ബത്തേരി ∙ നിർമാണം നിലച്ച ബത്തേരി – താളൂർ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒൻ‌പതാം ദിവസത്തിലേക്കു കടന്നു. റോഡു പണി പൂർത്തിയാക്കുന്നതു സംബന്ധിച്ച് സർക്കാർ തലത്തിൽ ഉറപ്പു വേണമെന്ന ആവശ്യവുമായാണു നാട്ടുകാരുടെ സമിതി സമരം തുടരുന്നത്. ഐ.സി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി ∙ നിർമാണം നിലച്ച ബത്തേരി – താളൂർ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒൻ‌പതാം ദിവസത്തിലേക്കു കടന്നു. റോഡു പണി പൂർത്തിയാക്കുന്നതു സംബന്ധിച്ച് സർക്കാർ തലത്തിൽ ഉറപ്പു വേണമെന്ന ആവശ്യവുമായാണു നാട്ടുകാരുടെ സമിതി സമരം തുടരുന്നത്.

ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് കത്ത് നൽകിയതു കൂടാതെ സിപിഎം ഏരിയ കമ്മിറ്റിയും മന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്. സിപിഎം നൽകിയ നിവേദനത്തിനു മറുപടി പാർട്ടി ജില്ലാ സെക്രട്ടറിക്കു ലഭിച്ചതായാണു വിവരം. മന്ത്രിതല ഇടപെടൽ ഉടൻ ഉണ്ടാകുമെന്നു തന്നെയാണ് അറിയുന്നത്.

ADVERTISEMENT

മന്ത്രി നേരിട്ടു വരികയോ അല്ലെങ്കിൽ മന്ത്രിയെ തിരുവനന്തപുരത്ത് കാണുന്നതിനുള്ള സമയം അനുവദിക്കുകയോ വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടിരുന്നു.നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ മന്ത്രിക്കു പെട്ടെന്ന് സമര പന്തലിലേക്ക് എത്താനായേക്കില്ല. അത്തരമൊരു അവസരത്തിൽ മന്ത്രിയെ കാണുന്നതു സംബന്ധിച്ച് സമരക്കാർ ആലോചിക്കും. കലക്ടറെ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കുന്നതിനും സമരക്കാർ ആലോചിക്കുന്നുണ്ട്. അധികൃതരുടെ ഉറപ്പ് സമരപ്പന്തലിലേക്ക് എത്തുന്നതോടെ സമരത്തിന് തിരശീല വീഴും.

സ്വതന്ത്ര മോട്ടർ തൊഴിലാളി യൂണിയൻ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി, ബത്തേരി മാർ ബസേലിയോസ് കോളജ് വിദ്യാർഥികളും അധ്യാപകരും, എംഇഎസ് ആശുപത്രി, താളൂർ മൊട്ടൻകര റസി‍ഡൻസ് അസോസിയേഷൻ, വിവിധ ഗ്രാമീണ കൂട്ടായ്മകൾ തുടങ്ങി ഒട്ടേറെ സംഘടനകളും ക്ലബ്ബുകളും പിന്തുണയുമായി പന്തലിലെത്തി. പി.പി. അയൂബ്, കോണിക്കൽ ഖാദർ, ഫാ. ലിബിൻ, ഫാ. മാത്യു, മാർ ബസേലിയോസ് കോളജ് പ്രിൻസിപ്പൽ സുജിത്കുമാർ, സിസ്റ്റർ ലിറ്റി, ഇബ്രാഹിം തൈത്തൊടി, ജോർജ് മുള്ളൻകോരത് തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT