ഒൻപതു വയസ്സുകാരൻ മകനെ പേടിപ്പിക്കാൻ ഒരു ജോലിക്കാരനെ കിട്ടുമോ?’–അമേരിക്ക ആസ്ഥാനമായ ‘ക്രെയ്ഗ്സ്‌ലിസ്റ്റ്’ വെബ്സൈറ്റിൽ വന്ന ഒരു ആവശ്യമാണിത്! പഠനത്തിൽ മകൻ പിന്നാക്കം പോയതുകൊണ്ടാണ് അച്ഛൻ ഇങ്ങനെ വിചിത്രമായൊരു ജോലിക്കാരനെ തേടിയത്. ഒരു അപരിചിതൻ വന്ന് ഇടയ്ക്കിടെ പേടിപ്പിച്ചാൽ മകന്റെ പഠനം നേരെയാകുമെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒൻപതു വയസ്സുകാരൻ മകനെ പേടിപ്പിക്കാൻ ഒരു ജോലിക്കാരനെ കിട്ടുമോ?’–അമേരിക്ക ആസ്ഥാനമായ ‘ക്രെയ്ഗ്സ്‌ലിസ്റ്റ്’ വെബ്സൈറ്റിൽ വന്ന ഒരു ആവശ്യമാണിത്! പഠനത്തിൽ മകൻ പിന്നാക്കം പോയതുകൊണ്ടാണ് അച്ഛൻ ഇങ്ങനെ വിചിത്രമായൊരു ജോലിക്കാരനെ തേടിയത്. ഒരു അപരിചിതൻ വന്ന് ഇടയ്ക്കിടെ പേടിപ്പിച്ചാൽ മകന്റെ പഠനം നേരെയാകുമെന്നു കരുതിയാണ് പിതാവ് ഈ ‘കടുംകൈ’ ചെയ്തത്. എന്നാൽ, വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. 

വായിച്ചു വായിച്ച്... 

ADVERTISEMENT

പുസ്തകം വായിച്ചുതരാൻ ഒരാളെ ആവശ്യമുണ്ടെന്നതായിരുന്നു മറ്റൊരു പോസ്റ്റ്. ഒരു ചാപ്റ്റർ വായിച്ചാൽ 200 ഡോളർ കിട്ടും. നല്ല ഐഡിയയാണെന്നു തോന്നാം. എന്നാൽ, ജോലിക്കെത്തിയയാൾക്കു വായിക്കാൻ കൊടുത്തതോ? സോഫ്റ്റ്‌വെയർ ടെസ്റ്റിങ്ങിന്റെ അതിസങ്കീർണ നടപടികൾ വിശദീകരിക്കുന്ന പുസ്തകം! പരമബോറായ ഈ വായന മടുത്ത് ജോലിക്കാരൻ പണി കളഞ്ഞു പോയെന്നാണു കഥ.

ടാക്സിയുമായി എത്തുന്ന ഡ്രൈവർമാരെ തേടി ഇടയ്ക്കിടെ പോസ്റ്റുകൾ വരാറുണ്ട്. പറയുന്ന സമയത്ത്, പറയുന്ന സ്ഥലത്ത് ഇവരെത്തണം. പോസ്റ്റിട്ടയാൾ ആ സമയത്ത് അവിടെയുണ്ടാകും. അയാളെയുംകൊണ്ടു ടാക്സിയിൽ പറപറക്കണം. സംഗതി മനസ്സിലായില്ലേ, മോഷണശ്രമമാണ്. മോഷ്ടിച്ചശേഷം കടന്നുകളയാനുള്ള കാറാണ് അന്വേഷിക്കുന്നത്. ഇത്തരത്തിൽ പോസ്റ്റുകളിട്ട ചില വിരുതന്മാർ പൊലീസിന്റെ വലയിലായി. 

ADVERTISEMENT

കുറച്ചുസമയം തന്റെ വളർത്തുപൂച്ചയെ നോക്കാനുള്ള ആളുകളെത്തേടിയും ക്രെയ്ഗ്സ്‌ലിസ്റ്റിൽ പോസ്റ്റ് വന്നു. ഉടമസ്ഥൻ മുടിവെട്ടാൻ പോകുന്ന സമയത്തു പൂച്ചയെ നോക്കണം. 10 ഡോളറാണ് (760 രൂപ) നൽകും. ഏറിപ്പോയാൽ അര മണിക്കൂറേ ജോലിയുള്ളൂ. ഒട്ടേറെപ്പേരാണ് ജോലിക്ക് അപേക്ഷയുമായി എത്തിയത്.

ക്രേസി ജോബ്സ് 

ADVERTISEMENT

ജോലി നേടാനും ജോലിക്കാരെ തിരയാനും സഹായിക്കുന്ന ഒട്ടേറെ വെബ്സൈറ്റുകൾ ഇപ്പോഴുണ്ട്. അക്കൂട്ടത്തിലൊന്നാണു ക്രെയ്ഗ്സ്‌ലിസ്റ്റ്. 1996 ൽ ആരംഭിച്ച ക്രെയ്ഗ്സ്‌ലിസ്റ്റ് ഈ മേഖലയി‍ലെ ആദ്യകാല സൈറ്റുകളിലൊന്നാണ്. ഒരു മാസം ലക്ഷക്കണക്കിനു തൊഴിലവസരങ്ങളാണ് ക്രെയ്ഗ്സ്‌ലിസ്റ്റിൽ പോസ്റ്റ് ചെയ്യപ്പെടുന്നത്. അമേരിക്കയിൽ ഇത്രയും തൊഴിലവസരങ്ങളുണ്ടോ എന്നമ്പരക്കാൻ വരട്ടെ. മുൻപേ പറഞ്ഞതുപോലെ, കൗതുകകരവും അസംബന്ധമെന്നു തോന്നിക്കുന്നതുമായ തൊഴിലുകളാണ് ഇതിൽ കൂടുതലും. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT