ശമ്പളത്തേക്കാൾ കൂടുതൽ പണം സമ്പാദിക്കാം; മൂൺലൈറ്റിങ് വഞ്ചനയാണോ?, ഐടി ജീവനക്കാർ പറയുന്നു
ഐടി രംഗത്ത് ഏറെ വിവാദമുണ്ടാക്കുന്ന വാക്കാണെങ്കിലും, ഒറ്റപ്പാലം സ്വദേശി ബെർട്ടി തോമസിന് കരിയറിലെ അപ്രതീക്ഷിത വഴിത്തിരിവിന്റെ പേര് കൂടിയാണ് ‘മൂൺലൈറ്റിങ്’. ഒരു സ്ഥാപനത്തിൽ ഫുൾടൈം ജോലി ചെയ്യുന്നതിനൊപ്പം മറ്റു ജോലികളും ചെയ്യുന്നതിനെയാണല്ലോ മൂൺലൈറ്റിങ് എന്നു വിളിക്കുന്നത്. ഇംഗ്ലണ്ടിലെ വൻകിട ബാങ്കായ
ഐടി രംഗത്ത് ഏറെ വിവാദമുണ്ടാക്കുന്ന വാക്കാണെങ്കിലും, ഒറ്റപ്പാലം സ്വദേശി ബെർട്ടി തോമസിന് കരിയറിലെ അപ്രതീക്ഷിത വഴിത്തിരിവിന്റെ പേര് കൂടിയാണ് ‘മൂൺലൈറ്റിങ്’. ഒരു സ്ഥാപനത്തിൽ ഫുൾടൈം ജോലി ചെയ്യുന്നതിനൊപ്പം മറ്റു ജോലികളും ചെയ്യുന്നതിനെയാണല്ലോ മൂൺലൈറ്റിങ് എന്നു വിളിക്കുന്നത്. ഇംഗ്ലണ്ടിലെ വൻകിട ബാങ്കായ
ഐടി രംഗത്ത് ഏറെ വിവാദമുണ്ടാക്കുന്ന വാക്കാണെങ്കിലും, ഒറ്റപ്പാലം സ്വദേശി ബെർട്ടി തോമസിന് കരിയറിലെ അപ്രതീക്ഷിത വഴിത്തിരിവിന്റെ പേര് കൂടിയാണ് ‘മൂൺലൈറ്റിങ്’. ഒരു സ്ഥാപനത്തിൽ ഫുൾടൈം ജോലി ചെയ്യുന്നതിനൊപ്പം മറ്റു ജോലികളും ചെയ്യുന്നതിനെയാണല്ലോ മൂൺലൈറ്റിങ് എന്നു വിളിക്കുന്നത്. ഇംഗ്ലണ്ടിലെ വൻകിട ബാങ്കായ
ഐടി രംഗത്ത് ഏറെ വിവാദമുണ്ടാക്കുന്ന വാക്കാണെങ്കിലും, ഒറ്റപ്പാലം സ്വദേശി ബെർട്ടി തോമസിന് കരിയറിലെ അപ്രതീക്ഷിത വഴിത്തിരിവിന്റെ പേര് കൂടിയാണ് ‘മൂൺലൈറ്റിങ്’. ഒരു സ്ഥാപനത്തിൽ ഫുൾടൈം ജോലി ചെയ്യുന്നതിനൊപ്പം മറ്റു ജോലികളും ചെയ്യുന്നതിനെയാണല്ലോ മൂൺലൈറ്റിങ് എന്നു വിളിക്കുന്നത്. ഇംഗ്ലണ്ടിലെ വൻകിട ബാങ്കായ ബാർക്ലേസിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായിരുന്നു ബെർട്ടി. കഴിഞ്ഞവർഷം 18–45 വയസ്സുകാർക്ക് കോവിഡ് വാക്സീൻ റജിസ്ട്രേഷൻ തുടങ്ങിയ ദിവസം വൈകിട്ടു തന്നെ ബെർട്ടിയും സ്ലോട്ട് ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വിട്ടുകൊടുത്തില്ല.
