തൃശൂർ ജില്ലയിൽ ഇന്ന് (15-11-2024); അറിയാൻ, ഓർക്കാൻ
ജോലി ഒഴിവ്: മീറ്റർ റീഡർ കുന്നംകുളം ∙ പാർക്കുകളുടെ പരിപാലനം, വസ്തുനികുതി പിരിക്കൽ, ജല അതോറിറ്റി മീറ്റർ റീഡിങ് എന്നീ തസ്തികകളിൽ നിയമനത്തിന് അയൽക്കൂട്ട അംഗങ്ങളിൽനിന്ന് നഗരസഭ അപേക്ഷ ക്ഷണിച്ചു. 20 ന് മുൻപ് നഗരസഭാ ഓഫിസിൽ അപേക്ഷിക്കണം. ഗെസ്റ്റ് ലക്ചറർ തൃശൂർ ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ

ജോലി ഒഴിവ്:
മീറ്റർ റീഡർ
കുന്നംകുളം ∙ പാർക്കുകളുടെ പരിപാലനം, വസ്തുനികുതി പിരിക്കൽ, ജല അതോറിറ്റി മീറ്റർ റീഡിങ് എന്നീ തസ്തികകളിൽ നിയമനത്തിന് അയൽക്കൂട്ട അംഗങ്ങളിൽനിന്ന് നഗരസഭ അപേക്ഷ ക്ഷണിച്ചു. 20 ന് മുൻപ് നഗരസഭാ ഓഫിസിൽ അപേക്ഷിക്കണം.
ഗെസ്റ്റ് ലക്ചറർ
തൃശൂർ ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ മേഖലാ കാര്യാലയത്തിലേക്കും കുന്നംകുളം, ചാലക്കുടി എൽബിഎസ് ഉപ കാര്യാലയങ്ങളിലേക്കും ഡിസിഎഫ്എ/ ടാലി കോഴ്സുകൾ പഠിപ്പിക്കുന്നതിനായി ഗെസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. 19ന് എൽബിഎസ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിൽ രാവിലെ 11നു മുൻപ് എത്തിച്ചേരണം. 7559935097.
ജോബ് ഫെയർ
വടക്കാഞ്ചേരി ∙ തലപ്പിള്ളി മോഡൽ കരിയർ സെന്റർ ആൻഡ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നാളെ പ്രയുക്തി ജോബ് ഫെയർ 2024 സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ തലപ്പിള്ളി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഹാളിലാണ് ജോബ് ഫെയർ. 9605808314.
ബോക്സിങ് ചാംപ്യൻഷിപ്
തൃശൂർ ∙ ജില്ലാ എലൈറ്റ് (സീനിയർ) ബോക്സിങ് ചാംപ്യൻഷിപ് 17ന് വടക്കേ ബസ് സ്റ്റാൻഡിനു സമീപത്തുള്ള ബ്രേവ് ബ്രദേഴ്സ് ഫൈറ്റേഴ്സ് ക്ലബ്ബിൽ നടക്കും. 1984 മുതൽ 2005 വരെയുള്ള വർഷങ്ങളിൽ ജനിച്ച സ്ത്രീ പുരുഷൻമാർക്ക് പങ്കെടുക്കാം. 17ന് രാവിലെ 7ന് ഭാരപരിശോധനയ്ക്കെത്തണം. 81299 05845.
പരിശീലനം
തൃശൂർ ∙ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രനർഷിപ് ഡവലപ്മെന്റ് (കീഡ്) അഞ്ചു ദിവസത്തെ ഗ്രോത്ത് പൾസ് പരിശീലന ക്യാംപ് സംഘടിപ്പിക്കും. 19 മുതൽ 23 വരെ കളമശേരിയിലുള്ള കീഡ് ക്യാംപസിലാണ് പരിശീലനം. 9188922785.
ഉച്ചഭക്ഷണ പദ്ധതി: ഹിയറിങ് നാളെ
ചാലക്കുടി ∙ പ്രധാനമന്ത്രി പോഷൺ ശക്തി നിർമാൺ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് നിർവഹണ ഏജൻസിയായി ചുമതലപ്പെടുത്തിയ കില, ഉപജില്ലയിലെ സ്കൂളുകളുടെ പബ്ലിക് ഹിയറിങ് നാളെ 10നു ബിആർസി ഹാളിൽ നടത്തുമെന്നു പ്രോജക്ട് ഡയറക്ടർ പി.എം.പോഷൺ, ജില്ലാ കോ ഓർഡിനേറ്റർ എം.ആർ. അനൂപ് കിഷോർ എന്നിവർ അറിയിച്ചു.
യോഗാസന മത്സരം: റജിസ്ട്രേഷൻ നാളെ കൂടി
തൃശൂർ∙ ജില്ലാ യോഗ അസോസിയേഷൻ നടത്തുന്ന ജില്ലാ യോഗാസന മത്സരത്തിൽ പങ്കെടുക്കാൻ നാളെ കൂടി റജിസ്റ്റർ ചെയ്യാം. 24ന് വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് മൽസരം. 9495885248 .
കാർട്ടൂൺ ശിൽപശാല
തൃശൂർ ∙ കേരള കാർട്ടൂൺ അക്കാദമിയും വൈഎംസിഎയും ചേർന്ന് 5 മുതൽ പ്ലസ് ടു വരെ ക്ലാസുകളിലെ കുട്ടികൾക്കായി നാളെ വൈഎംസിഎയിൽ കാർട്ടൂൺ ശിൽപശാല സംഘടിപ്പിക്കും. 8089360076.
ചാലക്കുടിയിൽ 3 ദിവസം ജലവിതരണം മുടങ്ങും
ചാലക്കുടി ∙ പൈപ്പ് ലൈനിൽ ഇന്റർകണക്‌ഷൻ പ്രവൃത്തി നടക്കുന്നതിനാൽ 16,17,18 തീയതികളിൽ സൗത്ത് ജംക്‌ഷൻ, മരത്തോമ്പിള്ളി, കണ്ണമ്പുഴ ക്ഷേത്ര പരിസരം, ഹൗസിങ് ബോർഡ്, നിർമല കോളജ് (വാർഡ് 20,21,22) എന്നീ പ്രദേശങ്ങളിൽ ശുദ്ധജലവിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഭാരവാഹനങ്ങൾ നിരോധിച്ചു
ഇരിങ്ങാലക്കുട∙ പുളിക്കൽച്ചിറ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ സമാന്തരപാതയിലൂടെ ഭാരവാഹനങ്ങൾ പോകുന്നതു നിരോധിച്ചു.
മാറ്റിവച്ചു
തൃശൂർ ∙ നാഷനൽ ആയുഷ് മിഷൻ ജില്ലയിൽ കുക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി 20ന് നിശ്ചയിച്ച വാക്ക് ഇൻ ഇന്റർവ്യൂ മാറ്റിവച്ചു. പുതിയ തീയതി 23ന് ശേഷം അറിയിക്കും.