കഞ്ചാവും എയർഗണ്ണും സഹിതം യുവാക്കൾ അറസ്റ്റിൽ
പട്ടിക്കാട് ∙ ചെമ്പൂത്രയിൽ ഹൈബ്രിഡ് ഇനത്തിൽപെട്ട 30 ഗ്രാം കഞ്ചാവും എയർഗണ്ണും സഹിതം 4 യുവാക്കൾ അറസ്റ്റിൽ. ഗുരുവായൂർ മാണിക്യത്തൊടി വല്ലാശ്ശേരി ആകർഷ് (23), പാവറട്ടി ഇടിയഞ്ചിറ പുതുവീട്ടിൽ റംഷിക്ക് (24), ഗുരുവായൂർ ഇടപ്പള്ളി അമ്പലത്ത് വീട്ടിൽ ഫാസിൽ (23), കൊല്ലം ഐലൻഡ് നഗർ പ്രേംജി ഭവനിൽ ആദർശ്(23)

പട്ടിക്കാട് ∙ ചെമ്പൂത്രയിൽ ഹൈബ്രിഡ് ഇനത്തിൽപെട്ട 30 ഗ്രാം കഞ്ചാവും എയർഗണ്ണും സഹിതം 4 യുവാക്കൾ അറസ്റ്റിൽ. ഗുരുവായൂർ മാണിക്യത്തൊടി വല്ലാശ്ശേരി ആകർഷ് (23), പാവറട്ടി ഇടിയഞ്ചിറ പുതുവീട്ടിൽ റംഷിക്ക് (24), ഗുരുവായൂർ ഇടപ്പള്ളി അമ്പലത്ത് വീട്ടിൽ ഫാസിൽ (23), കൊല്ലം ഐലൻഡ് നഗർ പ്രേംജി ഭവനിൽ ആദർശ്(23) എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ക്രഷർ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പർ, കേരളത്തിൽ നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റ് എന്നിവയും ഇവരിൽ നിന്നു പിടിച്ചെടുത്തു. തകരാർ പരിഹരിക്കാനാണ് എയർഗൺ കൊണ്ടുപോയതെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു.
ബെംഗളൂരുവിൽ നിന്നു കാർ മാർഗം കഞ്ചാവും എംഡിഎംഎയും കടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണുത്തിയിൽ ഡാൻസാഫ് അംഗങ്ങൾ കാത്തുനിന്നിരുന്നു. എന്നാൽ ഏറെ നേരമായിട്ടും പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം കാണാതായ സാഹചര്യത്തിൽ ഒരു ഡാൻസാഫ് അംഗം ഇവരെയും തേടി പട്ടിക്കാട് പെട്രോൾ പമ്പ്, ചെമ്പൂത്ര പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ അന്വേഷിച്ചെത്തി. ഇതിനിടയിലാണ് കോഫി ഹൗസിനു മുൻപിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്നതു കണ്ടത്.
ഭക്ഷണം കഴിച്ചിരുന്ന ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസിന്റെ നേതൃത്വത്തിൽ വർക് ഷോപ്പ് ജീവനക്കാരെ വിളിച്ചു വരുത്തി കാറിന്റെ പാർട്സുകൾ അഴിച്ചുമാറ്റി പരിശോധന നടത്തിയെങ്കിലും എംഡിഎംഎ കണ്ടെത്തിയില്ല. പീച്ചി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രമോദ് കൃഷ്ണൻ, എസ്ഐ സന്തോഷ്, ഡാൻസാഫ് അംഗങ്ങളായ എസ്ഐ രാഖേഷ്, എഎസ്ഐ ജീവൻ, വിപിൻദാസ്, ശരത്, സുജിത്ത്, അഖിൽ വിഷ്ണു, വൈശാഖ്, ശിഹാബുദ്ദീൻ എന്നിവരാണു പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.