പനമരം ∙ വേനൽ കനക്കും മുൻപു തന്നെ വരാനിരിക്കുന്ന രൂക്ഷമായ വരൾച്ചയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. തടയണകളില്ലാത്ത പുഴകളിൽ പലതും ഇടമുറിഞ്ഞു നീരൊഴുക്ക് പേരിനു മാത്രമായി. വേനൽ ആരംഭിച്ചതോടെ പല ചെറിയ പുഴകളിലും ഒറ്റപ്പെട്ട പാറക്കൂട്ടങ്ങളും ചില സ്ഥലത്തു വെള്ളക്കെട്ടും മാത്രമാണുള്ളത്. പുഴകളും മറ്റും വരണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം ∙ വേനൽ കനക്കും മുൻപു തന്നെ വരാനിരിക്കുന്ന രൂക്ഷമായ വരൾച്ചയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. തടയണകളില്ലാത്ത പുഴകളിൽ പലതും ഇടമുറിഞ്ഞു നീരൊഴുക്ക് പേരിനു മാത്രമായി. വേനൽ ആരംഭിച്ചതോടെ പല ചെറിയ പുഴകളിലും ഒറ്റപ്പെട്ട പാറക്കൂട്ടങ്ങളും ചില സ്ഥലത്തു വെള്ളക്കെട്ടും മാത്രമാണുള്ളത്. പുഴകളും മറ്റും വരണ്ട് ഉണങ്ങുന്ന അവസ്ഥയായതോടെ കർഷകരും ആശങ്കയിലാണ്.

വരൾച്ചയുടെ വരവറിയിച്ചു പുഴകൾ ഇടമുറിയുന്നതിനു പുറമേ കുളങ്ങൾ വറ്റുകയും കിണറുകളിൽ ജലനിരപ്പ് ക്രമാതീതമായി താഴുകയും ചെയ്യുന്ന അവസ്ഥയാണ്. കൃഷിയിടങ്ങളുടെയും സ്ഥിതി മറിച്ചല്ല. വരൾച്ച തുടക്കത്തിൽ തന്നെ കാപ്പി, കുരുമുളക് കമുക് അടക്കമുള്ള കൃഷികൾ പലയിടങ്ങളിലും ഉണങ്ങി കരിയുന്ന സ്ഥിതിയാണ്. ജലാശയങ്ങളിൽ നിന്ന് അകന്നു കൃഷി ചെയ്യുന്നവരാണ് ചൂടു കൂടിയതോടെ ഏറെ പ്രതിസന്ധിയിലായത്.

ADVERTISEMENT

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ജനുവരി ആദ്യം തന്നെ പുഴകളിൽ നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞു പുഴകൾ ഇടമുറിഞ്ഞ് തുടങ്ങിയിരുന്നു. പല പുഴകളുടെയും പ്രഭവകേന്ദ്രങ്ങൾ വരൾച്ചയുടെ പിടിയിലായി നീരൊഴുക്കു നിലച്ചു തുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന രൂക്ഷമായ വരൾച്ചയുടെ സൂചനയാണു പുഴകൾ നൽകുന്നതെന്നാണു പഴമക്കാർ പറയുന്നത്.  മുൻവർഷങ്ങളിൽ വരൾച്ചയെ പ്രതിരോധിക്കാൻ ജനകീയ തടയണകളുടെ നിർമാണങ്ങൾ പലയിടങ്ങളിലും മുൻപേ തന്നെ തുടങ്ങിയിരുന്നെങ്കിലും ഇക്കുറി ഒരിടത്തും തടയണകളുടെ നിർമാണങ്ങൾ ആരംഭിച്ചിട്ടില്ല.

ജില്ലയിലെ പുഴകളിൽ ആവശ്യമായ തടയണകൾ ഇല്ലാത്തതിനാൽ വെള്ളം ഒഴുകി പോകുന്ന അവസ്ഥയാണുള്ളത്.  മൂന്നു കിലോമീറ്റർ ദൂരം ഇടവിട്ട് കൊയിലേരി മാതൃകയിൽ തടയണകൾ നിർമിക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങൾക്കു മുൻപ് വിവിധ സംഘടനകൾ നിവേദനം നൽകിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ത്രിതല പഞ്ചായത്തും മറ്റും ചേർന്നു മുഴുവൻ തോടുകൾക്കും പുഴകൾക്കും മൂന്നു കിലോമീറ്റർ ഇടവിട്ട് തടയണകൾ നിർമിച്ചു വെള്ളം തടഞ്ഞു നിർത്താൻ ആവശ്യമായ നടപടി സ്വീകരിച്ചാൽ ശുദ്ധജല ക്ഷാമത്തിന് അടക്കം പരിഹാരമാകുമെന്നു നാട്ടുകാർ പറയുന്നു.