പുലിക്കളി, കുമ്മാട്ടി സംഘങ്ങൾ കോർപറേഷനോട്: പറഞ്ഞു പറ്റിച്ചല്ലേ...?
തൃശൂർ ∙ പുലിയും കുമ്മാട്ടിയും കളിച്ചുകയറി 2 മാസം പിന്നിടുമ്പോഴും കോർപറേഷന്റെ സാമ്പത്തിക സഹായം ലഭിക്കാതെ പുലിക്കളി–കുമ്മാട്ടി സംഘങ്ങൾ പ്രതിസന്ധിയിൽ. കോർപറേഷൻ 25 ശതമാനം വർധിപ്പിച്ച സാമ്പത്തിക സഹായം പ്രതീക്ഷിച്ച് വേഷംകെട്ടിയ ദേശക്കാരാണ് കടക്കെണിയിലായത്. 7 പുലിക്കളി സംഘങ്ങളും നാൽപതോളം കുമ്മാട്ടി

തൃശൂർ ∙ പുലിയും കുമ്മാട്ടിയും കളിച്ചുകയറി 2 മാസം പിന്നിടുമ്പോഴും കോർപറേഷന്റെ സാമ്പത്തിക സഹായം ലഭിക്കാതെ പുലിക്കളി–കുമ്മാട്ടി സംഘങ്ങൾ പ്രതിസന്ധിയിൽ. കോർപറേഷൻ 25 ശതമാനം വർധിപ്പിച്ച സാമ്പത്തിക സഹായം പ്രതീക്ഷിച്ച് വേഷംകെട്ടിയ ദേശക്കാരാണ് കടക്കെണിയിലായത്. 7 പുലിക്കളി സംഘങ്ങളും നാൽപതോളം കുമ്മാട്ടി സംഘങ്ങളുമാണ് കളിക്കാനിറങ്ങിയത്. കളികഴിഞ്ഞ് സമ്മാനത്തുക നൽകുന്നതിനോടൊപ്പം സാമ്പത്തിക സഹായവും കൈമാറുന്നതാണു പതിവു രീതി.
എന്നാൽ, 1.50 ലക്ഷം രൂപ മുൻകൂറായി നൽകിയതല്ലാതെ ഇതുവരെയും മുഴുവൻ തുകയും കൈമാറാൻ നടപടിയായില്ല. സാമ്പത്തിക സഹായം വർധിപ്പിച്ചെങ്കിലും മേയർ മുൻകൂർ അനുമതി നൽകാത്തതും ബിൽ പാസാക്കേണ്ട ആരോഗ്യ സ്ഥിരം സമിതി ചേരാത്തതും സംഘങ്ങൾക്കു തിരിച്ചടിയായി. ഒരു പുലിക്കളി സംഘത്തിനുള്ള ധനസഹായം 2.50 ലക്ഷം രൂപയിൽ നിന്ന് ഒറ്റയടിക്ക് 3,12,500 രൂപയായാണ് കോർപറേഷൻ ഉയർത്തിയത്. മുൻകൂർ തുക കൈമാറിയത് ഒഴിച്ചാൽ ഓരോ സംഘത്തിനും 1,62,500 രൂപ നൽകാനുണ്ട്. കുമ്മാട്ടി സംഘത്തിനു നൽകുന്ന സഹായം 31,250ൽ നിന്ന് 25 ശതമാനം കൂട്ടി 39,500 രൂപയാക്കിയിരുന്നു.
എന്നാൽ കുമ്മാട്ടിക്ക് മുൻകൂർ ധനസഹായം ഇല്ല. കളികഴിഞ്ഞ് സംഘങ്ങൾ ബിൽ കൈമാറിയെങ്കിലും കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി നാളിതുവരെയും ചേരാത്തതിനാൽ ബിൽ പാസാക്കിയെടുക്കാൻ കഴിഞ്ഞില്ല. പകരം ഡപ്യൂട്ടി മേയർ അധ്യക്ഷയായ ധനകാര്യ സ്ഥിരം സമിതിയാണു ബിൽ പാസാക്കിയെടുത്തതും കൗൺസിൽ പരിഗണനയ്ക്കു വച്ചതും.
കൗൺസിൽ പാസാക്കി അക്കൗണ്ട്സ് വിഭാഗത്തിലേക്കു നൽകിയാൽ മാത്രമേ സംഘങ്ങൾക്കു തുക ലഭിക്കൂ. 21നു ചേരുന്ന കൗൺസിൽ ഓഡിറ്റുമായി ബന്ധപ്പെട്ടാണു ചേരുന്നത്. അജൻഡകൾ ഇല്ല. സാമ്പത്തിക സഹായം പാസാക്കുന്നത് അജൻഡയിൽ ഉൾപ്പെടുത്തി തുക ലഭിക്കുമ്പോഴേക്കും വീണ്ടും ഒരു മാസത്തിലേറെ സമയമെടുക്കും. സംഘങ്ങളുടെ തയാറെടുപ്പും പണപ്പിരിവും ഏറെ മുന്നോട്ടുപോയ ശേഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം ഒഴിവാക്കിയേക്കുമെന്ന അനിശ്ചിതാവസ്ഥയ്ക്ക് ഒടുവിലായിരുന്നു ഇത്തവണത്തെ പുലിക്കളി–കുമ്മാട്ടി ഉത്സവം.
മുൻകൂർ സഹായവും വർധിപ്പിച്ച തുകയും പ്രതീക്ഷിച്ച് കടം വാങ്ങിയും കടം പറഞ്ഞുമാ ണ് നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും വേഷക്കാരെയും വരക്കാരെയുമെല്ലാം അണിനിരത്തി കളിക്കിറങ്ങിയത്. പുലിക്കളിക്ക് ആദ്യം 11 ടീമുകൾ സന്നദ്ധരായി രംഗത്തെത്തിയെങ്കിലും ഘട്ടം ഘട്ടമായി 4 ടീമുകൾ പിന്മാറി. വിയ്യൂർ സെന്റർ, വിയ്യൂർ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, കാനാട്ടുകര ദേശം, ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് സെന്റർ, പാട്ടുരായ്ക്കൽ ദേശം സംഘങ്ങളാണു ഇത്തവണ കളിക്കാനിറങ്ങിയത്.