വയനാടിന് ഏറ്റവും അനുയോജ്യമായ ജനപ്രതിനിധി പ്രിയങ്ക: രാഹുൽഗാന്ധി
മാനന്തവാടി ∙ വയനാടിന് ഏറ്റവും അനുയോജ്യമായ ജനപ്രതിനിധി പ്രിയങ്ക ആയിരിക്കുമെന്നു ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പറഞ്ഞു. മാനന്തവാടിയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ ഓരോ പ്രശ്‌നവും എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ചു പ്രിയങ്ക ഇപ്പോൾ തന്നെ നോട്ടുകൾ

മാനന്തവാടി ∙ വയനാടിന് ഏറ്റവും അനുയോജ്യമായ ജനപ്രതിനിധി പ്രിയങ്ക ആയിരിക്കുമെന്നു ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പറഞ്ഞു. മാനന്തവാടിയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ ഓരോ പ്രശ്‌നവും എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ചു പ്രിയങ്ക ഇപ്പോൾ തന്നെ നോട്ടുകൾ ഉണ്ടാക്കാൻ തുടങ്ങി. പ്രിയങ്ക സമൂഹത്തിലെ ഓരോ വ്യക്തിയെയും നോക്കിക്കാണുന്നത് വേറിട്ട രീതിയിലാണ്.
ഒരു കർഷകനെ നോക്കിക്കാണുന്നത് വെറും ഒരു കർഷകനായല്ല. ഒരു അച്ഛനായും അധ്വാനിക്കുന്ന കുടുംബ നാഥനായും അദ്ദേഹം നേരിടുന്ന പ്രയാസങ്ങളും ഉൾച്ചേർന്നാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്. ഒരു ബിസിനസ് കാരനോ വ്യാപാരിയോ ആയാലും സമൂഹത്തിലെ മറ്റ് ഏതു വ്യക്തിയായാലും അവരോടുള്ള പ്രിയങ്കയുടെ കാഴ്ചപ്പാട് ഇതു പോലെയാണെന്നും രാഹുൽ പറഞ്ഞു. തനിക്കുവേണ്ടി ഒട്ടേറെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പ്രിയങ്ക വന്നിട്ടുണ്ട്. പിതാവിനു വേണ്ടിയും മാതാവിനു വേണ്ടിയും വന്നിട്ടുണ്ട്. ഞങ്ങളുടെയൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൺവീനർ എന്ന സ്ഥാനത്തായിരുന്നു പ്രിയങ്ക ഉണ്ടായിരുന്നത്
പിതാവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട സ്ത്രീയെ ആലിംഗനം ചെയ്തയാളാണ് പ്രിയങ്ക. നളിനിയെ കണ്ട ശേഷം അവരെ കുറിച്ചോർത്താണ് വിഷമമെന്നാണ് സഹോദരി പറഞ്ഞത്. അതാണ് പ്രിയങ്കയ്ക്ക് ലഭിച്ച പരിശീലനം. അത്തരത്തിലുള്ള സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് നമുക്കു വേണ്ടത്.
രാജ്യത്തിനു വേണ്ടത് വിദ്വേഷത്തിന്റെയല്ല, സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ്. ഇന്നു രാജ്യത്തു നടക്കുന്ന ഏറ്റവും വലിയ പോരാട്ടം ഭരണഘടനയ്ക്കു വേണ്ടി ഉള്ളതാണ്. ഈ പോരാട്ടത്തിൽ നമ്മൾ വിജയിക്കണമെങ്കിൽ വിദ്വേഷവും കോപവും മാറ്റി അവിടെ സ്‌നേഹവും വിനയവും നിറയ്ക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.