മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി ജോൺസൺ; അംഗീകാരം, തോട്ടം മേഖലയിൽ വിദ്യയുടെ വെളിച്ചം പകർന്നതിന്
1996ൽ 37 വിദ്യാർഥികളുമായി തുടങ്ങിയ ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കൂളിനെ മികവിന്റെ പാതയിൽ ഏറെ ദൂരം നയിച്ച ശേഷം അവാർഡ് തിളക്കത്തോടെയാണ് ഹെഡ്മാസ്റ്റർ ഐ.ജോൺസന്റെ പടിയിറക്കം. സെക്കൻഡറി വിഭാഗത്തിലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ ഐ.ജോൺസൺ കഴിഞ്ഞ മാർച്ച് 31നാണ് പ്രധാനാധ്യാപക പദവിയിൽ നിന്നു വിരമിച്ചത്. ലാക്കാട് എസ്റ്റേറ്റിലെ തൊഴിലാളികളായ ഇറുദയം – കാതറിൻ ദമ്പതികളുടെ മകനായ ജോൺസൺ കഷ്ടപ്പാടിന്റെ മലനിരകൾ കടന്നാണ് പഠനം പൂർത്തിയാക്കിയത്.

ചിന്നക്കനാൽ∙ 1996ൽ 37 വിദ്യാർഥികളു മായി തുടങ്ങിയ ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കൂളിനെ മികവിന്റെ പാതയിൽ ഏറെ ദൂരം നയിച്ച ശേഷം അവാർഡ് തിളക്കത്തോടെയാണ് ഹെഡ്മാസ്റ്റർ ഐ.ജോൺസന്റെ പടിയിറക്കം. സെക്കൻഡറി വിഭാഗത്തിലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ ഐ.ജോൺസൺ കഴിഞ്ഞ മാർച്ച് 31നാണ് പ്രധാനാധ്യാപക പദവിയിൽ നിന്നു വിരമിച്ചത്. ലാക്കാട് എസ്റ്റേറ്റിലെ തൊഴിലാളികളായ ഇറുദയം – കാതറിൻ ദമ്പതികളുടെ മകനായ ജോൺസൺ കഷ്ടപ്പാടിന്റെ മലനിരകൾ കടന്നാണ് പഠനം പൂർത്തിയാക്കിയത്.
1996ൽ ചിന്നക്കനാൽ ഫാത്തിമ മാതാ എൽപി സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ ഹെഡ്മാസ്റ്റർ ഇൻചാർജായി ജോലിയിൽ ചേർന്നു. 3 അധ്യാപകരും 37 വിദ്യാർഥികളുമാണ് അന്നുണ്ടായിരുന്നത്. ഇന്ന് എല്ലാ ക്ലാസുകളിലും 3 ഡിവിഷനുള്ള സ്കൂളിൽ 570 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിന്ന തോട്ടം തൊഴിലാളികളുടെ മക്കളെയും ചിന്നക്കനാലിലെ ആദിവാസി കുടികളിലെ കുട്ടികളെയും പഠന വഴിയിൽ കൈപിടിച്ചു നയിച്ചതിനു ലഭിച്ച അംഗീകാരമാണ് അധ്യാപക അവാർഡെന്ന് ജോൺസൺ പറയുന്നു.
8 വർഷമായി എസ്എസ്എൽസി പരീക്ഷകളിൽ 100 ശതമാനം വിജയം തുടരുന്ന സ്കൂളിനെ പാഠ്യേതര രംഗത്തും മികവിന്റെ മാതൃകയായി ഉയർത്തിക്കൊണ്ട് വരാൻ കഴിഞ്ഞു. ഒരു പതിറ്റാണ്ടായി മൂന്നാർ ഉപജില്ലാ കലോത്സവത്തിൽ ഫാത്തിമ മാതാ സ്കൂൾ ഒന്നാം സ്ഥാനത്താണ്. ചിന്നക്കനാൽ ഗവ.ഹൈസ്കൂൾ അധ്യാപിക ബെല്ലയാണ് ജോൺസന്റെ ഭാര്യ. മകൾ മാർട്ടിന ജോബി.
ഇന്നലെ ചിന്നക്കനാൽ ഫാത്തിമമാതാ ഹൈസ്കൂളിലെത്തി അധ്യാപക അവാർഡ് ലഭിച്ച സന്തോഷം വിദ്യാർഥികളോട് പങ്കുവയ്ക്കുന്ന ഐ.ജോൺസൺ.
Content Summary : Jhonson gets the Kerala state teachers' award in 2023