വീണ്ടും, മരണതാളത്തിൽ ട്രെയിൻ; പാളം കുറുകെ കടന്ന സ്ത്രീ ട്രെയിനിടിച്ച് മരിച്ചു, മറ്റൊരു സ്ത്രീക്ക് ഗുരുതര പരുക്ക്
മുരിങ്ങൂർ∙ഫുട് ഓവർബ്രിജ് സൗകര്യമില്ലാത്ത ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനു സമീപം പാളം കുറുകെ കടന്ന 3 സ്ത്രീകളിൽ ഒരാൾ ട്രെയിൻതട്ടി മരിച്ചു. മറ്റൊരാൾക്കു അതീവഗുരുതരമായി പരുക്കേറ്റു. മൂന്നാമത്തെ സ്ത്രീ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ ആനശ്ശാരിൽ പരേതനായ ജയിംസിന്റെ ഭാര്യ
മുരിങ്ങൂർ∙ഫുട് ഓവർബ്രിജ് സൗകര്യമില്ലാത്ത ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനു സമീപം പാളം കുറുകെ കടന്ന 3 സ്ത്രീകളിൽ ഒരാൾ ട്രെയിൻതട്ടി മരിച്ചു. മറ്റൊരാൾക്കു അതീവഗുരുതരമായി പരുക്കേറ്റു. മൂന്നാമത്തെ സ്ത്രീ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ ആനശ്ശാരിൽ പരേതനായ ജയിംസിന്റെ ഭാര്യ
മുരിങ്ങൂർ∙ഫുട് ഓവർബ്രിജ് സൗകര്യമില്ലാത്ത ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനു സമീപം പാളം കുറുകെ കടന്ന 3 സ്ത്രീകളിൽ ഒരാൾ ട്രെയിൻതട്ടി മരിച്ചു. മറ്റൊരാൾക്കു അതീവഗുരുതരമായി പരുക്കേറ്റു. മൂന്നാമത്തെ സ്ത്രീ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ ആനശ്ശാരിൽ പരേതനായ ജയിംസിന്റെ ഭാര്യ
മുരിങ്ങൂർ∙ഫുട് ഓവർബ്രിജ് സൗകര്യമില്ലാത്ത ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനു സമീപം പാളം കുറുകെ കടന്ന 3 സ്ത്രീകളിൽ ഒരാൾ ട്രെയിൻതട്ടി മരിച്ചു. മറ്റൊരാൾക്കു അതീവഗുരുതരമായി പരുക്കേറ്റു. മൂന്നാമത്തെ സ്ത്രീ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ ആനശ്ശാരിൽ പരേതനായ ജയിംസിന്റെ ഭാര്യ റോസമ്മയാണു (73) മരിച്ചത്. ഇവരുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. എറണാകുളം പറവൂർ വടക്കുംപാടൻ തോമസിന്റെ ഭാര്യ ഉഷയ്ക്കാണ് (62) ഗുരുതര പരുക്കേറ്റത്. ഇവരെ അങ്കമാലി കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പരുക്കേറ്റ് അബോധാവസ്ഥയിൽ പാളത്തിനരികിൽ കിടന്ന ഉഷയെ അര മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാവിലെ 6.30നായിരുന്നു അപകടം. ഡിവൈൻ കേന്ദ്രത്തിൽ ധ്യാനത്തിൽ പങ്കെടുത്തു മടങ്ങിയവരാണ് അപകടത്തിൽ പെട്ടത്. റോസമ്മ കാസർകോട്ടേക്കു പോകാനായി രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കു പോയപ്പോൾ ബാഗ് എത്തിക്കാൻ സഹായിക്കാനായി പോയതായിരുന്നു ഉഷയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ധ്യാനകേന്ദ്രത്തിൽ നിന്നു പ്ലാറ്റ്ഫോമിനു സമീപത്തേക്ക് എത്താനായി റെയിൽവേ സ്റ്റേഷനു വടക്കു ഭാഗത്തായി വഴിയുണ്ട്. ഇതിലൂടെയാണു സ്ത്രീകൾ എത്തിയത്.
