കണ്ടവരുണ്ടോ? കടുവ കുടുംബത്തെ കുറിച്ച് 10 ദിവസമായി ഒരു വിവരവുമില്ല; പ്രതിസന്ധിയിൽ റോയൽ സ്ട്രൈപ്സ് ദൗത്യം
കൽപറ്റ ∙ നാട്ടിലിറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇനിയും കടുവക്കുടുംബങ്ങളെത്തിയാൽ പിടികൂടാനുള്ള കൂറ്റൻ കൂട് (വാക് ത്രു കേജ്) നിർമിക്കാനൊരുങ്ങി വനംവകുപ്പ്. നിലവിൽ കേരളത്തിൽ ഇത്തരം കൂട് വനംവകുപ്പിനു കീഴിൽ ഇല്ല. 32 അടി നീളവും 10 അടി ഉയരവും 10 അടി വീതിയുമുള്ള കൂട് 5 ലക്ഷം രൂപ ചെലവിലാണു നിർമിക്കുക.
കൽപറ്റ ∙ നാട്ടിലിറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇനിയും കടുവക്കുടുംബങ്ങളെത്തിയാൽ പിടികൂടാനുള്ള കൂറ്റൻ കൂട് (വാക് ത്രു കേജ്) നിർമിക്കാനൊരുങ്ങി വനംവകുപ്പ്. നിലവിൽ കേരളത്തിൽ ഇത്തരം കൂട് വനംവകുപ്പിനു കീഴിൽ ഇല്ല. 32 അടി നീളവും 10 അടി ഉയരവും 10 അടി വീതിയുമുള്ള കൂട് 5 ലക്ഷം രൂപ ചെലവിലാണു നിർമിക്കുക.
കൽപറ്റ ∙ നാട്ടിലിറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇനിയും കടുവക്കുടുംബങ്ങളെത്തിയാൽ പിടികൂടാനുള്ള കൂറ്റൻ കൂട് (വാക് ത്രു കേജ്) നിർമിക്കാനൊരുങ്ങി വനംവകുപ്പ്. നിലവിൽ കേരളത്തിൽ ഇത്തരം കൂട് വനംവകുപ്പിനു കീഴിൽ ഇല്ല. 32 അടി നീളവും 10 അടി ഉയരവും 10 അടി വീതിയുമുള്ള കൂട് 5 ലക്ഷം രൂപ ചെലവിലാണു നിർമിക്കുക.
കൽപറ്റ ∙ നാട്ടിലിറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇനിയും കടുവക്കുടുംബങ്ങളെത്തിയാൽ പിടികൂടാനുള്ള കൂറ്റൻ കൂട് (വാക് ത്രു കേജ്) നിർമിക്കാനൊരുങ്ങി വനംവകുപ്പ്. നിലവിൽ കേരളത്തിൽ ഇത്തരം കൂട് വനംവകുപ്പിനു കീഴിൽ ഇല്ല. 32 അടി നീളവും 10 അടി ഉയരവും 10 അടി വീതിയുമുള്ള കൂട് 5 ലക്ഷം രൂപ ചെലവിലാണു നിർമിക്കുക. ആനപ്പാറയിലെ നാലംഗ കടുവക്കുടുംബത്തെ പിടികൂടാൻ ഇത്തരമൊരു കൂട് വനംവകുപ്പ് കഴിഞ്ഞ 28ന് കർണാടകയിൽ നിന്ന് എത്തിച്ചിരുന്നു. എന്നാൽ, ഇതുവരെയും കടുവക്കുടുംബം കൂട്ടിൽ വീണില്ല.
കർണാടക കൂട് തിരികെ ആവശ്യപ്പെട്ടാൽ, കടുവക്കുടുംബത്തെ പിടികൂടാനുള്ള വനംവകുപ്പിന്റെ 'റോയൽ സ്ട്രൈപ്സ്' ദൗത്യം പ്രതിസന്ധിയിലാകും. ഇൗ സാഹചര്യത്തിലാണു സ്വന്തമായി കൂറ്റൻ കൂട് നിർമിക്കുന്നത്. കർണാടകയുടെ കൂടിന്റെ അതേ മാതൃകയിലാണു കൂട് നിർമിക്കുക. നേരത്തേ കർണാടകയിൽ ഈ കൂട് ഉപയോഗിച്ച് 3 കടുവകളെ ഒന്നിച്ചു പിടികൂടിയിരുന്നു. കൂടു വച്ച് ദിവസങ്ങൾക്കു ശേഷമാണ് അമ്മക്കടുവയും 2 കുട്ടിക്കടുവകളും കൂട്ടിൽ അകപ്പെട്ടത്.
