അധ്യാപക ഒഴിവ് ചാലക്കുടി ∙ പനമ്പിള്ളി സ്മാരക ഗവ. കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ നിലവിലെ യുജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കുള്ള യോഗ്യത നേടിയവരായിരിക്കണം. പിഎച്ച്ഡി, സേവനപരിചയം എന്നീ യോഗ്യതയുള്ളവർക്കു മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ

അധ്യാപക ഒഴിവ് ചാലക്കുടി ∙ പനമ്പിള്ളി സ്മാരക ഗവ. കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ നിലവിലെ യുജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കുള്ള യോഗ്യത നേടിയവരായിരിക്കണം. പിഎച്ച്ഡി, സേവനപരിചയം എന്നീ യോഗ്യതയുള്ളവർക്കു മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് ചാലക്കുടി ∙ പനമ്പിള്ളി സ്മാരക ഗവ. കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ നിലവിലെ യുജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കുള്ള യോഗ്യത നേടിയവരായിരിക്കണം. പിഎച്ച്ഡി, സേവനപരിചയം എന്നീ യോഗ്യതയുള്ളവർക്കു മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
ചാലക്കുടി ∙ പനമ്പിള്ളി സ്മാരക ഗവ. കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ നിലവിലെ യുജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കുള്ള യോഗ്യത നേടിയവരായിരിക്കണം. പിഎച്ച്ഡി, സേവനപരിചയം എന്നീ യോഗ്യതയുള്ളവർക്കു മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തവരായിരിക്കണം. താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം 23നു 10നു കൂടിക്കാഴ്ചയ്ക്കു ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

പീച്ചി ∙ ഗവ.ഹയർ സെക്കൻഡറിയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ കണക്ക്, ഇംഗ്ലിഷ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 20ന് 11ന്.

വോക് ഇൻ ഇന്റർവ്യൂ
മുളങ്കുന്നത്തുകാവ്∙ ഗവ. നഴ്സിങ് കോളജിൽ ലക്ചറർമാരുടെ 16 താൽക്കാലിക ഒഴിവുകളിൽ നിയമനത്തിന് വോക് ഇൻ ഇന്റർവ്യൂ 20നു 11ന് പ്രിൻസിപ്പൽ ഓഫിസിൽ. 0487 2208205

ADVERTISEMENT

സീറ്റൊഴിവ്
പെരുമ്പിലാവ് ∙ അൻസാർ വിമൻസ് കോളജിൽ എംഎ ഇംഗ്ലിഷ്, എംഎസ്‌സി ക്ലിനിക്കൽ സൈക്കോളജി, എംഎസ്‌സി ഫിസിക്സ്, എംഎസ്‌സി കംപ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ്, എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ എന്നീ കോഴ്സുകളിൽ ജനറൽ, എസ്‌സി, എസ്ടി, ഇടിബി എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. കൂടിക്കാഴ്ച 23നു വൈകിട്ട് 3 വരെ. ഫോൺ: 04885 284912, 8138018182.

സ്പോട് അഡ്മിഷൻ
മണ്ണുത്തി ∙ കേരള വെറ്ററിനറി സർവകലാശാലയിൽ എംഎസ്, എംഎസ്‍സി, ബിഎസ്‍സി(പിപിബിഎം), ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് സ്പോട് അഡ്മിഷൻ 20നു10.30ന് മണ്ണുത്തി വെറ്ററിനറി കോളജിൽ. www.kvasu.ac.in. 04936 209272, 209269.

ADVERTISEMENT

ചെസ് മത്സരം
പരിയാരം ∙ ജിം വേൾഡ് ഫിറ്റ്നസ് സെന്ററിൽ വച്ച് നടത്തുന്ന ചെസ് മത്സരം 22 ന് ആരംഭിക്കും. 9745132351

ഫൊട്ടോഗ്രഫി പ്രദർശനം
തിരുവില്വാമല ∙ ആനമല ഹോം സ്റ്റേയ്സ് ആൻഡ് ചിൽഡ്രൻസ് പാർക്കിൽ ഫൊട്ടോഗ്രഫി–ചിത്ര പ്രദർശനം തുടങ്ങി. ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക. 08069247571.

ADVERTISEMENT

പെരുന്തുരുത്തി പള്ളി പെരുന്നാൾ നാളെയും മറ്റന്നാളും 
പഴഞ്ഞി∙പെരുന്തുരുത്തി മാർ ബസേലിയോസ് ഓർത്തഡോക്സ് പളളി പെരുന്നാൾ വ്യാഴം,വെള്ളി ദിവസങ്ങളിൽ ആഘോഷിക്കും. വ്യാഴം 7ന് സന്ധ്യാനമസ്കാരം. തുടർന്ന് കൊടിയും കുരിശും വാദ്യമേളങ്ങളുമായി മെയിൻ റോ‍ഡ് സെന്റ് ജോർജ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ആശീർവാദം എന്നിവയുണ്ടാകും. രാത്രി പെരുന്നാൾ ആഘോഷ കമ്മിറ്റികളുടെ ആനയും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പുകളുണ്ടാകും. 

