കാനയിലേക്ക് മാലിന്യ പൈപ്പ് തുറന്നു; 2 സ്ഥാപനങ്ങൾക്കെതിരെ നടപടി
ചാലക്കുടി ∙ സൗത്ത് ജംക്‌ഷനിൽ ദേശീയപാത സർവീസ് റോഡിലേക്കും നഗരസഭ തെക്കേ ബസ് സ്റ്റാൻഡ് റോഡിലേക്കും കാന കവിഞ്ഞൊഴുകിയ മലിന ജലത്തിന്റെ ഉറവിടം കണ്ടെത്തി.ചുങ്കത്ത് ടൂറിസ്റ്റ് ഹോം, തീരം റസ്റ്ററന്റ് എന്നിവിടങ്ങളിൽ നിന്നാണു പൈപ്പുകൾ വഴി കാനയിലേക്കു മാലിന്യം ഒഴുക്കിയതെന്നു കണ്ടെത്തിയതായും ഉടമകൾക്കു നഗരസഭ

ചാലക്കുടി ∙ സൗത്ത് ജംക്‌ഷനിൽ ദേശീയപാത സർവീസ് റോഡിലേക്കും നഗരസഭ തെക്കേ ബസ് സ്റ്റാൻഡ് റോഡിലേക്കും കാന കവിഞ്ഞൊഴുകിയ മലിന ജലത്തിന്റെ ഉറവിടം കണ്ടെത്തി.ചുങ്കത്ത് ടൂറിസ്റ്റ് ഹോം, തീരം റസ്റ്ററന്റ് എന്നിവിടങ്ങളിൽ നിന്നാണു പൈപ്പുകൾ വഴി കാനയിലേക്കു മാലിന്യം ഒഴുക്കിയതെന്നു കണ്ടെത്തിയതായും ഉടമകൾക്കു നഗരസഭ ആരോഗ്യ വിഭാഗം നോട്ടിസ് നൽകിയതായും നഗരസഭാധ്യക്ഷൻ എബി ജോർജ് അറിയിച്ചു.
6 മാസത്തോളമായി റോഡിൽ ദുർഗന്ധമുള്ള മലിനജലം തളം കെട്ടിക്കിടക്കുന്നതിൽ വൻ പ്രതിഷേധമുയർന്നിരുന്നു. ഇതേ തുടർന്നു നഗരസഭ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടതോടെ അവർ നിയോഗിച്ച ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. തുടർന്നാണു കാനയ്ക്കു മുകളിലെ സ്ലാബുകൾ പൊളിച്ചു പരിശോധിക്കാൻ തീരുമാനിച്ചത്.ഗവ. ആശുപത്രി ജംക്‌ഷൻ മുതൽ സൗത്ത് ജംക്‌ഷനിൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗത്ത് പടിഞ്ഞാറു വശത്തെ സർവീസ് റോഡിനോടു ചേർന്നുള്ള കാനയ്ക്കു മുകളിലെ സ്ലാബാണു മണ്ണുമാന്തി യന്ത്രവും കോൺക്രീറ്റ് കട്ടറും അടക്കമുള്ള യന്ത്രങ്ങൾ ഉപയോഗിച്ചു പൊളിച്ചു മാറ്റി പരിശോധിച്ചത്.
മനുഷ്യവിസർജ്യം ഉൾപ്പെടെ കാനയിലുണ്ടെന്നു കണ്ടെത്തിയതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. പ്രധാനമായും രാത്രിയിലാണ് മാലിന്യം കാനയിലേക്ക് ഒഴുക്കിയിരുന്നത്. മാലിന്യം റോഡിലേക്കു വ്യാപിച്ചതോടെ സമീപത്തെ വ്യാപാരസ്ഥാപന ഉടമകളും ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും യാത്രക്കാരും പരാതിപ്പെട്ടിരുന്നു.സ്ഥാപനങ്ങളിൽ നിന്നു പിഴ ഈടാക്കുമെന്നും സ്റ്റോപ്പ് മെമ്മോ നൽകുമെന്നും നഗരസഭ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ ദീപു ദിനേശ് അറിയിച്ചു.