തിരഞ്ഞെടുപ്പ് വിഷയമായി പുഴുവരിച്ച അരി വിതരണം; ചൂടുപിടിച്ച് അരി രാഷ്ട്രീയം
മേപ്പാടി ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു പുഴുവരിച്ച അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ കെട്ടടങ്ങും മുൻപേ, ഇന്നലെ ദുരന്തബാധിത കുടുംബത്തിലെ 2 കുട്ടികൾക്കു ഭക്ഷ്യവിഷബാധയും ഏറ്റതോടെ രാഷ്ട്രീയ യുദ്ധവുമായി എൽഡിഎഫും യുഡിഎഫും. കുന്നമ്പറ്റ ഫ്ലാറ്റിൽ
മേപ്പാടി ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു പുഴുവരിച്ച അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ കെട്ടടങ്ങും മുൻപേ, ഇന്നലെ ദുരന്തബാധിത കുടുംബത്തിലെ 2 കുട്ടികൾക്കു ഭക്ഷ്യവിഷബാധയും ഏറ്റതോടെ രാഷ്ട്രീയ യുദ്ധവുമായി എൽഡിഎഫും യുഡിഎഫും. കുന്നമ്പറ്റ ഫ്ലാറ്റിൽ
മേപ്പാടി ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു പുഴുവരിച്ച അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ കെട്ടടങ്ങും മുൻപേ, ഇന്നലെ ദുരന്തബാധിത കുടുംബത്തിലെ 2 കുട്ടികൾക്കു ഭക്ഷ്യവിഷബാധയും ഏറ്റതോടെ രാഷ്ട്രീയ യുദ്ധവുമായി എൽഡിഎഫും യുഡിഎഫും. കുന്നമ്പറ്റ ഫ്ലാറ്റിൽ
മേപ്പാടി ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു പുഴുവരിച്ച അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ കെട്ടടങ്ങും മുൻപേ, ഇന്നലെ ദുരന്തബാധിത കുടുംബത്തിലെ 2 കുട്ടികൾക്കു ഭക്ഷ്യവിഷബാധയും ഏറ്റതോടെ രാഷ്ട്രീയ യുദ്ധവുമായി എൽഡിഎഫും യുഡിഎഫും. കുന്നമ്പറ്റ ഫ്ലാറ്റിൽ താമസിക്കുന്ന ദുരിതബാധിത കുടുംബത്തിലെ കുട്ടിക്കും ബന്ധുവായ മറ്റൊരു കുട്ടിക്കുമാണ് ഇന്നലെ ഭക്ഷ്യവിഷബാധയേറ്റത്.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് മേപ്പാടി ടൗണിൽ റോഡ് ഉപരോധിച്ചപ്പോൾ, കലക്ടർക്കും റവന്യു വകുപ്പിനും സംഭവിച്ച വീഴ്ച പഞ്ചായത്ത് അധികൃതരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം രാഷ്ട്രീയപരമായി നേരിടുമെന്നു പറഞ്ഞ് യുഡിഎഫ് പ്രതിരോധിച്ചു. ഉരുൾപൊട്ടൽ ദുരിതാശ്വാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളും ന്യായീകരിക്കാൻ റവന്യു ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്ന മന്ത്രിയായി കെ.രാജൻ മാറിയെന്ന് ടി.സിദ്ദീഖ് എംഎൽഎ ആരോപിച്ചു.