എളുപ്പത്തിൽ സ്ലോട്ട് കണ്ടെത്താൻ സഹായിക്കുന്ന under45, above45 ടെലിഗ്രാം പ്ലാറ്റ്ഫോമുകൾ തുടങ്ങി. ജോലിക്കൊപ്പം സന്നദ്ധപ്രവർത്തനമായി തുടങ്ങിയ പദ്ധതിയുടെ സ്ഥിരം വരിക്കാർ 43 ലക്ഷമായി ഉയർന്നു. ആ പ്ലാറ്റ്ഫോം പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഹെൽത്തിഫൈമീ ഏറ്റെടുത്തതോടെ ബാർക്ലേസിലെ ജോലി വിട്ട് കമ്പനിയുടെ അസോഷ്യേറ്റ് ഡയറക്ടറായി ബെർട്ടി മാറി.
എതിരാളിയെങ്കിൽ ‘നോ’
ബാർക്ലേസിന്റെയോ ഹെൽത്തിഫൈമീയുടെയോ നേരിട്ടുള്ള എതിരാളിയായ കമ്പനിക്കു വേണ്ടി മൂൺലൈറ്റിങ് അവസരം ലഭിച്ചാൽ സ്വീകരിക്കില്ലെന്നു ബെർട്ടി പറയുന്നു. എതിരാളിയല്ലെങ്കിലും സ്വന്തം കമ്പനിയുടെ ഡേറ്റയും സൗകര്യങ്ങളും പ്രയോജനപ്പെടുത്തി മറ്റൊരു കമ്പനിക്കുവേണ്ടി പണിയെടുക്കുന്നതും ശരിയല്ല. വാക്സീൻ പ്രോജക്ട് ചെയ്യുന്ന കാര്യം സഹപ്രവർത്തകർക്ക് അറിയാമായിരുന്നു. ജോലിയിലെ ഷെഡ്യൂൾഡ് കോളുകൾക്കു മുടക്കം വരുത്തിയിട്ടില്ല. പ്ലാറ്റ്ഫോം വൈറലായ സമയത്ത്, ഇക്കാര്യം പറഞ്ഞുതന്നെ കുറച്ചുദിവസം ഓഫ് എടുത്തു പ്രവർത്തിച്ചു.
എന്തിനാണ് മൂൺലൈറ്റിങ്
വിപ്രോ, ഇൻഫോസിസ്, ഐബിഎം അടക്കമുള്ള കമ്പനികൾ എതിർക്കുന്നുണ്ടെങ്കിലും രാജ്യത്തെ എല്ലാ ഐടി കമ്പനികളും അങ്ങനെയല്ല. കമ്പനി നയങ്ങളെ ബാധിക്കാതെയാണു ജോലിയെങ്കിൽ പ്രശ്നമില്ലെന്നാണ് ടെക് മഹീന്ദ്ര എംഡി സി.പി.ഗുർനാനി ഈയിടെ പറഞ്ഞത്. കാര്യക്ഷമത നിരീക്ഷിക്കാൻ സാങ്കേതികസംവിധാനങ്ങളുണ്ടെന്നും കമ്പനി പറയുന്നു. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയാകട്ടെ രാജ്യത്ത് ആദ്യമായി മൂൺലൈറ്റിങ് നയവും കൊണ്ടുവന്നു. പണത്തിനു പുറമേ സ്വന്തമായി പുതിയ സാങ്കേതികവിദ്യ പഠിക്കാനും വിരസത മാറ്റാനുമൊക്കെ മൂൺലൈറ്റിങ് ചെയ്യുന്നവരുണ്ട്.
