തൃശൂർ ∙ പഠനകാലത്തു മാർക്കിനെയും പഠിപ്പു കഴിഞ്ഞാൽ ജോലി കിട്ടാവുന്ന കോഴ്സുകളെയും കുറിച്ച് സ്കൂൾ പ്രവേശന കാലംതൊട്ടേ വേവലാതിപ്പെടുന്ന മാതാപിതാക്കളും വിദ്യാർഥികളും തൃശൂർ തേക്കിൻകാട് മൈതാനത്തു വരണം. ഉപരിപഠനം കഠിനമല്ലെന്നും അഭിരുചിക്കും താൽപര്യത്തിനും അനുസരിച്ചു പഠിച്ചാൽ കഴിവിനൊത്ത തൊഴിൽ നേട്ടം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ പഠനകാലത്തു മാർക്കിനെയും പഠിപ്പു കഴിഞ്ഞാൽ ജോലി കിട്ടാവുന്ന കോഴ്സുകളെയും കുറിച്ച് സ്കൂൾ പ്രവേശന കാലംതൊട്ടേ വേവലാതിപ്പെടുന്ന മാതാപിതാക്കളും വിദ്യാർഥികളും തൃശൂർ തേക്കിൻകാട് മൈതാനത്തു വരണം. ഉപരിപഠനം കഠിനമല്ലെന്നും അഭിരുചിക്കും താൽപര്യത്തിനും അനുസരിച്ചു പഠിച്ചാൽ കഴിവിനൊത്ത തൊഴിൽ നേട്ടം ഒരു വിഷയമേയല്ലെന്നും അറിഞ്ഞു സമാധാനത്തോടെ മടങ്ങാം. ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിനു ശേഷമുള്ള ഉപരിപഠനം, തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ, സ്കോളർഷിപ്പുകൾ തുടങ്ങി അറിവിന്റെ അനന്തസാധ്യതകളിലേക്കുള്ള മാർഗദർശിയാകുകയാണ് ‘ദിശ’ ഉന്നത വിദ്യാഭ്യാസ പ്രദർശനം. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിൽ വടക്കുന്നാഥ ക്ഷേത്രം തെക്കേ ഗോപുരനടയ്ക്കു സമീപമാണു പ്രദർശനം ഒരുക്കിയിരിക്കുന്നത്. 

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം വികസിപ്പിച്ച കെ–ഡാറ്റ് (കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) അഭിരുചി നിർണയ പരീക്ഷ എന്തെന്നറിയാനും റജിസ്റ്റർ ചെയ്തവർക്കു പരീക്ഷയിൽ പങ്കെടുക്കാനും സൗകര്യമുണ്ട്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ഹയർസെക്കൻഡറി വിദ്യാർഥികളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതിനു കരിയർ കോൺക്ലേവിൽ അവസരമുണ്ട്. വിവിധ മേഖലകളിലെ വിദഗ്ധർ നയിക്കുന്ന സെമിനാറുകളും രാവിലെ 9.30 മുതൽ 5 വരെയും നടക്കും. ‘ദിശ’ പ്രദർശനോദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവഹിച്ചു. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ.സി.എം.അസീം പദ്ധതി വിശദീകരിച്ചു. 

ADVERTISEMENT

എംഎൽഎമാരായ ഇ.ടി.ടൈസൺ, വി.ആർ.സുനിൽ കുമാർ, പൊതു വിദ്യാഭ്യാസ വകുപ്പ് റീജനൽ ഡപ്യൂട്ടി ഡയറക്ടർമാരായ പി.ജി.ദയ, ഡോ.പി.എം.അനിൽ, എം.സന്തോഷ് കുമാർ, എസ്ഐഇടി ഡയറക്ടർ ഡോ.ബി.അബുരാജ്, എഡിപിഐഡിജിഇ ആർ.എസ്.ഷിബു, തൃശൂർ ഡിഡിഇ അജിതകുമാരി, വിഎച്ച്എസ്ഇ തൃശൂർ ഡിഡിഇ സിന്ധു, കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ ജില്ലാ കോ–ഓർഡിനേറ്റർ പി.ഡി.പ്രകാശ്ബാബു എന്നിവർ പ്രസംഗിച്ചു. 

സെമിനാറിൽ തൃശൂർ സബ് കലക്ടർ അഖിൽ വി.മേനോൻ, അസി.കലക്ടർ അതുൽ സാഗർ, 2023ലെ സിവിൽ സർവീസ് ജേതാവ് ഇ.കെ.ശാരിക എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. കരിയർ മെന്റർ നീരജ ജാനകി സെമിനാർ നയിച്ചു. രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഇന്ന് ഉച്ചയ്ക്കു ശേഷവും തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 5 വരെയും പ്രവേശനമുണ്ട്. ചൊവ്വാഴ്ച പ്രദർശനം സമാപിക്കും.