ജില്ലയിൽ ഭക്ഷ്യധാന്യങ്ങൾ സൂക്ഷിച്ച മുഴുവൻ സംഭരണശാലകളും തുറന്ന് പൊതുസമൂഹത്തിനു മുന്നിൽ പരിശോധനയ്ക്ക് വിധേയമാക്കാൻ റവന്യുമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും അദ്ദേഹം വെല്ലുവിളിച്ചു. ദുരന്തബാധിതർക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന്റെ ഉത്തരവാദിത്തം റവന്യുവകുപ്പിനും ജില്ലാ ഭരണകൂടത്തിനുമാണ്. ഇതിൽ നിന്നു കലക്ടർക്കും എഡിഎമ്മിനും ഒഴിഞ്ഞുമാറാനാവില്ല. തെറ്റ് സംഭവിച്ചുവെന്ന് ബോധ്യമായിട്ടും ന്യായീകരിക്കുന്നതിനായി കലക്ടറും എഡിഎമ്മും നടത്തുന്ന പ്രസ്താവനയ്ക്ക് പിന്നിലും മന്ത്രി കെ.രാജനാണെന്നും ടി.സിദ്ദീഖ് എംഎൽഎ മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ, മേപ്പാടിയിൽ വിതണം ചെയ്യാനായി റവന്യുവകുപ്പ് നൽകിയ ഭക്ഷ്യയോഗ്യമായ സാധനങ്ങൾ കടത്തിക്കൊണ്ടു പോയതായി സംശയിക്കുന്നതായും ഇതിനു പകരമായി, യുഡിഎഫിന്റെ കലക്‌ഷൻ സെന്ററിലെത്തിയ ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ ഇഎംഎസ് ഹാളിലേക്ക് എത്തിച്ചതായി സംശയിക്കുന്നതായും സിപിഎം കൽപറ്റ ഏരിയാ സെക്രട്ടറി വി.ഹാരിസ് പറഞ്ഞു. ഇതിൽ അന്വേഷണം നടത്തണം. വരുംദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
3 മാസം മുൻപ് വിതരണം ചെയ്യാനായി കൊടുത്ത ഭക്ഷ്യസാധനങ്ങൾ പൂഴ്ത്തിവച്ച് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിതരണം ചെയ്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും കൂട്ടുനിന്ന പഞ്ചായത്ത് സെക്രട്ടറിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്നും വി.ഹാരിസ് ആവശ്യപ്പെട്ടു. റവന്യുവകുപ്പിൽ നിന്നു പഞ്ചായത്തിന് വിതരണം ചെയ്ത സമയത്ത് ഗുണനിലവാര പരിശോധന നടത്തിയതിന്റെ രേഖ ആവശ്യപ്പെട്ടിട്ട് ഇതുവരെ ലഭ്യമാക്കാത്തത് എന്തുകൊണ്ടാണ്, ഭക്ഷ്യവസ്തുക്കൾ എത്തിച്ചത് റവന്യു ഉദ്യോഗസ്ഥരും വിതരണം നടത്തിയത് പഞ്ചായത്തിലെ ജീവനക്കാരും ആണെന്നിരിക്കെ പഞ്ചായത്ത് ഭരണസമിതിയെ കുറ്റപ്പെടുത്തുന്നത് വില കുറഞ്ഞ രാഷ്ട്രീയ സമീപനത്തിന്റെ ഭാഗമല്ലേ, കൈനാട്ടിയിലെ കലക്‌ഷൻ സെന്റർ തുറന്നുപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആദ്യം സമ്മതിച്ച ജില്ലാഭരണകൂടം പിന്നീട് അതിൽനിന്നു പിൻവാങ്ങിയത് എന്തുകൊണ്ടാണ്, ദുരന്തബാധിതർക്ക് വാതിൽപടി സേവനം വഴി കിറ്റുകൾ നൽകാതെ കിലോമീറ്ററുകൾ യാത്ര ചെയ്യിച്ച് അവരെ മേപ്പാടിയിലെത്തിക്കുന്നതിന്റെ ഉത്തരവാദിത്വം താങ്കൾക്കും ഉദ്യോഗസ്ഥർന്മാർക്കുമല്ലേ, ഈ വിഷയത്തിൽ എന്തു നടപടിയാണ് എടുത്തത് തുടങ്ങിയ ചോദ്യങ്ങളും ടി.സിദ്ദീഖ് എംഎൽഎ ചോദിച്ചു.
എൽഡിഎഫ് റോഡ് ഉപരോധിച്ചു
മേപ്പാടി ∙ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പഞ്ചായത്ത് വിതരണം ചെയ്‌ത കിറ്റിലെ ഭക്ഷ്യവസ്തുക്കളിൽ നിന്നു കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടികൾ സ്വീകരിക്കുക, ഭരണസമിതി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു എൽഡിഎഫ് പ്രവർത്തകർ ഇന്നലെ മേപ്പാടി–ഉൗട്ടി റോഡ് ഉപരോധിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക് 12.30 വരെ നീണ്ടു.
റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ദുരിതബാധിതരോട് കരുണയില്ലാത്ത പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് കൂടുതൽ പ്രവർത്തകരും സമരത്തിനെത്തിയതോടെ ഗതാഗത തടസ്സം രൂക്ഷമായി. വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. ഇതിനിടെ 2 തവണ പൊലീസ് പ്രവർത്തകരെ അറസ്റ്റു ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ഉച്ചയ്ക്ക് 12.30 ഓടെ സിപിഎം കൽപറ്റ ഏരിയാ സെക്രട്ടറി വി.ഹാരിസ്, മേപ്പാടി ലോക്കൽ സെക്രട്ടറി കെ.കെ.സഹദ് എന്നിവർ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കി. ഉപരോധം സിപിഎം കൽപറ്റ ഏരിയാ സെക്രട്ടറി വി. ഹാരിസ് ഉദ്‌ഘാടനം ചെയ്‌തു.കെ.വിനോദ്, കെ.കെ.സഹദ്, പി.കെ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. അറസ്റ്റിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, പി.കെ.ഹരിദാസ്, നജീബ് ചന്തക്കുന്ന് എന്നിവർ നേതൃത്വം നൽകി.
പ്രത്യേക അന്വേഷണം സംഘം വേണം:ടി.സിദ്ദിഖ് എംഎൽഎ
കൽപറ്റ ∙ ദുരന്തബാധിതർക്കു ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് ടി.സിദ്ദീഖ് എംഎൽഎ ആവശ്യപ്പെട്ടു. കലക്ടറോടും റവന്യു മന്ത്രിയോടും ആവശ്യപ്പെട്ടിട്ടും ഗുണനിലവാരം പരിശോധിച്ച രേഖ ഹാജരാക്കാതിരുന്നത് റവന്യുസംവിധാനത്തിന്റെ കെടുകാര്യസ്ഥതയും പരാജയവുമാണ്. പ്രശ്‌നമുണ്ടായ സമയത്ത് ഡിവൈഎഫ്ഐ സമരത്തെ വെള്ള പൂശാൻ റവന്യു മന്ത്രി പറഞ്ഞത് സെപ്റ്റംബറിൽ നൽകിയ ഭക്ഷ്യസാധനങ്ങൾ ആണെന്നായിരുന്നു. എന്നാൽ, കഴിഞ്ഞദിവസം താൻ നേരിട്ട് മേപ്പാടിയിലെ ഇഎംഎസ് ഹാളിൽ പരിശോധിച്ചപ്പോൾ, ഉപയോഗശൂന്യമായ അരിച്ചാക്കുകളാണ് കണ്ടത്. മേപ്പാടിയിൽ വിതരണം ചെയ്ത ഭക്ഷ്യസാധനങ്ങളുടെ സ്റ്റോക് റജിസ്റ്റർ പരിശോധിക്കാൻ മന്ത്രി കെ.രാജനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിലേക്ക് അതിക്രമിച്ച് കയറി ആക്രമണം അഴിച്ചുവിട്ട ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ല.
ഡിവൈഎഫ്ഐ നേതാക്കന്മാർ പറഞ്ഞത് അനുസരിച്ച് ഹാൾ തുറന്നുകൊടുക്കാൻ നിർദേശം കൊടുത്തത് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരാണ്. അവിടെ അരി വിതരണത്തിന് നേതൃത്വം കൊടുത്തത് ഡിവൈഎഫ്ഐയും ഉദ്യോഗസ്ഥരും അടക്കമുള്ള ആളുകളാണ്. നഗ്നമായ പെരുമാറ്റച്ചട്ടം നടന്നിട്ടും കലക്ടർക്ക് പരാതി നൽകിയിട്ടും തുടർനടപടികളുണ്ടായില്ല.സംയുക്ത നിയമസഭാ സമിതി രൂപീകരിച്ച് ഇക്കാര്യം അന്വേഷിച്ച് മുഴുവൻ കാര്യങ്ങളും പുറത്തുകൊണ്ടുവരാൻ തയാറാകണമെന്നും ടി.സിദ്ദീഖ് എംഎൽഎ ആവശ്യപ്പെട്ടു. എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.