കരാറുണ്ടെങ്കിൽ പാലിക്കണം
തൊഴിൽദാതാവിനു വേണ്ടിയല്ലാതെ മറ്റു ജോലികൾ ചെയ്യുന്നതിൽനിന്നു വിലക്കുന്ന കരാറുണ്ടെങ്കിൽ ജീവനക്കാർ അതു പാലിക്കണം. അതേസമയം സ്റ്റാർട്ടപ്പുകൾ, നൂതനാശയങ്ങൾ എന്നിവ പരീക്ഷിക്കുന്നതിൽനിന്നു കമ്പനികൾ ജീവനക്കാരെ തടയരുതെന്നാണ് എന്റെ അഭിപ്രായം. കാരണം അതാണ് ഭാവി.
രാജീവ് ചന്ദ്രശേഖർ,
കേന്ദ്ര ഐടി സഹമന്ത്രി
മൂൺലൈറ്റിങ് ഞങ്ങൾക്ക് ഒകെ
മൂൺലൈറ്റിങ് മറച്ചുവയ്ക്കേണ്ടി വന്നിട്ടില്ല. മാനേജർമാരും കമ്പനി സ്ഥാപകരും ഓപ്പൺ ആയിരുന്നു. പുതിയൊരു കാര്യം ചെയ്യുമ്പോൾ ആദ്യം ചർച്ച ചെയ്തിരുന്നതും അവരോടാണ്. അവരാണ് ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചതും. ഞാൻ പഠിച്ച കാര്യങ്ങൾ കമ്പനിക്കു തിരിച്ചുകൊടുക്കാനുമായി.
ജെറിൻ വി. മാത്യൂസ്
(ഇൻസെന്റ് എഐ കമ്പനിയിലെ മുൻ സോഫ്റ്റ്‍വെയർ എൻജിനീയർ)
മൂൺലൈറ്റിങ് ചെയ്യാൻ അനുവദിച്ച കമ്പനി മേധാവിയും അതു ചെയ്ത ജീവനക്കാരനും പറയാനുള്ളത്:
കമ്പനിയിൽ വരുമ്പോഴേ ജെറിനു സ്വന്തം ആപ് ഉണ്ടായിരുന്നു. ജോലിക്കു കയറിയശേഷം കൂടുതലെണ്ണം വികസിപ്പിച്ചു. ഒരു സമയത്ത് ശമ്പളത്തെക്കാൾ കൂടുതൽ പണം അങ്ങനെ സമ്പാദിച്ചു. പക്ഷേ ഒരിക്കലും ഞങ്ങളുടെ വർക്കിൽ വീഴ്ച വരുത്തിയില്ല. ജെറിൻ ഇനി സ്വന്തം സ്റ്റാർട്ടപ് തുടങ്ങുകയാണ്.
അർജുൻ ആർ.പിള്ള
(ഇൻസെന്റ് എഐ സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ)
വഞ്ചനയാണ്, കരാർലംഘനമാണ്
ഒരു കമ്പനിയിലെ ഫുൾടൈം ജീവനക്കാർ മറ്റൊരു കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നത് വഞ്ചനയാണ്; തൊഴിൽകരാറിന്റെ ലംഘനവുമാണ്. അത്തരം താൽപര്യങ്ങളുണ്ടെങ്കിൽ ഫ്രീലാൻസറോ കൺസൽറ്റന്റോ ആകാം. ഐടി കമ്പനിയും ക്ലയന്റും തമ്മിലുള്ള വിശ്വാസം നിലനിർത്തേണ്ടത് പ്രധാനമാണ്.
വി.ശ്രീകുമാർ (കേരളത്തിലെ ഐടി കമ്പനി കൂട്ടായ്മയായ ജി–ടെക്കിന്റെ സെക്രട്ടറിയും തിരുവനന്തപുരം ടെക്നോപാർക്കിലെ ടാറ്റ എൽക്സി സെന്റർ ഹെഡും)
Content Summary : IT professionals talk about moonlighting