ഒരു വയസ്സ് തോന്നിക്കുന്ന 3 കടുവകളും 8 വയസ്സ് തോന്നിക്കുന്ന അമ്മക്കടുവയുമാണ് ആനപ്പാറയിലുള്ളത്. അതീവ ജാഗ്രതയും ക്ഷമയും ആവശ്യമുള്ള 'റോയൽ സ്ട്രൈപ്സ്' ദൗത്യം ദിവസങ്ങളോളം നീണ്ടേക്കാമെന്നാണു വനംവകുപ്പിന്റെ വിലയിരുത്തൽ. രാജ്യത്ത് ആദ്യമായാണു 4 കടുവകളെ ഒരുമിച്ചു പിടികൂടാനുള്ള ദൗത്യം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കടുവക്കുഞ്ഞുങ്ങൾ നാട്ടിൽ നിന്നു തന്നെ വേട്ടയാടാൻ പഠിക്കുന്നതു തടയാൻ കൂടിയാണ് എത്രയും വേഗം കൂട്ടിലാക്കാൻ ശ്രമിക്കുന്നത്.
ഓപറേഷൻ ‘ഇൻ ക്യാമറ’
വലിയ കൂടിനു സമീപം സ്ഥാപിച്ചിട്ടുള്ള ചെറിയ കൂട്ടിൽ ഇരയെ സൂക്ഷിക്കും ഇരയെ ഭക്ഷിക്കാൻ അമ്മക്കടുവ ചെറിയ കൂട്ടിൽ കയറുന്നതോടെ കൂട് തനിയെ അടയും. കടുവ കൂട്ടിൽ അകപ്പെട്ടത് തത്സമയം ക്യാമറയിലൂടെ കാണുന്ന ഉദ്യോഗസ്ഥർ ഉടൻ ചെറിയ കൂട് വലിയ കൂടിനകത്തേക്കു വയ്ക്കും. പിന്നാലെയെത്തുന്ന കുട്ടിക്കടുവകൾ വലിയ കൂടിനകത്തേക്കു കയറും. അതോടെ വലിയ കൂടിന്റെ വാതിൽ അടയ്ക്കും.ആനപ്പാറ ∙ കടുവക്കുടുംബം എവിടെപ്പോയി? ആനപ്പാറക്കാർ ഇതു ചോദിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 10 ദിവസങ്ങളായി. എന്നാൽ, കൃത്യമായ മറുപടി ലഭിക്കുന്നില്ല.
ആനപ്പാറയിൽ നിന്നു നീങ്ങിയ കടുവക്കുടുംബം വേങ്ങാക്കോട്, കൂട്ടമുണ്ട ഭാഗങ്ങളിലുണ്ടെന്നാണു നാട്ടുകാർക്കു ലഭിച്ച സൂചന. എന്നാൽ, ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണവുമില്ല.കഴിഞ്ഞ 10 ദിവസങ്ങളായി കടുവക്കുടുംബം ആനപ്പാറയിലെത്തിയിട്ടില്ലെന്നാണു പ്രദേശവാസികൾ പറയുന്നത്. വനംവകുപ്പ് ആനപ്പാറ എസ്റ്റേറ്റിലും പരിസരങ്ങളിലുമായി സ്ഥാപിച്ച 23 ക്യാമറ ട്രാപ്പുകളിലും 3 എഐ ക്യാമറകളിലും കടുവക്കുടുംബത്തിന്റെ ദൃശ്യങ്ങൾ ഇൗ ദിവസങ്ങളിൽ പതിഞ്ഞിട്ടില്ലെന്നത് ഇതിനു തെളിവാണ്.
ഇതിനിടെ, കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യവും ആനപ്പാറയിലുണ്ട്. വനംവകുപ്പിന്റെ ക്യാമറാ ട്രാപ്പുകളിൽ കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുമുണ്ട്. മേഖലയിൽ കടുവകളുടെ സാന്നിധ്യമില്ലെന്നതിനു ഇതും തെളിവാണെന്നു ആനപ്പാറക്കാർ പറയുന്നു. കടുവകളുടെ സാന്നിധ്യമുള്ള ഇടങ്ങളിൽ പൊതുവേ കാട്ടാനകൾ കുട്ടികളെയും കൂട്ടി എത്താറില്ലെന്നാണു വിലയിരുത്തൽ. കഴിഞ്ഞ 27നാണ് ഏറ്റവുമൊടുവിലായി കടുവക്കുടുംബം ആനപ്പാറയിലെത്തിയത്. പിന്നീട് കഴിഞ്ഞ 3 വരെ ആനപ്പാറയുടെ 2 കിലോമീറ്റർ ചുറ്റളവിലായി കടുവക്കുടുംബമുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.
പ്രതിസന്ധിയിൽ റോയൽ സ്ട്രൈപ്സ് ദൗത്യം
അതേസമയം, കടുവക്കുടുംബം ആനപ്പാറയിലെത്താതെയായതോടെ വനംവകുപ്പിന്റെ ഓപ്പറേഷൻ 'റോയൽ സ്ട്രൈപ്സ്' ദൗത്യം പ്രതിസന്ധിയിലായി. കടുവക്കുടുംബത്തെ പിടികൂടാനായി കഴിഞ്ഞ 28നാണു മൈസൂരുവിൽ നിന്നു കൂറ്റൻ കൂട് (വാക് ത്രൂ കേജ്) ആനപ്പാറയിലെത്തിച്ചത്. തുടർന്ന് കടുവകളെ ആകർഷിക്കാനായി, കടുവകൾ കൊന്ന പശുവിന്റെ ജഡം കൂടിന്റെ ഒരുഭാഗത്തായി സൂക്ഷിക്കുകയും ചെയ്തു. ആദ്യം ജഡം ഭക്ഷിക്കാനായി അമ്മക്കടുവയും പിന്നാലെ കുട്ടിക്കടുവകളും എത്തുമെന്നുമായിരുന്നു വനംവകുപ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ, കടുവക്കുടുംബം അന്നു കൂടിന്റെ പരിസരത്തേക്കു എത്തിയില്ല.
