വഴിതെറ്റിക്കുന്നു ദിശാ ബോർഡുകൾ; നിലവിലെ തെറ്റു തിരുത്താതെ മറ്റൊരു ബോർഡ് സ്ഥാപിച്ചു
മാള ∙ വഴിയാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി ദിശാ സൂചിക ബോർഡുകൾ. മാള - കൊടുങ്ങല്ലൂർ സംസ്ഥാന റോഡിലാണ് വഴി തെറ്റിക്കുന്ന വിധം പൊതുമരാമത്ത് വകുപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.യൂണിയൻ ബാങ്കിനു സമീപം സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ കൊടുങ്ങല്ലൂരിലേക്കും പൊയ്യയിലേക്കുമുള്ള ദിശകൾ വലതു വശത്തേക്ക് തെറ്റായി

മാള ∙ വഴിയാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി ദിശാ സൂചിക ബോർഡുകൾ. മാള - കൊടുങ്ങല്ലൂർ സംസ്ഥാന റോഡിലാണ് വഴി തെറ്റിക്കുന്ന വിധം പൊതുമരാമത്ത് വകുപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. യൂണിയൻ ബാങ്കിനു സമീപം സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ കൊടുങ്ങല്ലൂരിലേക്കും പൊയ്യയിലേക്കുമുള്ള ദിശകൾ വലതു വശത്തേക്ക് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതാണ് യാത്രക്കാരെ വഴിതെറ്റിക്കുന്നത്.
സമീപത്തു തന്നെയുള്ള നെയ്തക്കുടി റോഡിലേക്കാണ് യാത്രക്കാർ വാഹനങ്ങൾ തിരിക്കുന്നത്. ഒട്ടേറെ യാത്രക്കാർക്ക് ഇത്തരത്തിൽ ആശയക്കുഴപ്പം സംഭവിച്ചിട്ടുണ്ട്. ഇക്കാര്യം പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും പഴയ ബോർഡിലെ തെറ്റ് പരിഹരിക്കുന്നതിനു പകരം 50 മീറ്റർ മുൻപായി മറ്റൊരു ബോർഡ് സ്ഥാപിക്കുകയാണ് ചെയ്തത്. ഇതിൽ പൊയ്യയെ ഒഴിവാക്കുകയും ചെയ്തു.
ആളൂർ ഭാഗത്തു നിന്ന് പൊയ്യ, കൊടുങ്ങല്ലൂർ ഭാഗത്തേക്കു വരുന്ന യാത്രക്കാർക്ക് ഈ ബോർഡുകൾ വലിയ രീതിയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്ന് പൊതുപ്രവർത്തകനായ ഷാന്റി ജോസഫ് പറയുന്നു. പതിനായിരം രൂപയിലധികം ചെലവിട്ടാണ് പൊതുമരാമത്ത്, ബോർഡുകൾ സ്ഥാപിക്കുന്നത്. ഉള്ള തെറ്റു തിരുത്തുന്നതിനു പകരം പുതിയ ബോർഡ് സ്ഥാപിച്ച് വകുപ്പ് പണം നഷ്ടപ്പെടുത്തിയെന്നു പരാതി ഉയർന്നു.