കാലാവസ്ഥ ∙ സംസ്ഥാനത്ത് മിന്നലോടുകൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യത ∙ നിലയ്ക്കൽ, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളിൽ ഉച്ചയ്ക്കു ശേഷം നേരിയ മഴയ്ക്ക് സാധ്യത ∙ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. വൈദ്യുതി മുടങ്ങും പുതുക്കാട് ∙ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙ സംസ്ഥാനത്ത് മിന്നലോടുകൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യത
∙ നിലയ്ക്കൽ, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളിൽ ഉച്ചയ്ക്കു ശേഷം നേരിയ മഴയ്ക്ക് സാധ്യത
∙ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

വൈദ്യുതി മുടങ്ങും
പുതുക്കാട് ∙ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പുതുക്കാട് ടൗൺ, ചിമ്മിനി, ചെറുവാൾ, കല്ലൂർ, ചെങ്ങാലൂർ, ആമ്പല്ലൂർ, പാലപ്പിള്ളി, അളഗപ്പനഗർ ഫീഡറുകളിൽ ഇന്ന് 8 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.

ADVERTISEMENT

ക്രിക്കറ്റ് സിലക്‌ഷൻ 
തൃശൂർ ∙ അണ്ടർ 14 ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള ആൺകുട്ടികളുടെ സിലക്‌ഷൻ ട്രയൽസ് ഡിസംബർ 1ന് രാവിലെ 10ന് ഗവ. എൻജിനീയറിങ് കോളജ് മൈതാനത്തു നടത്തും. 29ന് മുൻപ് റജിസ്റ്റർ ചെയ്യണം. 9074044897.

അളവുതൂക്ക ഉപകരണ പരിശോധന
പഴയന്നൂർ ∙ പഞ്ചായത്ത് പരിധിയിലെ ഒക്ടോബർ, നവംബർ, ഡിസംബർ കാലയളവിലെ ലീഗൽ മെട്രോളജിയുടെ അളവു തൂക്ക ഉപകരണ പരിശോധന 25നു രാവിലെ 10.30 മുതൽ 12.30 വരെ പഞ്ചായത്ത് ഓഫിസിൽ നടക്കും. 04884 234205.

ADVERTISEMENT

ഓവർസിയർ
പെരുമ്പിലാവ് ∙ കടവല്ലൂർ പഞ്ചായത്തിൽ ഓവർസിയറുടെ താൽക്കാലിക ഒഴിവുണ്ട്. സിവിൽ എൻജിനീയറിങ്ങിൽ ഗവ.അംഗീകൃത ഐടിഐ/ഐടിസി ആണു യോഗ്യത. പ്രവൃത്തിപരിചയം ഉള്ളവർക്കു മുൻഗണന. അഭിമുഖം തിങ്കൾ 11ന് പഞ്ചായത്ത് ഓഫിസിൽ. 04885 282330.

അധ്യാപകർ
ചേലക്കര
∙ ഗവ.എസ്എംടി ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ മ്യൂസിക്, നീഡിൽ വർക്ക് അധ്യാപക ഒഴിവുകൾ. അഭിമുഖം 26നു രാവിലെ 10.30ന്. 04884 252013.
വരവൂർ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്എ നാച്ചുറൽ സയൻസ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 25ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
കടപ്പുറം∙ഗവ.വെ‌ാക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ എൻ.വി.ടി.ഫിസിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 25ന് 10.30ന്.

ADVERTISEMENT

ഗതാഗത നിരോധനം
അതിരപ്പിള്ളി ∙ കണ്ണൻകുഴി ഇരുമുള്ളുംകടവ് റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ തിങ്കൾ മുതൽ ഗതാഗതം നിരോധനം ഏർപ്പെടുത്തും.

സൗജന്യ നേത്ര പരിശോധന
ആളൂർ ∙ ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു നടത്തിയ സൗജന്യ നേത്ര പരിശോധനയും നേത്ര സംരക്ഷണ ബോധവൽകരണവും സ്കൂൾ മാനേജർ ഇ.എം.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.ഡി.ദിനേഷ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ആർ. ധന്യ,റോട്ടറി ക്ലബ് അംഗം കെ. കുഞ്ഞുമോൻ, സജിലേഷ് ബാലൻ, അനീഷ് കുഞ്ഞപ്പൻ , ശങ്കരൻകുട്ടി പെരുമ്പിള്ളി, ആളൂർ പഞ്ചായത്തംഗം ജിഷ ബാബു ,പിടിഎ പ്രസിഡന്റ് ബീന ഡേവിസ് എന്നിവർ പ്രസംഗിച്ചു.