ഗുരുദേവ സമാധി ആചരിക്കും
കൊടുങ്ങല്ലൂർ ∙ ശ്രീനാരായണ ഗുരുദേവന്റെ 95–ാമത് സമാധി ദിനം എസ്എൻഡിപി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ നേതൃത്വത്തിൽ 21ന് ആചരിക്കും. യൂണിയനും ശാഖകളും വനിതാ സംഘം യൂണിറ്റുകളുടെയും നേതൃത്വത്തിൽ വിപുലമായി സമാധി ദിനം ആചരിക്കും.യൂണിയന്റെ നേതൃത്വത്തിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രം നവരാത്രി മണ്ഡപത്തിലാണ് ചടങ്ങുകൾ. രാവിലെ 9.30 ന് ഗുരുപൂജ, സമൂഹ അർ‌ച്ചന, ധ്യാനം, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടത്തും. 11.30 ന് ഡോ. ടി.എസ്.വിജയൻ ഗുരുപദം മഹാസമാധി ദിന സന്ദേശം നൽകുമെന്നു യൂണിയൻ ചെയർമാൻ പി.കെ.രവീന്ദ്രൻ, യൂണിയൻ കൺവീനർ പി.കെ.രവീന്ദ്രൻ എന്നിവർ അറിയിച്ചു.

ഡോക്ടർ ആശാസ് അമൃത കണ്ണാശുപത്രി, ഓണക്കാഴ്ച 20 വരെ
തൃശൂർ ∙ മണ്ണുത്തി ഡോക്ടർ ആശാസ് അമൃത കണ്ണാശുപത്രി മലയാള മനോരമയുമായി ചേർന്ന് ഒരുക്കുന്ന ഓണക്കാഴ്ച 20നു സമാപിക്കും.

ഓണക്കാഴ്ച ഡിസ്ക്കൗണ്ട് ഓഫർ
തിമിര ശസ്ത്രക്രിയകൾക്ക് 15%, ഒപ്റ്റിക്കൽസ് 25%, കണ്ണട ഫ്രെയിമുകൾക്ക് 15%,ശസ്ത്രക്രിയകൾക്ക് 10% ഡിസ്കൗണ്ടും ലഭിക്കും. കൂടാതെ ഡയബറ്റിക് റെറ്റിനോപ്പതി മൂലമുള്ള കാഴ്ച വൈകല്യങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭിക്കും. ശസ്ത്രക്രിയകൾക്ക് 10% ഡിസ്കൗണ്ടും ലഭിക്കും

ഓണക്കാല പാക്കേജ്
ആദ്യം റജിസ്റ്റർ ചെയ്ത 250 പേർക്ക് അമൃത ഫാമിലി ഐ ക്ലബ്ബിൽ അംഗമാകാൻ അവസരം. ഇങ്ങനെ അംഗമാകുന്നവർക്ക് ഒരു വർഷത്തെ കാലാവധിയുള്ള ഫാമിലി വിഷൻ കാർഡ് സൗജന്യമായി ലഭിക്കും. കാർഡ് ഉപയോഗിച്ച് ഒരു വർഷത്തേക്ക് നേത്രരോഗ സംബന്ധമായ തുടർചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും 15% ഡിസ്കൗണ്ടും വ്യക്തികൾക്കും കുടുംബത്തിനും പ്രത്യേക പരിശോധനാ പാക്കേജും ലഭ്യമാകും. ബ്ലഡ് ഷുഗർ ടെസ്റ്റ്, ഡ്രൈ ഐ ടെസ്റ്റ്, ഗ്ലോക്കോമ, റെറ്റിന ഇവാലുവേഷൻ, കംപ്യൂട്ടറൈസ്ഡ് വിഷൻ ചെക്കപ്പ് തുടങ്ങി 1250 രൂപ വില വരുന്ന പാക്കേജ് സൗജന്യമായി ലഭിക്കും. 

ഡോ. ആശാസ് അമൃത കണ്ണാശുപത്രിയുടെ വടക്കഞ്ചേരി, മണ്ണുത്തി, പെരിങ്ങാവ്, പുത്തൂർ തുടങ്ങിയ ബ്രാഞ്ചുകളിൽ ഈ ഡിസ്കൗണ്ട് ഓഫറുകൾ ലഭ്യമാണ്. പങ്കെടുക്കുന്ന എല്ലാവർക്കും മെഡിസെപ്പ്, പിഎംജെഎവൈ, മറ്റ് സ്വകാര്യ ഇൻഷുറൻസ് തുടങ്ങിയ കാഷ്‌ലെസ് ഇൻഷുറൻസ് പദ്ധതികളും ലഭ്യമാണ്. റജിസ്ട്രേഷനും വിവരങ്ങൾക്കും 9061858643, 9061858682.

വൈദ്യുതി മുടക്കം
പരിയാരം ∙ചർച്ച് റോഡ്, കൊല്ലാറ, മൂഴിക്കകടവ്, മൂഴിക്കകടവ് കപ്പേള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പഴയന്നൂർ ∙ വെന്നൂർ റേഷൻ കട പരിസരത്ത് ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തിരുവില്വാമല ∙ പാമ്പാടി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (ഇംഗ്ലിഷ്) തസ്തികയിൽ ഒഴിവ്. അഭിമുഖം നാളെ രാവിലെ 10.30ന്. 9495659639.