പെരുമ്പിലാവ് ∙ 16 വർഷം മുൻപു കാണാതായ അഖിലിനെ കണ്ടെത്താൻ കഴിയാതിരുന്നതു പൊലീസിന്റെ അന്വേഷണം പ്രാഥമിക വിവരശേഖരണത്തിൽ ഒതുങ്ങിപ്പോയതു കൊണ്ടെന്നു സൂചന.സിസിടിവി അടക്കമുള്ള സാങ്കേതികവിദ്യകൾ പ്രചാരത്തിലില്ലാത്ത കാലമായതിനാൽ അന്വേഷണം മൊഴിയെടുപ്പിലും ചോദ്യം ചെയ്യലിലും ഒതുങ്ങി. അന്വേഷണത്തിൽ പുരോഗതിയില്ലെന്ന‍ു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പിലാവ് ∙ 16 വർഷം മുൻപു കാണാതായ അഖിലിനെ കണ്ടെത്താൻ കഴിയാതിരുന്നതു പൊലീസിന്റെ അന്വേഷണം പ്രാഥമിക വിവരശേഖരണത്തിൽ ഒതുങ്ങിപ്പോയതു കൊണ്ടെന്നു സൂചന. സിസിടിവി അടക്കമുള്ള സാങ്കേതികവിദ്യകൾ പ്രചാരത്തിലില്ലാത്ത കാലമായതിനാൽ അന്വേഷണം മൊഴിയെടുപ്പിലും ചോദ്യം ചെയ്യലിലും ഒതുങ്ങി. 

അന്വേഷണത്തിൽ പുരോഗതിയില്ലെന്ന‍ു ചൂണ്ടിക്കാട്ടി 8 മാസത്തിനുള്ളിൽ കുന്നംകുളം പൊലീസ് പരാതി അവസാനിപ്പിച്ചു കയ്യൊഴിഞ്ഞു. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥൻ മരിച്ചതോടെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ആർക്കും അറിയാത്ത അവസ്ഥയായി. 

ADVERTISEMENT

സർക്കാരിന്റെയോ കോടതിയുടെയോ ഇടപെടലില്ലാതെ പുനരന്വേഷണം നടത്താൻ കഴിയില്ലെന്നു പൊലീസ് പറയുന്നു.മകനെന്തു സംഭവിച്ചെന്നു കണ്ടെത്താൻ പുനരന്വേഷണം ആവശ്യമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അച്ഛൻ കരിക്കാട് കുറുപ്പത്തേതിൽ മുരളീധരനും അമ്മ സരോജയും.

പുനരന്വേഷണം ആവശ്യപ്പെട്ടു നൽകിയ പരാതിക്കു മറുപടി പോലും ലഭിച്ചില്ല. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനു കൂടുതലെന്തെങ്കിലും സൂചന ലഭിച്ചിരുന്നോ എന്നു കണ്ടെത്താൻ പോലും ഇപ്പോൾ നിർവാഹമില്ല. അന്നത്തെ ഉദ്യോഗസ്ഥൻ മരിച്ചിട്ടു നാളുകളായി. പുനരന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു എന്നു പഞ്ചായത്തംഗം പി.വി. ജയകുമാർ പറഞ്ഞു.

English Summary:

This article delves into the unresolved disappearance of Akhil from Perumbilavu 16 years ago. With limited initial investigation and the passing of the investigating officer, the case remains unsolved. Akhil's parents plead for a reinvestigation, highlighting the need for closure and justice.