ആന എഴുന്നള്ളിപ്പ് നിയന്ത്രണം: പൂരക്കമ്മിറ്റികൾ പ്രതിഷേധിച്ചു
വരവൂർ∙ ആന എഴുന്നള്ളിപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വരവൂർ പഞ്ചായത്തിലെ വിവിധ പൂരാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പാലയ്ക്കൽ റോഡിൽ നിന്നും വില്ലേജ് ഓഫിസ് പരിസരം വരെയായിരുന്നു മാർച്ച്. ഹൈക്കോടതി വിധി മൂലമുണ്ടായ ബുദ്ധിമുട്ടുകൾ

വരവൂർ∙ ആന എഴുന്നള്ളിപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വരവൂർ പഞ്ചായത്തിലെ വിവിധ പൂരാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പാലയ്ക്കൽ റോഡിൽ നിന്നും വില്ലേജ് ഓഫിസ് പരിസരം വരെയായിരുന്നു മാർച്ച്.
ഹൈക്കോടതി വിധി മൂലമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് കലക്ടർക്ക് നൽകാനുള്ള നിവേദനത്തിൽ ഒപ്പു ശേഖരണം നടത്തി. പൂരപ്രേമി സംഘം ജില്ലാ സെക്രട്ടറി എം.ഉണ്ണി മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.ജി.രാജൻ അധ്യക്ഷനായി.
വരവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുനിത, മെംബർമാരായ സി.യു.അബൂബക്കർ, എം.വീരചന്ദ്രൻ, സേതുമാധവൻ, കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി കുന്നംകുളം മേഖല സെക്രട്ടറി രാമകൃഷ്ണൻ, വാദ്യ കലാകാരൻ ആറങ്ങോട്ടുകര ശിവൻ, എങ്കക്കാട് കമ്മിറ്റിയെ പ്രതിനിധീകരിച്ച് പി.ജി.രവീന്ദ്രൻ, രാജൻ കുമരപ്പനാൽ, മോഹനൻ കാടാമ്പുഴ, വിപിൻ കൂടിയേടത്ത്, പ്രദീപ്,സജീഷ് വരവൂർ എനനിവർ പ്രസംഗിച്ചു. ബാബു നടുവട്ടം, ഷിനോജ് , എം.വി.രാജൻ, പി.ആർ.മോഹനൻ , അനീഷ്, സേതു, ഹരിദാസ്, ശരത്ത് കോട്ടക്കുന്ന്, ഷിബു പുളിഞ്ചോട് , ചന്ദ്രൻ മുല്ലക്കൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.