എറണാകുളം ഭാഗത്തു നിന്നു തൃശൂരിലേക്കു പോയ ചെന്നൈ– ഗുരുവായൂർ എഗ്‌മൂർ എക്സ്പ്രസാണ് ഇവരെ ഇടിച്ചു തെറിപ്പിച്ചത്. ഇവിടെ നിന്ന് ചാലക്കുടിയിലേക്കു പാസഞ്ചർ ട്രെയിനിൽ പോയ ശേഷം അവിടെ നിന്ന് കാഞ്ഞങ്ങാട്ടേക്കു ട്രെയിൻ മാറിക്കയറി പോകാനായിരുന്നു റോസമ്മയുടെ പദ്ധതി. റോസമ്മ സംഭവസ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. സംഭവം നടന്ന് അര മണിക്കൂറിനു ശേഷം കൊരട്ടി പൊലീസ് എത്തിയ ശേഷമാണ് ഉഷയെ ആശുപത്രിയിലേക്കു മാറ്റാനായത്. അടിയന്തര ശസ്ത്രക്രിയ നടത്തിയതായും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. റോസമ്മയുടെ സംസ്കാരം നാളെ 3ന് വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന പള്ളിയിൽ. മക്കൾ: ജോഷി, ജോബോയ്, ജയേഷ്, ബിന്ദു, അഭിലാഷ്. മരുമക്കൾ: മിനി മുണ്ടയാനിക്കൽ, ആശ മുളങ്ങാശ്ശേരിയിൽ, സോജി കരിമ്പനാക്കുഴിയിൽ, അപർണ വെള്ളക്കട, പരേതനായ സാജി.
കാട്ടിലേക്ക് എന്തിന് ഇങ്ങനെയൊരു പാലം
മുരിങ്ങൂർ ∙ അപകടങ്ങൾ തുടരുമ്പോഴും ആവശ്യങ്ങളും നിവേദനങ്ങളും ആവർത്തിക്കുമ്പോഴും ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള ശാസ്ത്രീയ നടപടികളില്ല. റെയിൽവേ സ്റ്റേഷനിൽ നീളം കൂടിയ പ്ലാറ്റ്ഫോം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫുട് ഓവർ ബ്രിജ് സംവിധാനം ഉപയോഗശൂന്യമായതാണ് അപകട ഭീഷണിയാകുന്നത്. റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ മേൽപാലം നിർമിച്ചപ്പോൾ അനുബന്ധമായി ഫുട് ഓവർ ബ്രിജ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൂരക്കൂടുതൽ കാരണം ഇതു പ്രയോജനപ്പെടുന്നില്ല.
കൂടാതെ ഈ ഫുട് ഓവർ ബ്രിജിന്റെ പടിക്കെട്ടിറങ്ങിയിൽ എത്തുന്നത് ഒരു കുഴിയിലാണ്. കാടു മൂടിക്കിടക്കുന്ന ഇവിടെ നിന്നു പ്ലാറ്റ്ഫോമിലേയ്ക്ക് കയറുന്നത് ഏറെ ദുഷ്കരമാണ്. അതിനാൽ തന്നെ ആരും ഈ ഫുട് ഓവർ ബ്രിജ് ഉപയോഗിക്കുന്നില്ല. പലപ്പോഴും ഇത് അടച്ചിടുന്നതായും പരാതിയുണ്ട്. രണ്ടു പതിറ്റാണ്ടു മുൻപാണു ഇവിടെ റെയിൽവേ സ്റ്റേഷൻ നിർമിക്കുന്നത്. പിന്നീടു പ്ലാറ്റ്ഫോം നീട്ടുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. എന്നാൽ ഇതിനു മേൽക്കൂര സ്ഥാപിക്കാൻ തയാറായില്ല.
ഫുട് ഓവർ ബ്രിജ് ഇല്ലാത്തതിനാൽ പ്ലാറ്റ് ഫോമിൽ നിന്നു 3 അടിയോളം താഴ്ചയുള്ള പാളത്തിലേക്ക് ഇറങ്ങി രണ്ടു ട്രാക്കുകളും കടന്നാണു മറുവശത്തെ പ്ലാറ്റ്ഫോമിലേക്കു യാത്രക്കാർ പോകുന്നത്. വയോധികരും കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരും ഗർഭിണികളും അംഗപരിമിതരും അടക്കമുള്ളവർ പാളം കടക്കുന്നതു ഏറെ പണിപ്പെട്ടാണ്. ഇവിടെ ഫുട് ഓവർ ബ്രിജോ എക്സലേറ്ററോ സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെയും ഡിവൈൻ ധ്യാനകേന്ദ്രം അധികൃതരുടെയും ജനപ്രതിനിധികളുടെയും ട്രെയിൻ യാത്രക്കാരുടെയും ആവശ്യം.