ദേശീയപാതയിൽ വഴിമുടക്കി പരസ്യചിത്രീകരണം; മണിക്കൂറുകളോളം ഗതാഗതക്കുരുക്കുക്ക്, പൊലീസ് ഇടപെട്ടില്ലെന്നു പരാതി
ചുവന്നമണ്ണ്∙ പൊലീസിന്റെ മൗനാനുവാദത്തോടെ ദേശീയപാതയുടെ ഒരുവശം മുഴുവൻ അടച്ചിട്ടു പരസ്യചിത്ര ഷൂട്ടിങ്!. ഗതാഗതം വഴിതിരിച്ചു വിട്ടായിരുന്നു ഷൂട്ടിങ്. രാവിലെ 6 മുതൽ 12.30വരെ പല ഘട്ടങ്ങളായി ചിത്രീകരണം നടക്കുമ്പോഴെല്ലാം ഗതാഗതക്കുരുക്കുണ്ടായി. പന്ത്രണ്ടരയോടെ നാട്ടുകാർ സംഘടിച്ചു പ്രതിഷേധിച്ചപ്പോഴാണു

ചുവന്നമണ്ണ്∙ പൊലീസിന്റെ മൗനാനുവാദത്തോടെ ദേശീയപാതയുടെ ഒരുവശം മുഴുവൻ അടച്ചിട്ടു പരസ്യചിത്ര ഷൂട്ടിങ്!. ഗതാഗതം വഴിതിരിച്ചു വിട്ടായിരുന്നു ഷൂട്ടിങ്. രാവിലെ 6 മുതൽ 12.30വരെ പല ഘട്ടങ്ങളായി ചിത്രീകരണം നടക്കുമ്പോഴെല്ലാം ഗതാഗതക്കുരുക്കുണ്ടായി. പന്ത്രണ്ടരയോടെ നാട്ടുകാർ സംഘടിച്ചു പ്രതിഷേധിച്ചപ്പോഴാണു ചിത്രീകരണം നിർത്തിയത്. പലതവണ വിവരമറിയിച്ചിട്ടും ഹൈവേ പൊലീസോ ലോക്കൽ പൊലീസോ ഇടപെട്ടില്ലെന്നും പരാതിയുണ്ട്.
പാലക്കാട്ടു നിന്നു തൃശൂരിലേക്കുള്ള ദിശയിൽ ചുവന്നമണ്ണ് നീർപ്പാലത്തിനു സമീപത്തായിരുന്നു പരസ്യ ചിത്രീകരണം. ആറുവരി ദേശീയപാതയിൽ തൃശൂർ ഭാഗത്തേക്കുള്ള മൂന്നു വരിയും പലപ്പോഴായി തടഞ്ഞിട്ടു. ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോഴും ചിത്രീകരണത്തിന്റെ ഇടവേളകളിലും മാത്രമാണു വാഹനങ്ങൾ നേരെ കടത്തിവിട്ടത്. ബാക്കി സമയം വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെയാണു ചിത്രീകരണം എന്നു പരസ്യ കമ്പനിക്കാർ സൂചിപ്പിച്ചതായാണു വിവരം.
ദേശീയപാതയിൽ മുന്നറിയിപ്പു ബോർഡുകളോ മറ്റു സൂചന സംവിധാനങ്ങളോ സ്ഥാപിക്കാതെയാണു ചിത്രീകരണം നടത്തിയത്. ആംബുലൻസും മന്ത്രിയുടെ വാഹനവും ഗതാഗതക്കുരുക്കിൽപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചപ്പോൾ ഷൂട്ടിങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ചിത്രീകരണം തുടരുകയാണെന്നാണു പൊലീസിന്റെ വിശദീകരണം. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത് . ചിത്രീകരണത്തിന്റെ ഭാഗമായി എത്തിച്ച റിക്കവറി വാൻ മണിക്കൂറുകളോളം ദേശീയപാതയുടെ സ്പീഡ് ട്രാക്കിലാണു നിർത്തിയിട്ടത്. യാത്രാ വാഹനങ്ങൾ തകരാറിലായാൽ പോലും ദേശീയപാതയിൽ നിർത്തിയിടാൻ പൊലീസ് അനുവദിക്കാറില്ല.