കൽപറ്റ ∙ സ്ഥാനാർഥികളെല്ലാം കച്ചമുറുക്കി രംഗത്തിറങ്ങിയതോടെ വയനാടൻ തിരഞ്ഞെടുപ്പ് ഗോദയിൽ രാഷ്ട്രീയ പോരാട്ടം കനക്കുന്നു.ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുന്നതിന്റെ ആവേശത്തിലാണ് യുഡിഎഫ് ക്യാംപ്. പഞ്ചായത്ത് കൺവൻഷനുകളെല്ലാം പൂർത്തിയാക്കുകയും സ്ഥാനാർഥി ആദ്യം പത്രിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ സ്ഥാനാർഥികളെല്ലാം കച്ചമുറുക്കി രംഗത്തിറങ്ങിയതോടെ വയനാടൻ തിരഞ്ഞെടുപ്പ് ഗോദയിൽ രാഷ്ട്രീയ പോരാട്ടം കനക്കുന്നു. ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുന്നതിന്റെ ആവേശത്തിലാണ് യുഡിഎഫ് ക്യാംപ്. പഞ്ചായത്ത് കൺവൻഷനുകളെല്ലാം പൂർത്തിയാക്കുകയും സ്ഥാനാർഥി ആദ്യം പത്രിക നൽകാനെത്തുകയും ചെയ്യുന്നതോടെ മുന്നണി സ്ഥാനാർഥികളിൽ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിലെ മുൻകൈ നിലനിർത്തുകയാണു യുഡിഎഫ്. പത്രികാ സമർപ്പണത്തിലെ ജനപങ്കാളിത്തം ചരിത്രസംഭവമാക്കുമെന്നു നേതാക്കൾ പറയുന്നു.

ഇന്നലെ രാത്രി ബത്തേരിയിലെത്തിയ സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപഴ്സൻ സോണിയ ഗാന്ധിക്കും നേതാക്കൾ ഊഷ്മള സ്വീകരണം നൽകി. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇന്നെത്തും. പ്രിയങ്ക ഗാന്ധിക്കൊപ്പം ഭർത്താവ് റോബർട്ട് വദ്രയും മക്കളായ റൈഹാൻ വദ്ര, മിറായ വദ്ര എന്നിവരും എത്തിയിട്ടുണ്ട്. മൈസൂരുവിൽ നിന്ന് അതീവ സുരക്ഷാസന്നാഹങ്ങളുടെ അകമ്പടിയോടെ കാർ മാർഗമായിരുന്നു വയനാട്ടിലേക്കുള്ള യാത്ര. ബത്തേരിയിലാണ് താമസം സജ്ജീകരിച്ചത്. ഇന്നു രാവിലെ കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് റോഡ് ഷോ ആരംഭിക്കും. 

ADVERTISEMENT

എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും പ്രചാരണരംഗത്ത് സജീവമാണ്. ഇന്നലെ ഏറനാട് മണ്ഡലത്തിലെ എടവണ്ണ, മൂർക്കനാട്, തെരട്ടമ്മൽ, കുനിയിൽ, അരീക്കോട്, കാവനൂർ, കിഴിശേരി എന്നീ പ്രദേശങ്ങളിൽ സത്യൻ മൊകേരി വോട്ടഭ്യർഥന നടത്തി. നാളെ അദ്ദേഹം പത്രിക നൽകും. കൽപറ്റയിൽ വൻ ജനപങ്കാളിത്തത്തോടുള്ള റോഡ് ഷോയായാണു സത്യൻ മൊകേരി പത്രിക നൽകാനെത്തുക. 9.30ന് കൽപറ്റ പഴയ വിജയ പമ്പ് പരിസരത്തുനിന്ന് റോഡ് ഷോ ആരംഭിക്കും.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വിജയരാഘവൻ, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ തുടങ്ങിയ നേതാക്കളും മന്ത്രിസഭാംഗങ്ങളും പങ്കെടുക്കും.  നാളെ 12നാണു നവ്യ ഹരിദാസിന്റെ പത്രിക സമർപ്പണം. സംസ്ഥാന ദേശീയനേതാക്കളുൾപ്പെടെ പങ്കെടുക്കും. ഇന്നലെ ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്ത എൻഡിഎ സ്ഥാനാർഥി പ്രമുഖവ്യക്തിത്വങ്ങളെയും വോട്ടർമാരെയും നേരിൽക്കണ്ടു. 

ADVERTISEMENT

പ്രിയങ്കയെ സ്ഥാനാർഥിയാക്കിയതിലൂടെ വയനാടിനെ കൈവിടില്ലെന്ന സന്ദേശം നൽകുകയാണു രാഹുൽ ഗാന്ധി ചെയ്തതെന്നതിലൂന്നിയാണ് യുഡിഎഫ് പ്രചാരണം. വയനാടിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ രാഹുൽ ഗാന്ധി ഒപ്പം  നിന്നതും നേതാക്കൾ എടുത്തുപറയുന്നു. ബിജെപിയുമായി സിപിഎമ്മിനു രഹസ്യബാന്ധവമുണ്ടെന്ന ആരോപണവും യുഡിഎഫ് വേദികളിൽ നിറയുന്നു. വയനാടിനായി രാഹുൽ ഗാന്ധി ഒന്നും െചയ്തില്ലെന്നും വോട്ടർമാരുടെ മേൽ രാഹുൽ ഗാന്ധി ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപിച്ചുവെന്നുമാണ് എൽഡിഎഫ് തിരിച്ചടിക്കുന്നത്.

ദേശീയ തലത്തിലുൾപ്പെടെ പല തവണ ബിജെപിക്കനുകൂലമായ നിലപാടെടുത്ത കോൺഗ്രസിനാണ് ബിജെപിയുമായി ബന്ധമെന്നും എൽഡിഎഫ് വാദിക്കുന്നു. കോൺഗ്രസിലെ കുടുംബാധിപത്യം, ഇന്ത്യാ മുന്നണി സഖ്യകക്ഷഇൾ പരസ്പരം മത്സരിക്കുന്നതിലുള്ള ഇരട്ടത്താപ്പ് തുടങ്ങിയ വിഷയങ്ങൾ എൻഡിഎയും ഉന്നയിക്കുന്നു. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള കേന്ദ്രസഹായം വൈകുന്നതും ചൂടേറിയ ചർച്ചയാണ്.

English Summary:

With Priyanka Gandhi set to campaign, excitement builds in Wayanad as the UDF takes an early lead in election campaigning, aiming for a powerful display of public support.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT