാക്കി സൈബർസെൽ ഉദ്യോഗസ്ഥൻ തിരിച്ചു വിരട്ടിയപ്പോൾ തട്ടിപ്പുകാരൻ ഫോൺ കട്ട് ചെയ്തു ജീവനുംകൊണ്ടോടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ തരംഗമായി. 

  തൃശൂർ സിറ്റി സൈബർ പൊലീസ് എസ്ഐ ഫ്രീസ്റ്റോയുടെ മൊബൈൽ ഫോണിലേക്കാണു ബംഗാളിൽ നിന്നു തട്ടിപ്പുകാരന്റെ വിളിയെത്തിയത്. ഫ്രീസ്റ്റോ ക്യാമറ ദൃശ്യം ഓഫ് ചെയ്ത ശേഷമാണു വിഡിയോകോൾ അറ്റൻഡ് ചെയ്തത്. പൊലീസിൽ നിന്നാണു വിളിക്കുന്നതെന്നും നിങ്ങളുടെ ആധാർ കാർഡ് വിവരങ്ങൾ ഡാർക് വെബ്ബിൽ നിന്നു ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞായിരുന്നു വിരട്ടൽ. ഫ്രീസ്റ്റോ ഭയം അഭിനയിച്ചു. ഇതോടെ തട്ടിപ്പുകാരന് ആവേശമേറി. താൻ വിഡിയോകോളിൽ വിളിക്കാമെന്നും വിർച്വൽ അറസ്റ്റ് രേഖപ്പെടുത്താൻ പോകുകയാണെന്നും തട്ടിപ്പുകാരൻ ഭീഷണി മുഴക്കി. 

ADVERTISEMENT

ഏറെനേരത്തെ വിരട്ടലിനൊടുവിൽ ക്യാമറ ഓൺ ആക്കി ഫ്രീസ്റ്റോ യൂണിഫോമിലുള്ള തന്റെ ദൃശ്യം തട്ടിപ്പുകാരനെ കാണിച്ചപ്പോൾ അപ്പുറത്തെ ഞെട്ടൽ തമാശക്കാഴ്ചയായി.ബംഗാളിൽ തട്ടിപ്പുകാരന്റെ ലൊക്കേഷൻ, അയാളിരിക്കുന്ന കെട്ടിടത്തിന്റെ ആകാശക്കാഴ്ച എന്നിവ കാട്ടിക്കൊടുത്ത ശേഷം പിടികൂടാൻ വരികയാണെന്നു കൂടി ഫ്രീസ്റ്റോ പറഞ്ഞതോടെ തട്ടിപ്പുകാരന്റെ പൊടിപോലും കണ്ടില്ല.

English Summary:

This article recounts a thrilling incident where a Thrissur Cyber Cell officer cleverly exposed and outsmarted a scammer attempting to extort money using stolen Aadhaar information. The scammer, posing as law enforcement, threatened the officer with "virtual arrest," but quickly retreated upon realizing his target's true identity. This story serves as a reminder of the ever-present threat of online scams and the importance of cyber security.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT