ചാലക്കുടി കാർഷികമേള 15 വരെ: കാർഷിക മേഖലയിൽ 2375 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.പ്രസാദ്
ചാലക്കുടി ∙ 2375 കോടി രൂപയുടെ പദ്ധതി കാർഷിക മേഖലയിൽ നടപ്പാക്കുമെന്നു മന്ത്രി പി.പ്രസാദ് അറിയിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കേരള കാർഷിക സർവകലാശാലയും കൂടപ്പുഴയിലെ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടത്തുന്ന കാർഷികമേള – ‘അഗ്രി ബിസിനസ് എക്സ്പോ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ

ചാലക്കുടി ∙ 2375 കോടി രൂപയുടെ പദ്ധതി കാർഷിക മേഖലയിൽ നടപ്പാക്കുമെന്നു മന്ത്രി പി.പ്രസാദ് അറിയിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കേരള കാർഷിക സർവകലാശാലയും കൂടപ്പുഴയിലെ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടത്തുന്ന കാർഷികമേള – ‘അഗ്രി ബിസിനസ് എക്സ്പോ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ അനുകൂല കൃഷി, റബറിന്റെ റീ പ്ലാന്റിങ്, സ്ത്രീകളുടെ യൂണിറ്റുകൾ ശക്തിപ്പെടുത്തൽ, ഏലം, കാപ്പി കൃഷികൾ എന്നിവയ്ക്കാണു തുക നീക്കി വച്ചിട്ടുള്ളത്.
ഇതിൽ 500 കോടി രൂപ നെൽകൃഷിയ്ക്ക് ആണ് അനുവദിച്ചത്. കർഷക അവാർഡുകളുടെ വിതരണവും പദ്ധതിരേഖയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഇസാഫ് ബാങ്ക് ചെയർമാൻ പോൾ തോമസ്, കേരള സ്റ്റേറ്റ് അഗ്രികൾച്ചറൽ പ്രൈസസ് ബോർഡ് ചെയർമാൻ ഡോ.പി.രാജശേഖരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
നഗരസഭാധ്യക്ഷൻ എബി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ മായ ശിവദാസൻ, പ്രിൻസി ഫ്രാൻസിസ്, നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, ജില്ലാ പഞ്ചായത്തംഗം ലീലാ സുബ്രഹ്മണ്യൻ, കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം അസോഷ്യേറ്റ് ഡയറക്ടർ ഡോ.ശ്രീവത്സൻ ജെ.മേനോൻ, അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ പ്രഫസർ ആൻഡ് ഹെഡ് ഡോ.മിനി എബ്രഹാം, മുൻ നഗരസഭാധ്യക്ഷൻ വി.ഒ.പൈലപ്പൻ, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ ബിജു എസ്.ചിറയത്ത്, എം.എം.അനിൽകുമാർ, ഐസിഎആർ മുൻ ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ, ആർഎആർഎസ് അസോഷ്യേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ.പി.രാജി, ആത്മ പ്രോജക്റ്റ് ഡയറക്ടർ എൻ.ഷീല, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം.എം.റെജിമോൾ, കൃഷി അസി.ഡയറക്ടർ പി.കെ.ലാൽസുന എന്നിവർ പ്രസംഗിച്ചു.
മേളയുടെ വേദിയായ കൂടപ്പുഴ അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ ഫാമിലെ നെൽകൃഷിയും പച്ചക്കറി കൃഷിയും മന്ത്രി പി.പ്രസാദ് നോക്കിക്കണ്ടു. മേളയ്ക്കു വൻ തിരക്കാണ്. മേളയുടെ രണ്ടാം ദിന പരിപാടികൾ ഇന്നു10നു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പേറ്റന്റഡ് ജൈവ ഫെർട്ടിഗേഷൻ യൂണിറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. മിൽമ ചെയർമാൻ എം.ടി.ജയൻ മുഖ്യാതിഥിയായിരിക്കും. ഡോ.മിനി എബ്രഹാം പേറ്റന്റഡ് സാങ്കേതിക വിദ്യകളെക്കുറിച്ചു പരിചയപ്പെടുത്തും. നാളെ 3നു സമാപനസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക് മുഖ്യാതിഥിയായിരിക്കും.
മലയാള മനോരമ സ്റ്റാളിലും വൻ തിരക്ക്
ചാലക്കുടി കാർഷിക മേളയിൽ മലയാള മനോരമയുടെയും കർഷികശ്രീയുടെയും സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി.പ്രസാദ് സ്റ്റാൾ സന്ദർശിച്ചു. കർഷകശ്രീ മാഗസിന്റെ വാർഷികവരിക്കാരാകാൻ സ്റ്റാളിൽ അവസരമുണ്ട്. സ്റ്റാൾ സന്ദർശിക്കാൻ നൂറു കണക്കിനാളുകളാണ് എത്തിയത്.
ഇന്നത്തെ സെമിനാറുകൾ നയിക്കുന്നവർ (വിഷയം ബ്രാക്കറ്റിൽ)
10.00: കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രം അസി. പ്രഫസർ ഡോ. എലിസബത്ത് ജോസഫ് (ഫലവർഗ സംസ്കരണവും മൂല്യവർധിത സാധ്യതകളും)
12.00: വെള്ളാനിക്കര കാർഷിക കോളജ് പ്രഫസർ ഡോ.കെ.പി.സുധീർ (കാർഷിക സംരംഭകത്വ ശാക്തീകരണം
2.00: വ്യവസായ വകുപ്പ് ഡിആർപി എം.എൻ.ഭാഗ്യലക്ഷ്മി (കാർഷിക വ്യവസായ മേഖലയിലെ നിയമവ്യവസ്ഥ)
3.00: തൃശൂർ വിഎഫ്പിസികെയിലെ ബബിത (പഴവർഗ കയറ്റുമതി നിയമവ്യവസ്ഥ)
3.30: സാറാസ് ടെക്നോ ആളൂർ, വാണി വിജിത് ചേർത്തല (കൃഷിയനുഭവം)