കൂടൊരുക്കി കാത്തിരിക്കുന്നതിനിടെ വനംവകുപ്പിനെ ഞെട്ടിച്ച് കഴിഞ്ഞ 29ന് ആനപ്പാറയ്ക്ക് സമീപം ആൺകടുവയുടെ സാന്നിധ്യം കൂടി സ്ഥിരീകരിച്ചു. 29ന് രാത്രിയിൽ ആനപ്പാറയിൽ നിന്നു ഒന്നര കിലോമീറ്റർ അകലെയുള്ള ഓടത്തോട്, പെരുന്തട്ട മേഖലകളിൽ എത്തിയ ആൺകടുവ 30ന് രാത്രിയിൽ ആനപ്പാറ എസ്റ്റേറ്റിലെ മസ്ട്രോൾ ഓഫിസിന് (തൊഴിലാളികൾ ഒപ്പിടുന്ന സ്ഥലം) സമീപത്ത് എത്തി. ഇതിനു സമീപത്തെ എസ്റ്റേറ്റ് പാടിയിലെ താമസക്കാരായ അബ്ദുറഹ്മാനും ഭാര്യ സൽമത്തും മകൾ സന ഫാത്തിമയും കടുവയെ നേരിൽക്കണ്ടിരുന്നു. പിറ്റേന്ന് രാവിലെ അഞ്ചരയോടെ ഓടത്തോട് പുതിയപാടിക്ക് സമീപത്തും ആൺകടുവയെത്തി. അതുവരെ ആനപ്പാറ എസ്റ്റേറ്റിലെ കൊല്ലി ഭാഗത്തെ ചതുപ്പു നിറഞ്ഞ പ്രദേശത്തായിരുന്നു കടുവക്കുടുംബമുണ്ടായിരുന്നത്.
ആൺകടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ അമ്മക്കടുവ കുട്ടികളെയും കൂട്ടി ഇതോടെ ആനപ്പാറയിൽ നിന്നു നീങ്ങാൻ തുടങ്ങി. 2ന് രാത്രിയിൽ രാത്രിയിൽ വേങ്ങാക്കോട് ഭാഗത്തായിരുന്നു കടുവക്കുടുംബം. എന്നാൽ, 3ന് കടുവക്കുടുംബം മുള്ളമ്പാറ, തളിപ്പുഴ മേഖലകളിലേക്ക് നീങ്ങി. മുള്ളമ്പാറയിലെ സ്വകാര്യ റിസോർട്ടിന് സമീപത്തു കടുവക്കുടുംബത്തിന്റെ കാൽപാടുകൾ അന്നു കണ്ടെത്തിയിരുന്നു. ഇൗ ഭാഗത്തു കടുവക്കുടുംബത്തെ കണ്ടതായി നാട്ടുകാരും വിവരം നൽകിയിരുന്നു. വനംവകുപ്പ് പരിശോധനകൾ കൃത്യമായി നടത്തുന്നുണ്ടെങ്കിലും കഴിഞ്ഞ 10 ദിവസങ്ങളായിട്ട് കടുവക്കുടുംബം എവിടെയാണെന്നതിനെ കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത.
ആശങ്കയൊഴിയാതെ ആനപ്പാറ
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുവക്കുടുംബം മേഖലയിൽ എത്തിയിട്ടില്ലെങ്കിലും ആനപ്പാറക്കാരുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല. വനത്താലും തേയിലത്തോട്ടങ്ങളാലും ചുറ്റപ്പെട്ട മേഖലയായതിനാൽ ഏതുനിമിഷവും കടുവക്കുടുംബം തിരികെയെത്താൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. 'റോയൽ സ്‌ട്രൈപ്‌സ്' ദൗത്യത്തിന്റെ ഭാഗമായി ആനപ്പാറയിൽ വനംവകുപ്പ് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. കടുവക്കുടുംബം ആനപ്പാറയിൽ നിന്നു നീങ്ങിയതോടെ ഉദ്യോഗസ്ഥരുടെ എണ്ണം വനംവകുപ്പ് കുറച്ചു. കൂട്ടിലാകുന്ന കടുവകളെ മയക്കുവെടി വയ്ക്കുന്നതിനും മറ്റുമായി സ്ഥലത്തു നിയോഗിച്ചിരുന്ന മെഡിക്കൽ സംഘവും മടങ്ങി. അതേസമയം, വനംവകുപ്പ് സംഘം 24 മണിക്കൂറും ആനപ്പാറയിൽ പട്രോളിങ് നടത്തുന്നുണ്ട്.